നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday, December 29, 2013

കൌടില്യന്

''സാധാരണ ജനങ്ങളുടെ സുഖവും സന്തോഷവുമാണ് രാജാവിന്റെ ശക്തിയും സന്തോഷവും .ജനഹിതം മാനിക്കാതെ തന്റെ വൈയക്തിക സുഖങ്ങള്ക്ക് രാജാവ് പ്രാധാന്യം നല്കിയാല് കിരീടം തെറിക്കുകതന്നെ ചെയ്യും "--കൌടില്യന് . 6000ശ്ലോകങ്ങലുള്ള 'അര്ഥശാസ്ത്ര"ത്തിന്റെ കര്ത്താവ് എന്ന നിലയിലാണ് കൌടില്യന് ലോകപ്രശസ്തനായത് .രാജനീതിയുടെയും അതിലുല്പ്പെടുന്ന ഗൂഡതന്ത്രങ്ങളുടെയും സമന്യയമാണ് അര്ഥശാസ്ത്രം .ദുഷ്പ്രഭുത്വം ,ദുരാചാരങ്ങള് ,അഴിമതി തുടങ്ങിയവ ഗ്രസിച്ച പൌരാണികഭാരതത്തിലെ രാജാക്കന്മാരെ തിരുത്താനും സദ്ഭരണം പുലരാനും ഉദ്ദേശിച്ചു എഴുതപ്പെട്ടതാന് ഈ ഗ്രന്ഥം . ഒരു ജനതയുടെ ജീവിതചര്യകളെ സമഗ്രമായും സൂക്ഷ്മമായും അപഗ്രഥിച്ച്, സുവ്യക്തമായ നിര്ദ്ദേശങ്ങള് നല്കുന്ന ഒരപൂര്വഗ്രന്ഥംകൂടിയാണ് അര്ത്ഥശാസ്ത്രം.. 150 അധ്യായങ്ങളും 180 പ്രകരണങ്ങളും ഇതിലുണ്ട്. ശാസ്ത്രകാര്യങ്ങളില് പണ്ഡിതന്മാര് തമ്മില് ഭിന്നാഭിപ്രായങ്ങളുണ്ടാകാനിടയുളളതിനാല് സൂത്രത്തോടൊപ്പം ഭാഷ്യവും കൗടല്യന്തന്നെ കൊടുത്തിട്ടുണ്ട്. ഒരു വിജ്ഞ്ഞാനകോശത്തിന്റെ വൈപുല്യവും ഭരണഘടനയുടെ ഗൗരവവും ശാസ്ത്രഗ്രന്ഥത്തിന്റെ ആധികാരികതയും അവകാശപ്പെടാവുന്ന ഒരു കൃതിയാണ് അര്ത്ഥശാസ്ത്രം. 3300 വര്ഷം മുന്പ് ഇന്ത്യയില് ജീവിച്ചിരുന്ന ,രാജ്യതന്ത്രജഞനും ദാര്ശനികനും രാഷ്ട്രീയ ചിന്തകനുമായിരുന്ന കൌടില്യന് ,വിഷ്ണുഗുപ്തന് ചാണക്യന് എന്നീ പേരുകളിലും അറിയപ്പെട്ടു .പിതാവ് വിഷ്ണു ഭക്തനായതിനാലാണ് അദ്ദേഹം മകന് വിഷ്ണുഗുപ്തന് എന്ന് പേരിട്ടത് . കുടല വംശത്തില് ജനിച്ചതുകൊണ്ടു കൌടില്യന് എന്ന പേരിലും ചണകദേശക്കാരനായതിനാല് ചാണക്യന് എന്ന പേരിലും അദ്ദേഹം ചരിത്രരേഖകളില് പരാമര്ശിക്കപ്പെട്ടു .. മഗധ ദേശത്തില് സോമശര്മ്മ , കപിലെ ദമ്പതികളുടെ മകനായി കൌടില്യന് ജനിച്ചു .ജനിക്കുമ്പോള് തന്നെ കുഞ്ഞിനു നാല് പല്ലുകള് ഉണ്ടായിരുന്നുവത്രേ .ചെറുപ്പത്തില് തന്നെ ശാസ്ത്രങ്ങള് മീമാംസ വ്യാകരണം നീതിശാസ്ത്രം തുടങ്ങിയവയിലെല്ലാം അഗാധപാന്ധിത്യം നേടി . അന്നത്തെ പ്രശസ്ത വിദ്യാപീഠമായ തക്ഷശിലയില് (ഇന്ന് പാക്കിസ്ഥാനില് )നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത് .. വിദ്യാഭ്യാസ ശേഷം യശോമതിയെ വിവാഹം കഴിച്ചു ... നന്ദ രാജവംശം ചന്ദ്രഗുപ്തമൌര്യനെ പാടലീപുത്രത്തില് നിന്ന് നിഷ്ക്കാസനംചെയ്തു അധികാരം പിടിച്ചെടുത്ത കാലത്താണ് അദ്ദേഹം കൌടില്യനെ കണ്ടുമുട്ടുന്നതും സൌഹൃതത്തിലാകുന്നതും .അക്കാലത്താണ് ലോകം കീഴടക്കാന് പുറപ്പെട്ട അലക്സാണ്ടര് ഇന്ത്യയെ ആക്രമിക്കാന് തുനിഞ്ഞത് .സര്വസന്നാഹവുമായി എത്തിയ അലക്സാണ്ടറെ സിന്ധിലെ പുരൂരവസ് രാജാവ് തടഞ്ഞു .ഈ വിവരമറിഞ്ഞ കൌടില്യന് ,തന്റെ അവശേഷിച്ച സൈന്യത്തോടൊപ്പം പുരൂരവസിനെ സഹായിക്കാന് ചന്ദ്രഗുപ്തനെ ഉപദേശിച്ചു .പുരൂരവസിന്റെ സൈനികശക്തി കണ്ട അലക്സാണ്ടര് പിന്വാങ്ങി എന്നാണു ചരിത്രം . പ്രത്യുപകാരമായി ,ചന്ദ്രഗുപ്തനെ ചതിച്ചു നാടുകടത്തിയ നന്ദരാജവംശത്തിനെതിരെ പട നയിക്കാന് പുരൂരവസിന്റെ സഹായം ലഭിച്ചു .തുടര്ന്ന് നന്ദന്മാര്ക്ക് നാടുവിടേണ്ടി വന്നു .കൌടില്യന്റെ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും സ്വീകരിച്ച ചന്ദ്രഗുപ്തന് മൌര്യസാമ്പ്രാജ്യത്തിന്റെ അധിപനായി. ഇന്ത്യന് ഉപഭൂഖണ്ടത്തിന്റെ മിക്ക ഭാഗങ്ങളും ഒരു സാമ്പ്രാജ്യത്തിന്റെ ഭാഗമാക്കിയതും കൌടില്യന് എന്ന തന്ത്രശാലിയുടെ ഉപദേശങ്ങള്ക്കനുസരിച്ച് ചന്ദ്രഗുപ്തമൌര്യന് പടനയിച്ചത്കൊണ്ടാണ്
Related Posts with Thumbnails
Bookmark and Share