നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, October 30, 2009

ഗായത്രിമന്ത്രം





സ്വന്തമാകൂ

ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും കാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.


ഓം ഭൂര്‍ഭുവ: സ്വ:।
തത് സവിതുര്‍വരേണ്യം।
ഭര്‍ഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥


ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി, ഭുവസ് - അന്തരീക്ഷം, സ്വര്‍ - സ്വര്‍ഗം,

തത് - ആ, സവിതുര്‍ - ചൈതന്യം, വരേണ്യം - ശ്രേഷ്ഠമായ

ഭര്‍ഗസ് - ഊര്‍ജപ്രവാഹം, ദേവസ്യ - ദൈവീകമായ, ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു

ധിയോ യോ ന - ബുദ്ധിയെ, പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ





ഭൂ: - ഭൂമി -ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില്‍ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.
ഭുവ: - അന്തരീക്ഷം -സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്‍ഥമുണ്ട്.
സ്വ: - സ്വര്‍ഗം -സുഷ്ഠു അവതി - നല്ലപോലെ പൂര്‍ണതയെ പ്രാപിക്കുന്നത് - സ്വര്‍ഗം.
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ.
വരേണ്യം - പ്രാര്‍ഥിക്കപ്പെടുവാന്‍ യോഗ്യമായതു .
ഭര്‍ഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്.
ദേവസ്യ - ദേവന്റെ എന്നര്‍ഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്‍ഥം. അതിനാല്‍ പ്രകാശസ്വരൂപന്റെ എന്ന അര്‍ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്‍ഥം.
ധിയ: - ഇത് ദ്വിതീയ ബഹുവചനമായാല്‍ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാല്‍ ഈ സംബന്ധ സര്‍വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്‍ഥം പറയാം. ഇവിടെ യ: ഭര്‍ഗപദത്തിന്റെ വിശേഷണമാണ്.
ന: - ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്‍ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നര്‍ഥം.


നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും.അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.

ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ പ്രത്യേകം ഗായത്രീമന്ത്രങ്ങള്‍ ഉണ്ട്.

Tuesday, October 6, 2009

kudajadriyil

കുടജാദ്രിയില്‍




Download


ആല്‍ബം: നീലക്കടമ്പ്
സംഗീതം: രവീന്ദ്രന്‍
രചന : ജയകുമാര്‍
പാടിയത്: യേശുദാസ്




കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണ ദായിനി സര്‍വ ശുഭാകാരിണി
കാതരഹൃദയ സരോവര നെറുകയില്‍
ഉദയാങ്കുലിയാകൂ.... മങ്കള മന്ദസ്മിതം തൂകൂ .....

നാദാംബികേ മൂകാംബികേ..........
ആദിപരാശക്തി നീയേ........
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയൂ
ജീവനില്‍ സൂര്യോദയം തീര്‍ക്കൂ
കുടജാദ്രിയില്‍..........

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനീ
ഒരു ദു:ഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൌപര്‍ണ്ണികയാക്കൂ
കുടജാദ്രിയില്‍‍............

narayanaya nama

നാരായണായ നമഃ




Download


ആല്‍ബം: ചട്ടക്കാരി
സംഗീതം: ജി ദേവരാജന്‍
രചന : വയലാര്‍ രാമവര്‍മ
പാടിയത്: പി ലീല



നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെണ്‍‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍‌വെച്ചു കണികാണാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ
ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

Monday, October 5, 2009

ഈശാവാസ്യ ഉപനിഷദ്

ഈശാവാസ്യ ഉപനിഷദ്


ഈ ഉപനിഷദ് ശുക്ലയുജുര്‍ വേദത്തിലെ അവസാനത്തെ അധ്യായത്തില്‍ നിന്നുള്ളതാണ്. ഇതു
ഉപനിഷത്തുക്കളില്‍വച്ച് ഏറ്റവും ചെറുതാണ് . ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുക്കളില്‍ ഒന്നെയി കരുതപ്പെടുന്നു.






സ്വന്തമാക്കു


വായിക്കുക

ഭഗവദ്ഗീത മലയാളത്തില്‍

ഭഗവദ്ഗീത മലയാളത്തില്‍

ഭാരതത്തിലെ ഏറ്റവും മഹത്തരമായ ഗ്രന്ഥ ങ്ങളിലോന്നു തീര്ച്ചയായും ഭഗവദ്‌ഗീത ആയിരിക്കും. ഭൌതികവും ആത്മീയവുമായ എല്ലാ അറിവുകളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു . സര്‍വ വേദന്തങ്ങളുടെയും സാരം ഇതിലടങ്ങിയിരിക്കുന്നു.

ശ്രീകൃഷ്ണന്‍ അര്‍ജുനന് ഉപദേശിച്ചു കൊടുക്കുന്ന ഗീത തീര്ച്ചയായും നമുക്കൊരോരുത്തര്‍ക്കും കൂടിയുള്ളതാണ്. മൊത്തം പതിനെട്ടു അധ്യായങ്ങളാണ് ഗീതയിലുള്ളത്.


ഓം

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനാല്‍ അര്‍ജുനന് ഉപദേശിച്ചുകൊടുക്കപ്പെട്ടതും മഹാഭാരതമദ്ധ്യേ പുരാണര്‍ഷിയായ വ്യാസനാല്‍ രചിക്കപ്പെട്ടതും അദ്വൈതസിദ്ധാന്തമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും ഐശ്വര്യത്തോട്കൂടിയതും പതിനെട്ട് അധ്യായങ്ങളോടുകൂടിയതുമായ നിന്നെ, അല്ലയോ സംസാരനാശിനിയായ ഭഗവദ്ഗീതാ മാതാവേ, ഞാന്‍ എപ്പോഴും ധ്യാനിക്കുന്നു.


ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ട്ടന്മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.


വായിക്കുക




Friday, October 2, 2009

ഭാര്യാഭര്‍തൃബന്ധം

ഭാര്യാഭര്‍തൃബന്ധം ദൃഢമാക്കുന്നതിന്




ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്

ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ


മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും വേര്‍ പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.

ജോലിലഭിക്കാന്‍

ജോലിലഭിക്കാന്‍



നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില്‍ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ ജപിക്കണം. ജപിക്കുന്ന സമയത്ത്‌ വെള്ളവസ്ത്ര മുടുത്താല്‍ വളരെ നന്ന്.

ഓം ത്വം നോ ആഗ്നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാന:
ഋധ്യാമ കര്‍മാപസാ നവേന
ദേവൈര്‍ദ്യാവാപൃഥിവീ പ്രാവതം ന:

ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്‍ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന്‍ സമൃദ്ധനാകട്ടെ. എന്‍റെ ഈ പുതിയ ജോലിയെ ഈശ്വരന്‍ രക്ഷിക്കട്ടെ.

ഭയമില്ലാതാക്കാന്‍


ഭയമില്ലാതാക്കാന്‍




ഭയം വിട്ടുമാറാന്‍ അഥര്‍വ വേദത്തിലെ ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു അര്‍പ്പണബോധത്തോടെ 3 തവണ ചൊല്ലുകയും അല്‍പ്പം ജലമെടുത്തു തളിക്കുകയും ചെയ്യുക.

ഓം അഭയം മിത്രാദഭയമമമിത്രാദ്‌
അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
അഭയം നക്തമഭയം ദിവാ ന:
സര്‍വാ ആശാ മമ മിത്രം ഭവന്തു:

മിത്രങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും പരിചിതരില്‍നിന്നും അപരിചിതരില്‍നിന്നും ഭയമുണ്ടാകാതിരിക്കട്ടെ. രാത്രിയും പകലും ഞങള്‍ക്ക് ഭയമില്ലാതിരിക്കട്ടെ. എല്ലാ ദിശകളും ഞങ്ങള്‍ക്ക്‌ മിത്രങ്ങളായിരിക്കട്ടെ.

ഏകാഗ്രതയുണ്ടാവാന്‍


ഏകാഗ്രതയുണ്ടാവാന്‍





കുട്ടികള്‍ക്ക്‌ ശ്രദ്ധയുണ്ടാവാന്‍ വേണ്ട വളരെ ശക്തിയേറിയ ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. മന്ത്രം എപ്പോള്‍ വേണമെങ്കിലും ചൊല്ലാ മെങ്കിലും. രാവിലെ 7 മണിക്ക് മുന്‍പ്‌ അര്‍ത്ഥ മറിഞ്ഞു 32 തവണയെങ്കിലും ചൊല്ലുക.

ഓം ശ്രദ്ധയാഗ്നി: സാമിധ്യതേ
ശ്രദ്ധയാ ഹുയതേ ഹവി:.
ശ്രദ്ധയാം ഭഗസ്യ മൂര്‍ധനി
വചസാ വേദ യാമാസി.

ശ്രദ്ധ യാല്‍ എന്‍റെ ആത്മാഗ്നി ജ്വലിക്കട്ടെ. എന്‍റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുണ്ടാകട്ടെ. ശ്രദ്ധകൊണ്ടു എല്ലാ സിദ്ധിയുമുണ്ടാകട്ടെ.

വിദ്യലഭിക്കാന്‍




വിദ്യലഭിക്കാന്‍




കുട്ടികളുടെ പഠനശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ മന്ത്രം 16 തവണ ചൊല്ലുക. രാവിലെ 5 മണിക്ക് മുന്‍പ്‌ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് അര്‍ത്ഥ മറിഞ്ഞു ഈ മന്ത്രം ചൊല്ലുക.

ഓം പാവകാ ന: സരസ്വതീ
വാജേ ഭീര്‍ വാജിനീവതീ.
യജ്ഞം വഷ്ടു ധിയാവസു:


സരസ്വതിയുടെ ആരാധന കൊണ്ടു എന്‍റെ ബുദ്ധി പവിത്രമാകട്ടെ. എന്‍റെ എല്ലാ അറിവില്ലയ്മകളും അതുകൊണ്ടുണ്ടാകുന്ന ദുഖങ്ങളും ഇല്ലാതാകട്ടെ. അറിവു കൊണ്ടു അന്നം സമ്പാദിക്കാന്‍ കെല്പ്പുള്ളവനായിത്തീരട്ടെ. ജോലി എടുത്ത്‌ പണമുണ്ടാക്കാനുള്ള ശേഷിയുണ്ടാകട്ടെ.

ബുദ്ധിശക്തിക്ക്‌

ബുദ്ധിശക്തിക്ക്‌

കുട്ടികളുടെ ബുദ്ധി ശക്തിക്ക്‌ ഈ മന്ത്രം 16 തവണ ചൊല്ലുക. അര്‍ത്ഥ മറിഞ്ഞു അര്‍പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്‍പ്‌ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഈ മന്ത്രം ചൊല്ലുക.

ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്നി: പ്രജാപതി:
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

വരുണ ദേവന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്‍കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്‍കട്ടെ. ഈ വിശ്വത്തെ മുഴുവന്‍ കാക്കുന്ന ഏകേശ്വരന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ.അതിനായി ഞാന്‍ ഇതാ ആഹുതി അര്‍പ്പിക്കുന്നു.

ഈശ്വരഭക്തി

ഈശ്വരഭക്തി





ഒരു മഹാഭാരത കഥ


ശത്രുക്കളാല്‍ തന്‍റെ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട യുധിഷ്ടിരന്‍ ഹിമാലയത്തിലെ ഒരു കാട്ടില്‍ തന്‍റെ പത്നിക്കൊപ്പം കഴിയുന്ന സമയം. ഒരു ദിവസം ദ്രൗപതി അദ്ദേത്തോട് ചോദി ച്ചു എന്തുകൊണ്ടാണ് മഹാനായ അങ്ങേക്ക് ഇത്രയും പ്രയാസമനുഭവിക്കേണ്ടി വരുന്നതു.

യുധിഷ്ടിരന്‍ പറഞ്ഞു ദ്രൌപതീ, ഈ ഹിമാലയ പര്‍വതം നോക്കൂ, എത്ര മഹത്തരവും സുന്ദരവുമാണവ ഞാന്‍ അവയെ സ്നേഹിക്കുന്നു. അവ എനിക്ക് ഒന്നുംതന്നെ നല്‍കുന്നില്ല. മഹത്തരവും സുന്ദരവുമായവയെ സ്നേഹിക്കുക എന്നത് എന്‍റെ പ്രകൃതമാണ്. അതുകൊണ്ട് ഞാന്‍ അവയെ സ്നേഹിക്കുന്നു. അതുപോലെ ഞാന്‍ ദൈവത്തെയും സ്നേഹിക്കുന്നു, അദ്ദേഹമാണ് എല്ലാ സൌദര്യത്തിന്റെയും എല്ലാ മഹത്തത്തിന്‍റെയും ഉറവിടം. അദ്ദേഹമാണ് സ്നേഹിക്കപ്പെടേണ്ട ഒരേഒരാള്‍. എന്‍റെ പ്രകൃതം അദ്ദേഹത്തെ സ്നേഹിക്കുക എന്നുള്ളതാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു.

ഞാന്‍ ഒന്നിനുവേണ്ടിയും പ്രാര്‍ത്ഥി ക്കുന്നില്ല. ഞാന്‍ ഒന്നിനുവേണ്ടിയും ചോദിക്കുന്നുമില്ല. അദ്ദേഹത്തിന്‌ ഇഷ്ട്ടമുള്ള സ്ഥാനം എനിക്ക് നല്‍കട്ടെ. ഞാന്‍ സ്നേഹത്തിനു വേണ്ടി മാത്രം സ്നേഹിക്കുന്നു. നേട്ടങ്ങള്‍ക്കായി ആ സ്നേഹത്തെ ഞാന്‍ കാണുന്നില്ല.
Related Posts with Thumbnails
Bookmark and Share