നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Saturday, June 5, 2010
Theyyam
ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതല്‍ തെക്കോട്ട് തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യങ്ങള്‍ . തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്. തെയ്യത്തിനു സമാനമായ ദക്ഷിണകേരളത്തിലെ അനുഷ്ഠാനമാണു പടയണി.
തെയ്യത്തിന്റെ ഉത്പത്തി:-
വിഷ്ണുമൂര്‍ത്തിതെയ്യംദൈവം എന്ന പദത്തീല്‍ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി. തെയ്യന്റെ ആട്ടമാണ് തെയ്യാട്ടം.കേരളോല്‍പ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണന്‍, വേലന്‍, വണ്ണാന്‍ എന്നീ ജാതിക്കാര്‍ക്ക് കല്‍പ്പിച്ചു കൊടുത്തു.
തോറ്റം പാട്ട്:-
തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികള്‍ എന്നിവ വര്‍ണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത് നടത്തുമ്പോളും ചമയങ്ങള്‍ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു.
വേഷവിശേഷം:-
ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധര്‍വനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്. ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്. മുഖത്തെഴുത്ത്, മെയ്യെഴുത്ത്, ചമയങ്ങള്‍, വേഷങ്ങള്‍ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേര്‍തിരിക്കുന്നത്. അരിപ്പൊടിചാന്ത്, ചുട്ടെടുത്ത നൂറ്, മഞ്ഞള്‍പ്പൊടി എന്നിവ നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിറങ്ങളെ ചാലിക്കുന്നത്. തെങ്ങോലയുടെ ഈര്‍ക്കിള് ചതച്ചാണ് ചായമെഴുത്തിനുപയൊഗിക്കുന്നത്. ചിത്രമെഴുത്തുകാരെ എഴുത്താളര്‍ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലര്‍ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്, മണിക്കയല്, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിര്‍ബന്ധമാണ്. കവുങ്ങില്‍ പാളയും മറ്റും കൊണ്ടുള്ള പൊയ്മുഖങ്ങള്‍ അണിയുന്നവരും, പൊയ്‌ക്കണ്ണ് വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം.
ആയുധങ്ങള്‍:-
തിറയാട്ടസമയത്ത് ചില തെയ്യങ്ങള്‍, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകള്‍ വെക്കാറുണ്ട് - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ് ഉപയോഗിച്ചുവരുന്നത്.
ലേബലുകള്‍:
malayalam,
theyyam,
ആചാരങ്ങള്‍,
കല,
കേരളത്തില്‍,
തെയ്യം,
തെയ്യാട്ടം,
നടന് കലകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment