നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

guruvayurappante

ഗുരുവായൂരപ്പന്‍റെ പവിഴാധരം




Download


ആല്‍ബം :
സംഗീതം : ദക്ഷിണാമൂര്‍ത്തി
രചന : റ്റി. കെ ഭദ്രന്‍
പാടിയത്: കെ ജെ യേശുദാസ്

ഗുരുവായൂരപ്പന്‍റെ പവിഴാധരം മുത്തും
മുരളികയാണെന്റെ ജന്മം
അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന
കടലെന്റെ കണ്ഠം

ഗുരുവായൂരപ്പന്‍റെ...

പാടുന്നതെല്ലാം നിന്‍ കീര്‍ത്തനമാകുവാന്‍
പാടു പെടുന്നൊരെന്‍ പുണ്യം (2)
പണ്ടത്തെ ജന്മത്തില്‍ അക്രൂര വേഷത്തില്‍
അമ്പാടിയില്‍ വന്നിരുന്നു
അവിടുത്തെ പൂഴിയില്‍ വീണുരുണ്ടപ്പോഴെന്‍
അത്മാവ് പൂത്തുലഞ്ഞൂ അതു നീ കണ്ടറിഞ്ഞൂ

ഗുരുവായൂരപ്പന്‍റെ...

തൂകും മിഴിനീരും പനിനീരായ് നിന്‍ കാല്‍ക്കല്‍
നേദിച്ചു നില്‍ക്കുമീ ദാസന്‍ (2)
നിന്റെ പൈക്കൂട്ടത്തില്‍ പണ്ടത്തെ ജന്മത്തില്‍
നന്ദിനിയായി ഞാന്‍ മേഞ്ഞിരുന്നു (2)
അന്നെന്റെ ഓംകാരം കേട്ടു കുളിര്‍ന്ന നിന്‍
ഉള്ളിലെന്‍ ഗാനമാണോ ഇതു ബ്രഹ്മരാഗമാണോ

ഗുരുവായൂരപ്പന്‍റെ...

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share