നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, March 30, 2010

home



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.

ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.

ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.

ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.

ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!

ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍

ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.

അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം

കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!

കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

Wednesday, March 24, 2010

Ganesh_Bhujangam




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം
ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.
ലസത്തുന്ദിലാങ്കോപരി വ്യാളഹാരം
ഗണാധിശമീശാനസൂനും തമീഡേ.

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം
സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.
ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം
ഗണാധിശാമീശാനസൂനും തമീഡേ.

പ്രകാശഞ്ചപാരത്കരത്നപ്രസൂന
പ്രവാലപ്രഭാതാരുണജ്യോതിരേകം.
പ്രലംബോദരം വക്രതുണ്ഡൈക ദന്തം
ഗണാധിശാമീശാനസൂനും തമീഡേ.

വിചിത്രസ്പുരദ്രന്തമാലാകിരീടം
കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.
വിഭൂഷൈകഭൂഷം ഭവദ്വംസഹേതു
ഗണാധിശാമീശാനസൂനും തമീഡേ.

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ
ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.
മരുസ്തുന്ദരീചാമരൈഃ സേവ്യമാനം
ഗണാധിശാമീശാനസൂനും തമീഡേ.

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം
കൃപാകോമലോദാരലോലാവതാരം.
കലാബിന്ദുഗം ഗീയതേ യോഗിവര്യൈഃ
ഗണാധിശാമീശാനസൂനും തമീഡേ.

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം
ഗുണാതീതമാനന്ദമാകാരശൂന്യം.
പരം പാരമോംങ്കാരമാമ്നായഗര്‍ഭ
വദന്തി പ്രഗല്‍ഭം പുരാണം തമീഡേ.

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം
നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.
നമോ`നന്തലീലായ കൈവല്യഭാസേ
നമോ വിശ്വബീജ പ്രസീദേശസൂനോ.

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ
പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ .
ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ
ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ

Ganesha_Pancharatnam



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ഈ കൃതി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ്. സര്‍വ്വ വിഘ്നങ്ങളേയും നീക്കുന്ന ഗണപതി ഭാഗവാനെയാണ് ഇതില്‍ സ്തുതിക്കുന്നത്.


മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം
കലാധരാവതംശകം, വിലാസിലോക രക്ഷകം.

അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശുനാശകം, നമാമിതം വിനായകം.

നതേതരാതിഭീകരം നവോധിതാര്‍ക ഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.

കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.

അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്‍വ നന്ദനം സുരാരി ഗര്‍വചര്‍വണം.

പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം
കപോലദാന വാരണം ഭജേ പുരാണവാരണം.

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.

ഫലശ്രുതി

മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ ന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ ചിരാതം

ക്ഷേത്രദര്‍ശനം

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.

കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.

സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.

ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.

മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.

പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.

ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.

ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.

തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.

തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.

കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.

ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.

ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക്‌ പ്രിയങ്കരമാണ്.

തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.


Information



സാക്ഷികള്‍:-

സാക്ഷികള്‍ പതിന്നാലാണ് ഇവര്‍ സര്‍വ്വ സാക്ഷികള്‍ എന്ന് പറയുന്നു.
സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം, ഹൃദയം, കാളന്‍, പകല്‍, രാത്രി, പ്രാതസന്ധ്യ, സായംസന്ധ്യ, ധര്‍മ്മം, വായു, ആകാശം, ഭൂമി.

സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)

സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

വീരാസനം:-

ഇടതുകാലിന്‍റെ മുട്ടിന്‍മേല്‍ വലതുകാല്‍വച്ചും, ഇടതു കൈമുട്ട് വലതുകാലിന്‍റെ അഗ്രത്തില്‍ വച്ചും വലതു കൈയ്യില്‍ ജ്ഞാനമുദ്ര ധരിച്ചും ഉള്ള ഇരിപ്പ്.

സപ്തമാതൃക്കള്‍:-

ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.

കൂവളം നട്ടാല്‍:-

ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.

Gurukulam



പറക്കാന്‍ പഠിക്കുന്ന ഒരു പക്ഷിക്കുഞ്ഞു നിലത്തു വീണത്‌ കണ്ടു ഗുരുതന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു.

" ആ പക്ഷിക്കുഞ്ഞിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്"

സ്വാര്‍ത്ഥന്‍ പറഞ്ഞു: ' ഭക്ഷണവും വെള്ളവും നല്‍കി കരുത്തു പകരാം.'

ശാന്തന്‍ പറഞ്ഞു : 'പക്ഷി കുഞ്ഞിനെ ഉയര്‍ത്തിവെച്ച് അതിന്‍റെ അധ്വാനം കുറയ്ക്കാം.'

ഭക്തന്‍ പറഞ്ഞു: 'പറക്കുവാനുള്ള പുതിയ ഉപായം എന്തെങ്കിലും കണ്ടെത്താം.'

ഗുരു കല്ലില്‍ ശില്‍പ്പം നിര്‍മ്മിക്കുന്ന ഉത്തമനെ നോക്കി.

ഉത്തമന്‍ പറഞ്ഞു: 'പക്ഷിക്കുഞ്ഞിന് പറക്കാന്‍ നമ്മുടെ സഹായം വേണ്ട.'

ഗുരു പറഞ്ഞു: 'ശരിയാണ് അനാവശ്യ സഹായം കര്‍മ്മശേഷിയെ മുരടിപ്പിക്കും.'

Navagraha_Stotram




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

ദ:ധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവസംശയം
നമാമി ശശിനം സോമം
സംഭോര്‍മ്മകുടഭൂഷണം

ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേയം
തം ബുധം പ്രണമാമ്യഹം

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകാത്മജം
തം നമാമി ബൃഹസ്പതിം

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

നീലാംജനസമാഭാസം
രവിപുത്രം യമാഗ്രഹം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

ഇതിവ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൈ
വിഘ്നശാന്തിഭവിഷ്യതി

നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം

ഗ്രഹനക്ഷത്രജാ: പീഢാ:
തസ്കരാഗ്നിസമുദ്ഭവോ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസേ ബ്രൂതോ ന സംശയ:

Annapoorna_Sthothram




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍‌ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രര്‍‌ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപുര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം:

Suryashtakam



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ആദിദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ

സപ്താശ്വരഥമാരൂഠം പ്രചണ്ഡം കശ്യപാത്മജം
ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം

ലോഹിതം രഥമാരൂഠം സര്‍വലോക പിതാമഹം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം

ത്രിഗുണ്യം ച മഹാശൂരം ബ്രഹ്മവിഷ്‌ണൂംമഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം

ബൃംഹിതം തേജഃപുഞ്ചം ച വായുമാകാശമേവ ച
പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം

ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം

തം സൂര്യം ജഗത് കര്‍താരം മഹാ തേജഃപ്രതീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം

തം സൂര്യ സൂര്യം നാഥം ജ്ഞാനവിജ്ഞാനമോക്ഷകം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം

Tuesday, March 23, 2010

Durga_Stotram


ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.

ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ

ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി

കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ

അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ

മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ

ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ

ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി

സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ

സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ

കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍

ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ

തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി

Saraswati_stotra




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


യാകുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിത കരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ

Sarvaiswarya_Prapthi




ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ദിവസേന ഈ മന്ത്രം ജപിച്ചുകൊണ്ടിരുന്നാല്‍ സരവ്വൈശ്വര്യങ്ങളും കൈവരും.

Significant_days_of_goddess


ഭഗവതി: (ദുര്‍ഗ്ഗ)
ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.

സരസ്വതി:
കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.

ഭദ്രകാളി:
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

Significant_days_of_god




വിഷ്ണു:
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.

ശിവന്‍:
ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ഗണപതി:
ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

ശാസ്താവ്:
വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.

സുബ്രഹ്മണ്യന്‍:
കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.

ശ്രീരാമന്‍:
മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

Dhanakarshana_bhairava_mantra




ഭക്തരക്ഷകനായ ഭൈരവന്‍ ഭക്തരെ സകല ആപത്തില്‍ നിന്നും രക്ഷിക്കും. മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തി ന്‍റെ അധിപതിയുമാണ് സുവര്‍ണ്ണ ഭൈരവന്‍. തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നും പറയപ്പെടുന്നു . ദാരിദ്ര്യം, മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു.

സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് ത്രിക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരും.

പൂജാവിധി:-

താമരയുള്ള കുളം, നദിക്കര എന്നീ ശുദ്ധ ജലാശയങ്ങളുടെ കരയിലിരുന്നു ജപിക്കാം, എങ്കിലും പൂജാമുരിയിലും ഗുരുസന്നിധിയിലും ഇരുന്നു ജപിക്കുന്നത്‌ പെട്ടെന്ന് ഫലം ചെയ്യും.

ജപമാല:-

ചന്ദന മണിമാല, താമര രസമണിമാല, ഏഴുമുഖരുദ്രാക്ഷ മാല, ചെമ്പട്ടു സൂത്രമാല, നവരത്ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ട്വേണം ജപം എണ്ണം പിടിക്കുവാന്.

ഹോമാദ്രവ്യങ്ങള്‍:-

ചന്ദനം, വില്വം, അകില്‍, അരശ് ഇവയുടെ കമ്പുകളാണ് മുഖ്യമായി ഹോമിക്കേന്ടത്.പശുവിന്‍ നെയ്യ്, നവധ്യനം, തില(എള്ള്) പായസം, അഷ്ടദ്രവ്യം, കുന്തിരിക്കം ഇവയും ഹോമിക്കാം.


ജപമന്ത്രം:-( സുവര്‍ണ്ണാകര്ഷണ ഭൈരവമന്ത്രം)


ഓം അസ്യശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ:-ഋഷി:, പംക്തി- ചന്ദസ്സ്
'ശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ:' പ്രസാദസിദ്ധ്യര്‍‍ത്ഥേ,
സുവര്‍ണ്ണാകര്ഷണ സിദ്ധ്യര്‍‍ത്ഥേ; ജപേ വിനിയോഗ:

ധ്യാനമന്ത്രം:-

ഓം ഗാംഗേയപാത്രം ഡമരും ത്രിശൂലം
വരംകരൈ: സമസതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവര്‍ണ്ണവര്‍ഷണം
സുവര്‍ണ്ണാകര്ഷണം ഭൈരവമാശ്രയാമ്യഹം.


Friday, March 19, 2010

Chanakya_Neeti




രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു.കൗടില്യന്‍ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.' അര്‍ത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി മതി ഈ മേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാന്‍.ശത്രുക്കളെ ഉന്മൂലനം ചെയ്യുവാന്‍ ഏതുമാര്‍ഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം.


സ്വന്തമാക്കുക

download Pictures, Images and Photos


Chanakya Niti - Malayalam

ചാണക്യനീതി




ത്രിലോകാധിപതിയായ വിഷ്ണുഭഗവാനെ ശിരസാ നമിച്ചശേഷം അനേകശാസ്ത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ള രാജനീതിയെ പറയുന്നു.

ഈ ശാസ്ത്രം വേണ്ടവിധം അഭ്യസിക്കുന്ന ഉത്തമ പുരുഷന്മാര്‍ക്ക് പ്രസിദ്ധമായ ധര്മാശാസ്ത്ര ഗ്രന്ഥങ്ങളിലെ നന്മ തിന്മകള്‍ ചെയ്യേണ്ടവ ചെയ്യരുതാത്തവ എന്നിവ മനസ്സിലാകും.

യാതൊന്നു പഠിക്കുന്നത് കൊണ്ടു സര്വജ്ഞനാകുമോ അങ്ങിനെയുള്ള ഈ ശാസ്ത്രം ലോകൊപകാരത്തിനു വേണ്ടി ഞാന്‍ പറയാം.

വിഡ്ഢിയായ ശിഷ്യനെ പഠിപ്പിക്കുക, ദുഷ്ടയായ സ്ത്രീയെ പരിപാലിക്കുക, ദീനന്‍മാരോട് സഹവസിക്കുക എന്നീ കാരണങ്ങളാല്‍ പണ്ഡിതന്‍പോലും ദുഃഖ പാത്രമാകും.

ദുഷ്ടയായ (അപഥസഞ്ചാരിനിയായ) ഭാര്യ, ശഠനായ (കാപട്യം നിറഞ്ഞ) മിത്രം, എല്ലാ കാര്യങ്ങളിലും മറുപടി തരുന്ന വേലക്കാരന്‍, പാമ്പിന്‍റെ വാസം ഇവയുള്ള വീട്ടില്‍ താമസിക്കുന്നത് മരണതുല്യമാണ്.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, ഭാര്യയെ ധനത്തെക്കാള്‍ ശ്രദ്ധയോടെ രക്ഷിക്കണം, എന്നാല്‍ ഇവ രണ്ടിനെക്കാള്‍ ഉപരി സ്വരക്ഷ നോക്കണം.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യവാന് എന്താപത്തു ? ധനം ചഞ്ചലയാണ്. ഒരു അനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ച ധനവും നഷ്ടമാകും.

യാതൊരു സ്ഥലത്ത് ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവരക്ഷ ചെയ്യാനുള്ള (ജോലി, കൃഷി തുടങ്ങിയവ) ഉപായം ഇല്ലയോ, ബന്ധുബലം ഇല്ലയോ, വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലയോ അങ്ങിനെയുള്ളിടത്ത് താമസിക്കരുത്‌.

ധനികന്‍, ശ്രോത്രിയന്‍ (വിദ്വാന്‍), രാജാവ്, നദി എന്നീ അഞ്ചെണ്ണം എവിടെ ഇല്ലയോ അവിടെ ഒരു ദിവസം പോലും തങ്ങരുത്.

ജീവനോപായം, ഭയം, ലജ്ജ, ദാക്ഷിണ്യം, ത്യാഗശീലത ഇവ ഇല്ലാത്ത സ്ഥലത്തെ ആളുകളുമായി യാതൊരു ഇടപാടും അരുത്.

കഠിനമായ ജോലികളില്‍ വേലക്കാരനെയും, വിഷമഘട്ടങ്ങളില്‍ ബന്ധുക്കളെയും, ആപല്‍ഘട്ടങ്ങളില്‍ മിത്രങ്ങളെയും, സമ്പത്തു നശിക്കുമ്പോള്‍ ഭാര്യയേയും അറിയാം.

രോഗം, പട്ടിണി, ശത്രുപീഡ, രാജസന്നിധാനം, ശ്മശാനം ഇവയിലെല്ലായിടത്തും ആര് കൂട്ടുണ്ടോ അവരാണ് ബന്ധു.

നിശ്ചയമായവയെ ഉപേക്ഷിച്ചു നിശ്ചയമില്ലാത്തതിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് നിശ്ചയമായവയും നഷ്ടമാകും. അനിശ്ചിതമായവ നേരത്തെതന്നെ നഷ്ടമാണുതാനും.

വിരൂപയാണെങ്കില്‍ പോലും അവനവന്‍റെ തുല്യമായ കുലത്തില്‍ ജനിച്ച കന്യകയെ വിവാഹം കഴിക്കുക. സുന്ദരിയും സുശീലയും ആണെങ്കിലും നീചകുലത്തില്‍ നിന്നും അരുത്.

നദി, ആയുധധാരി, കൊമ്പ് നഖം ഇവയുള്ള ഹിംസ്ര മൃഗങ്ങള്‍, സ്ത്രീകള്‍, രാജകുടുംബാഗങ്ങള്‍ ഇവരെ വിശ്വസിക്കരുത്.

വിഷത്തില്‍ നിന്നാണെങ്കില്‍പോലും അമൃതും, അശുദ്ധ വസ്തുവില്‍ നിന്നാണെങ്കില്‍ പോലും സ്വര്‍ണവും, നീചനില്‍ നിന്നാണെങ്കില്‍ പോലും ഉത്തമമായ വിദ്യയും, ദുഷ്കുലത്തില്‍ നിന്നാണെങ്കില്‍ പോലും സ്വഭാവശുദ്ധിയുള്ള കന്യകയും സ്വീകരിക്കാം.

സ്ത്രീകള്‍ക്ക് ആഹാരം രണ്ട് ഇരട്ടി, നാണം നാല് ഇരട്ടി, സാഹസം ആറ് ഇരട്ടി, കാമം എട്ടു ഇരട്ടി.

ചാനക്യനീതി

ഗുരു ഉപദേശമില്ലാതെ പുസ്തകം മാത്രം വായിച്ചു പഠിച്ചുള്ള അറിവ് സഭാ മധ്യത്തില്‍ ശോഭിക്കുകയില്ല.

ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യണം. ഹിംസിക്കാന്‍ വരുന്നവനെ ഹിംസിക്കുന്നതില്‍ ദോഷമില്ല. അതുകൊണ്ട് ദുഷ്ടന്മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണം.

അത്യാഗ്രഹം ഉണ്ടെങ്കില്‍ മറ്റു ദോഷങ്ങളോ, പരദൂഷണം പറയുമെങ്കില്‍ മറ്റു പാപങ്ങളോ, സത്യാപാലന ശീലം ഉണ്ടെങ്കില്‍ മറ്റു തപസ്സോ, ശുദ്ധമായ മനസ്സുണ്ടെങ്കില്‍ മറ്റു തീര്തഥങ്ങളോ, സുജനത ഉണ്ടെങ്കില്‍ മറ്റു ഗുണങ്ങളോ, മാഹാത്മ്യം (ശീലഗുണം) ഉണ്ടെങ്കില്‍ മറ്റു അലങ്കാരങ്ങളോ, വിദ്യ ഉണ്ടെങ്കില്‍ മറ്റു ധനമോ, മാനഹാനി ഉണ്ടെങ്കില്‍ മരണമോ ആവശ്യമില്ല.

നിര്ധനനായ പുരുഷനെ വേശ്യയും, പരാജിതനായ രാജാവിനെ പ്രജകളും, പഴങ്ങളില്ലാത്ത വൃക്ഷത്തെ പക്ഷികളും, വീടിനെ ആഹാരം കഴിച്ചു വയറു നിറഞ്ഞ അഥിതിയും ഉപേക്ഷിക്കും.

യജഞത്തില്‍ ദക്ഷിണവാങ്ങിയ വിപ്രന്‍ യജമാനനെയും, വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യന്‍ ഗുരുവിനെയും, തീപിടിച്ച കാടിനെ മൃഗങ്ങളും ഉപേക്ഷിക്കും.

ദുഷ്ടമായ ആചാരം ഉള്ളവര്‍, പാപദൃഷ്ടികള്‍, ദുഷ്ടമായ സ്ഥലത്ത് വസിക്കുന്നവര്‍, ദുര്ജനങ്ങള്‍ ഇങ്ങിനെ ഉള്ളവരുടെ മിത്രങ്ങള്‍ ഇവര്‍ പെട്ടെന്ന് നശിക്കുന്നു.

തുല്യരില്‍ സ്നേഹവും, രാജാവിനടുത്തു സേവാപാടവവും, കച്ചവടത്തില്‍ വൈശ്യത്ത്വവും, ദിവ്യയായ സ്ത്രീ വീട്ടിലും ശോഭിക്കുന്നു.

ദാനം, അധ്യയനം, കര്‍മം ഇവ എല്ലാ ദിവസവും ചെയ്യണം. ദിവസവും ഒന്നോ, ഒരു മുറിയോ, അതിന്‍റെ പകുതി എങ്കിലും ശ്ലോകമോ അഥവാ ഒരക്ഷരം എങ്കിലും പഠിച്ചിരിക്കണം.

ഭാര്യാ വിയോഗം, സ്വന്തക്കാരില്‍ നിന്നുമുള്ള അപമാനം, യുദ്ധത്തില്‍ രക്ഷപെട്ട ശത്രു, ദുഷ്ടനായ രാജാവിനെ സേവിക്കേണ്ടി വരിക, ദാരിദ്ര്യം, വിവരംകെട്ട മനുഷ്യരുടെ സഭ ഇവ തീയുടെ സഹായം ഇല്ലാതെ തന്നെ ശരീരം ദഹിപ്പിക്കും.

നദീതീരത്തുള്ള വൃക്ഷം, മറ്റുള്ളവരുടെ വീട്ടില്‍ പാര്‍ക്കുന്ന ഭാര്യ, മന്ത്രിയില്ലാത്ത രാജാവ് ഇവര്‍ പെട്ടന്ന് നശിക്കുന്നു.

വിപ്രന് വിദ്യയും, രാജാവിന് സൈന്യവും, വൈശ്യനു ധനവും, ശൂദ്രന് പരിചരണ ശേഷിയും ബലമാണ്‌.

എല്ലാ മലകളിലും മാണിക്യമോ, എല്ലാ ആനകളിലും മുത്തോ, എല്ലായിടത്തും സന്യസികളോ, എല്ലാ വനങ്ങളിലും ചന്ദനമോ കാണുകയില്ല.

ബുദ്ധിമാന്മാര്‍ മക്കളെ നീതിശാസ്ത്രവും, ആചാരമര്യാദകളും പഠിപ്പിക്കണം. കാരണം ഇവയില്‍ മിടുക്കന്‍മാരയവരയേ ലോകം ആദരിക്കുകയുള്ളൂ .

ഈ വിധം വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കാന്‍മാര്‍ കുട്ടിയുടെ ശത്രുക്കളാണ്. ആ കുട്ടികള്‍ അരയന്നങ്ങളുടെ മധ്യത്തിലെ കൊറ്റികളെ പോലെ അവഹേളിതരാകും.

ലാളിക്കുന്നതിനാല്‍ വളരെ ദോഷങ്ങളും, അടിക്കുന്നത് കൊണ്ടു വളരെ ഗുണങ്ങളും ഉണ്ട്. അതിനാല്‍ മക്കളെയും ശിഷ്യന്മാരെയും അടിക്കുകയെ ചെയ്യാവു, ലാളിക്കരുത്.

നമുക്ക് മുന്പില്‍വച്ച് മധുരവാകുകള്‍ പറയുകയും. അല്ലാത്തപ്പോള്‍ നമുക്കെതിരായി

Thursday, March 18, 2010

Anjana Sreedhara Charumoorthe



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.

ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.

ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.

ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.

ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!

ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍

ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.

അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം

കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!

കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

Bilvashtakam



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേച്ഛിവസന്നിധൌ
സര്‍വ്വപാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്.

Tuesday, March 16, 2010

Narayanam Bhaje



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


നാരായണം ഭജേ നാരായണം, ലക്ഷ്മീ
നാരായണം ഭജേ നാരായണം (നാരായണം ഭജേ)

വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃന്ദൈര്‍ അഭിഷ്ടിതം നാരായണം (നാരായണം ഭജേ)

ദിനകരമദ്ധ്യഗം നാരായണം - ദിവ്യ
കനകാംബരധരം നാരായണം (നാരായണം ഭജേ)

പങ്കജ ലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം (നാരായണം ഭജേ)

കരുണാ പയോധിനം നാരായണം - ഭവ്യ
ശരണാഗതനിധിം നാരായണം (നാരായണം ഭജേ)

രക്ഷിത ജഗത് ത്രയം നാരായണം - ചക്ര
ശിക്ഷിത സുരജയം നാരായണം (നാരായണം ഭജേ)

അജ്ഞാ‍ന നാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസ്ക്കരം നാരായണം (നാരായണം ഭജേ)

ശ്രീവത്സ ഭൂഷണം നാരായണം- നന്ദ
ഗോവത്സ പോഷണം നാരായണം (നാരായണം ഭജേ)

ശൃംഗാര നായകം നാരായണം - പദ
ഗംഗാ വിധായകം നാരായണം (നാരായണം ഭജേ)

ശ്രീകണ്ഠ സേവിതം നാരായണം - നിത്യ
വൈകുണ്ഠ വാസിതം നാരായണം (നാരായണം ഭജേ)

Ashtavakra_Gita


അഷ്ടാവക്രന്റെ ശാസ്ത്രാര്‍ഥ സംബന്ധിയായ സിദ്ധാന്തങ്ങള്‍ അഷ്ടാവക്രസംഹിതയില്‍ സമാഹരിച്ചിരിക്കുന്നു.

"നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുമ്പെടുകയാണ്‌. മനുഷ്യന്‌ അവന്റേതായി പലേ വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്‌. എന്നാല്‍ അഷ്‌ടാവക്രഗീതയോട്‌ താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില്‍ വേദങ്ങള്‍ നിഷ്‌പ്രഭങ്ങളാണ്‌. ഉപനിഷത്തുക്കള്‍ വെറും പിറുപിറുക്കലാണ്‌. അഷ്‌ടാവക്രസംഹിതയില്‍ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്‌ഗീതയില്‍ പോലും കാണാന്‍ കഴിയില്ല...." : ഓഷോ

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന ഒരു അദ്വൈതവേദാന്തകൃതി. അനുഷ്ടുപ്പു വൃത്തത്തില്‍ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതില്‍ 13 അധ്യായങ്ങള്‍ അഷ്ടാവക്രന്റെയും ഏഴധ്യായങ്ങള്‍ ജനകന്റെയും വാക്കുകളെന്നാണു സങ്കല്പം. ഈ കൃതിയില്‍ 100 ശ്ലോകങ്ങള്‍ ഉള്ള ഒരു വലിയ അധ്യായവും (18) 4 ശ്ലോകങ്ങള്‍ മാത്രമുള്ള മൂന്നു ചെറിയ അധ്യായങ്ങളും (6, 8, 14) ഉണ്ട്.

മഹാഭാരതാന്തര്‍ഗതമായ ഭഗവദ്ഗീതയുടെ രീതിയില്‍ ഗുരുശിഷ്യസംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അഷ്ടാവക്രന്‍ ഗുരുവെന്ന നിലയില്‍ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേര്‍ന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയില്‍ ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലര്‍പ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.

'സാകാരമനൃതം വിദ്ധി

നിരാകാരന്തു നിശ്ചലം'. (അധ്യാ. 1. 18)

ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹര്‍ഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കില്‍ ഈ ജന്‍മത്തില്‍ത്തന്നെ ആര്‍ക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്.

അദ്വൈതവേദാന്തഗ്രന്ഥകാരന്‍മാര്‍ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാരഭാസുരങ്ങളായ കല്പനകള്‍ അഷ്ടാവക്രഗീതയിലും കാണാം. ഉദാ.

'മയ്യനന്തമഹാംഭോധൗ

ചിത്തവാതേ പ്രശാമ്യതി

അഭാഗ്യാജ്ജീവവണിജോ

ജഗത്പോതോ വിനശ്വരഃ' (അധ്യാ. 2. 24)

ജീവനെ ജഗത്താകുന്ന കപ്പല്‍കൊണ്ട് സംസാരസമുദ്രത്തില്‍ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസ്സാകുന്ന കൊടുങ്കാറ്റ് അടങ്ങി സാര്‍വത്രികമായ പ്രശാന്തിയുണ്ടാകുമ്പോള്‍ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞുപോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ളോകത്തില്‍ കാണുന്നത്. സാധാരണ സമുദ്രത്തില്‍ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പല്‍ മുങ്ങിപ്പോകുന്നത്. എന്നാല്‍ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോളത്രെ അവിടെ കപ്പല്‍ തകര്‍ന്നുപോകുന്നത്. ഇപ്രകാരമുള്ള കല്പനകള്‍കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി

Saturday, March 13, 2010

Kanakadhara_Stotram




ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്ക യല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭ്രിംഗ്ഗാഗനേവ മുകുളാഭരണം തമാലം ,
അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
മാന്‍ഗല്യദാസ്തു മമ മംഗള ദേവതായ.

മുക്ത മുഹുര്‍വിധാധദാതിവദനെ മുരാരേ ,
പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
സ നെ സ്രിയം ദിശതു സാഗര സംഭവായ

ആമീലിതാക്ഷ മധിഗംയ മുദാ മുകുന്ദം
ആനന്ദകണ്ട മഹി മേഘമന‍ഗ്ഗ തന്ത്രം ,
ആകെകര സ്ഥിത കനി നിക പഷ്മ നേത്രം ,
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയഘനായ

ബഹ്വന്താരെ മധുജിത ശ്രിതകൌസ്തുഭെ യ ,
ഹാരവലീവ ഹരി നീല മയി വിഭാതി ,
കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
കല്യാണ മാവഹതു മേ കമലാലയായ


കാലാംബുതാളി ലളിതോരസി കൈടഭാരെ ,
ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
മാതു സമസ്ത ജഗതാം മഹനീയ മൂര്‍ത്തി ,
ബദ്രാണി മേ ധിശതു ഭാര്‍ഗവ നന്ദനായ

പ്രാപ്തം പദം പ്രഥമദത് കലുയത്‌ പ്രഭാവത്,
മാംഗല്യ ഭാജി മധു മാതിനി മന്മധേന
മയ്യാപദേത്ത മങ്കര മീക്ഷനാര്‍ത്ഥം
മന്ദാലസം ച മകരാലയ കന്യകായ .

വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാര്‍ത്ഥം ,
ഇന്ദിവരോധര സഹോദര മിന്ദിരായ

ഇഷ്ട വിശിഷ്ട മത യോപി യയാ ദയാര്‍ദ്ര
ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ

ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
ദുഷ്കര്‍മ്മ ഗര്‍മ്മപനീയ പാനീയ ചിരായ ദൂരം ,
നാരായണ പ്രണയിനേ നയനാം ഭുവാഹാ.

ഗീര്‍ത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
ശാകംഭരീതി ശശി ശേഖര വല്ലഭേതി,
സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ്‌ തരുന്യൈ

ശ്രുത്യൈ നമോസ്തു ശുഭ കര്‍മ ഫല പ്രസൂത്യൈ ,
രത്യൈ നമോസ്തു രമണീയ ഗുണാര്‍ന്നവായൈ
ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,
പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

നമോസ്തു നാളീഖ നിഭാനനായൈ,
നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ,
നമോസ്തു നാരായണ വല്ലഭായൈ .

നമോസ്തു ഹേമാംഭുജ പീടികായൈ,
നമോസ്തു ഭൂ മണ്ഡല നയികായൈ,
നമോസ്തു ദേവാതി ദയാ പരായൈ
നമോസ്തു ശാര്‍ങായുധ വല്ലഭായൈ.

നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
നമോസ്തു വിഷ്ണോരുരസ്തിദായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ .

നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദി ഭിരര്‍ച്ചീതായൈ,
നമോസ്തു നന്ദാല്മജാ വല്ലഭായൈ .

സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
ത്വദ്‌ വന്ദനാനി ദുരിത ഹരനോദ്യദാനി
മമേവ മതര നിസം കലയന്തു മാന്യേ.

യത്കടാക്ഷ സമുപാസന വിധി ,
സേവകസ്യ സകലാര്‍ത്ത സമ്പത്
സന്തനോധി വചനംഗ മാനസൈ ,
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജ നിലയെ സരോജ ഹസ്തേ ,
ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ

ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
സ്വര്‍വാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
പ്രാതര്‍ നമാമി ജഗതാം ജനനി മശേഷ,
ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .

കമലേ കമലാക്ഷ വല്ലഭേ ത്വം ,
കരുണ പൂര തരംകി തൈര പാന്ഗൈ,
അവലോകായ മാമ കിഞ്ചനാനാം,
പ്രഥമം പത്രമ ക്രിത്രിമം ദയായ

സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
ത്രയീമയിം ത്രിഭുവന മാതരം രാമാം ,
ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
ഭവന്തി തേ ഭുവി ബുധ ഭാവിതാശയ .




aadivya namam, aanakeraamala, adharam madhuram, Adhyatma ramayanam, ആദിത്യ hrudayam, Advaita Chintha Paddhati, agnihotra, aigiri nandini, anivaaka charthil,asato-maa-sadgamaya, ashta lakshmi, ashtamirohini, atharva veda, ayyappa, ayyappa suprabhatham, Ayyappa-Photos, Ayyappa-Songs, ayyappan, bagavad geetha, Bhagavad Gita,Bhagavatam, Bhaja_Govindam, bhajans, bookd, books, chanting, Chattambi Swamikal,chithra, colours, devotional, download, downloads, e book, e-book, ebook, enthe nee kanna,ezhtthachan, ezhuthachan, free, full, gallery, ganga theertham, gayathri mantharam malayalathil, guruvayoor, guruvayoorappa nin, guruvayoorappan, guruvayurappante pavizhadharam, harikaamboji, Harinamakeerthanam, harivarasanam, hindi, hindu, Home, importance, in malayalam, india, jayachandran, kaasi raameswaram, kaliyuga varada, kanikanum neram, kerala, krishna, Krishna Yajur Veda, Krishna-Devotional-Songs, kudajadriyil, lakshmi,Lakshmi_Sahasranamam, Lakshmi_stotras, Lalita sahasranama, listen, listion, lyrics,madurashtakam, Maha-Mrityunjaya-Mantra, Maha-Vishnu-Photos, mahabarat, Mahabharat_Video, Mahalakshmi Ashtakam, Mahishasura_Mardini, malayala, malayalam,Mantra, mantram, mantras, matching, meaning, mookambika, mookambike devi, movie,mp3, MS SUBBULAKSHMI, music, namashivaaya, narayaneeyam, Neeyenne gayakanaakki,neram, ninne kandu, Njanappana, numbers, online, orkut, oru neramenkilum, osho, Osho Quotes, p leela, panchabhuta, panchakshara, part 1, pdf,photos, pics, pilgrimage, places, poornamadah, rajeswari, ramana maharshi, Ramayanam-Malayalam, Ramayanam-Video, read, Rig_veda_Audio, rules, sabarimala, sacred, sahana vavatu, sahasranaamam, Sama veda, sanskrit, saranam ayyappa, satyamaya ponnum,scared, scraps, serial, Shanti Mantra, Shanti-Mantra, sharanam vilikal, shiva, Shiva Tandava Stotram, Shiva-Songs, Shukla Yajur Veda, siva, song, songs, sree krishna, sreemahadevo nama, sthothram, story, stotra, stotram, stotras, streaming, strotram,suprabhatham, swami, swami chinmayananda, swami sharanam, temple, Thirukkural in Malayalam, truppangottappa, tv, upanishad, upanishads, vadakkumnatha,veda, vedam, VEDAMANTRAM, vedantha, venkiteswara suprabhatham, vishnu,vishnu sahasranaamam, vishnu songs, Vivekananda In Chicago, vrischika, wallpapers,Why-To-Study-Geetha, yesudas, അഗ്നിഹോത്രം, അച്യുതം കേശവം , അച്യുതാഷ്ടകം, അണിവാക ചാര്‍ത്തില്‍‌, അഥര്‍വ വേദം, അദ്വൈത ചിന്താ പദ്ധതി, അധരം മധുരം, അധ്യാത്മ രാമായണം,ര്‍ത്ഥസഹിതം , അഷ്ട ലക്ഷ്മി, അഷ്ടമിരോഹിണി നാളിലെന്‍, ആത്മോപദേശ ശതകം, ആദിത്യഹൃദയം,ആദിവ്യനാമം അയ്യപ്പാ, ആനകേറാ മല, ഈശാവാസ്യ ഉപനിഷദ്, ഈശ്വരഭക്തി, ഉദിചുയര്ന്നൂ മാമലമേലെ,ഋഗ്വേദം, എന്തിന് ഗീതപഠിക്കണം, എന്തേ നീ കണ്ണാ, ഏകാഗ്രതയുണ്ടാവാന്‍, ഐഗിരി, ഒരു നേരമെങ്കിലും,ഒരുപിടിയവിലുമായ്, ഓം അസതോമാ സദ്‌ഗമയ, ഓം നമോ ഗണപതേ, ഓഷോ, ഓഷോ വചനങ്ങള്‍, കണികാണും നേരം, കാണുക, കാനനവാസാ കലിയുഗ, കാശിരാമേശ്വരം, കുടജാദ്രിയില്‍, കൃഷ്ണയജുര്‍വേദം,കേള്‍ക്കുക, ക്ഷേത്രപ്രദിക്ഷിണം, ഗണപതി, ഗാന ശേകരം, ഗാനം, ഗായത്രിമന്ത്രം, ഗുരുവായൂരപ്പന്‍റെ,ഗുരുവായൂരപ്പാ നിന്‍ മുന്നില്‍‌, ചട്ടന്പി സ്വാമികള്‍, ചിക്കാഗോ, ജയചന്ദ്രന്‍, ജോലിലഭിക്കാന്‍, ജ്ഞാനപ്പാന,ടിവി, തിരുക്കുറല്‍, തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍, ദക്ഷിണകാശിയാം, ധനം നേടാന്‍, നന്ദിനി, നരസിംഹ വര്‍ണന,നാമജപം, നാരായണായ നമഃ, നാരായണീയം, നിത്യ പാരായണം, നിന്നെക്കണ്ടു കൊതി, നീതിസാരം,നീയെന്നേ ഗായകനാക്കീ, പഞ്ചഭൂതങ്ങള്‍, പഞ്ചാക്ഷരമന്ത്രം, പാട്ടുകള്‍, പൂന്താനം, പൂര്ണ്ണമദഃ, പ്രസംഗം,ബുദ്ധിശക്തിക്ക്‌, ഭക്തി ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ഭഗവത് ഗീത, ഭഗവദ്ഗീത മലയാളത്തില്‍, ഭജ ഗോവിന്ദം,ഭജന, ഭയമില്ലാതാക്കാന്, ഭാഗവതം, ഭാഗ്യസൂക്തം, ഭാര്യാഭര്‍തൃബന്ധം, മനീഷ പഞ്ചാങ്കം, മന്ത്രം, മന്ത്രങ്ങള്‍,ര്ദ്ദിനി, മലയാളം, മലയാളം പുസ്തകം, മലയാളം മന്ത്രങ്ങള്‍, മലയാളത്തില്‍, മഹാ ഭാഗവതം, മഹാ മൃത്യുഞ്ജയ മന്ത്രം, മഹാഭാരതം, മഹാലക്ഷ്മി, മഹിഷാസുര, മാതാ അമൃതാനന്ദമയി, മുഴുവന്‍,മൂകാംബികേ ദേവി, യജുര്‍വേദം, യേശുദാസ്, രമണ മഹര്‍ഷി, രാധ തന്‍ പ്രേമത്തോടാ‍ണോ, രാമായണം, ലക്ഷ്മി, ലക്ഷ്മി ദേവി, ലളിത സഹസ്രനാമ സ്തോത്രം, വചനങ്ങള്,‍ വടക്കുംനാഥാ സര്‍വ്വം, വഴിപാടുകള്‍, വായിക്കുക, വിദ്യലഭിക്കാന്‍, വിവേകാനന്ദന്‍, വിഷ്ണു സഹസ്രനാമ സ്തോത്രം, വൃശ്ചികപ്പൂമ്പുലരീ, വെങ്കിടേശ്വര സുപ്രഭാതം, വേദം, ശ്രാന്ഖ്‌അരാചാര്യര്‍‍ ശബരിമല, ശരണംവിളികള്,‍ , ശാന്തി മന്ത്രം, ശാന്തിമന്ത്രം, ശിവ, ശിവ തന്ടവ സ്തോത്രം, ശുക്ലയജുര്‍വേദം, ശ്രീ നാരായണ ഗുരു, ശ്രീ മഹാലക്ഷ്മി അഷ്ടകം, ശ്രീകണ്‌ഠേശ്വരാ, ശ്രീമഹാദേവോനമഃ, സത്യമായപൊന്നും, സത്യാര്‍ത്ഥപ്രകാശം, സന്ധ്യ നാമം, സന്ധ്യാനാമം, സന്‍സ്കാര്‍ ടിവി, സര്‍വേശാം സ്വസ്ഥിര്,‍ , സഹസ്രനാമം, സാമവേദം, സീരിയല്‍, സുപ്രഭാതം, സുബ്ബലക്ഷ്മി, സ്തോത്രം, ഹരി കാമ്പോജി രാഗം, ഹരിനാമ കീര്‍ത്തനം, ഹരിവരാസനം.

Related Posts with Thumbnails
Bookmark and Share