നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, March 24, 2010

Information



സാക്ഷികള്‍:-

സാക്ഷികള്‍ പതിന്നാലാണ് ഇവര്‍ സര്‍വ്വ സാക്ഷികള്‍ എന്ന് പറയുന്നു.
സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം, ഹൃദയം, കാളന്‍, പകല്‍, രാത്രി, പ്രാതസന്ധ്യ, സായംസന്ധ്യ, ധര്‍മ്മം, വായു, ആകാശം, ഭൂമി.

സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)

സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

വീരാസനം:-

ഇടതുകാലിന്‍റെ മുട്ടിന്‍മേല്‍ വലതുകാല്‍വച്ചും, ഇടതു കൈമുട്ട് വലതുകാലിന്‍റെ അഗ്രത്തില്‍ വച്ചും വലതു കൈയ്യില്‍ ജ്ഞാനമുദ്ര ധരിച്ചും ഉള്ള ഇരിപ്പ്.

സപ്തമാതൃക്കള്‍:-

ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.

കൂവളം നട്ടാല്‍:-

ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.

2 comments:

  1. സന്ദീപ്‌ കുമാര്‍Monday, August 08, 2011

    വളരെ നന്ദിയുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    ReplyDelete

Related Posts with Thumbnails
Bookmark and Share