നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

satyamaya ponnum

സത്യമായപൊന്നും

Download


ആല്‍ബം :
സംഗീതം : ദക്ഷിണാമൂര്‍ത്തി
രചന : റ്റി. കെ ഭദ്രന്‍
പാടിയത്: കെ ജെ യേശുദാസ്


സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2)
ഭക്തവത്സലന്‍ന്‍ ഭഗവാന്‍ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി

സത്യമായ....
ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുന്‍പേ തൊട്ടു തൊഴുതു ഭക്തര്‍ (2)
ഇപ്പടികളേറീടുമ്പോള്‍ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മര്‍ത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം

സത്യമായ....
പച്ചപ്പച്ചമുത്തുമാല പവിഴമാല
രത്നമാല ചാര്‍ത്തി മുത്തു മണിപീഠത്തില്‍
അച്യുതഗൌരീശ പുത്രനയ്യനയ്യപ്പന്‍ (2)
സച്ചിദാനന്ദനിരിപ്പൂ സര്‍വ്വേശ്വരന്‍
സത്യധര്‍മ്മപാലകനാം നിത്യനിര്‍മ്മലന്‍

സത്യമായ....

No comments:

Post a Comment

Related Posts with Thumbnails