നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, March 19, 2010

ചാണക്യനീതി




ത്രിലോകാധിപതിയായ വിഷ്ണുഭഗവാനെ ശിരസാ നമിച്ചശേഷം അനേകശാസ്ത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ള രാജനീതിയെ പറയുന്നു.

ഈ ശാസ്ത്രം വേണ്ടവിധം അഭ്യസിക്കുന്ന ഉത്തമ പുരുഷന്മാര്‍ക്ക് പ്രസിദ്ധമായ ധര്മാശാസ്ത്ര ഗ്രന്ഥങ്ങളിലെ നന്മ തിന്മകള്‍ ചെയ്യേണ്ടവ ചെയ്യരുതാത്തവ എന്നിവ മനസ്സിലാകും.

യാതൊന്നു പഠിക്കുന്നത് കൊണ്ടു സര്വജ്ഞനാകുമോ അങ്ങിനെയുള്ള ഈ ശാസ്ത്രം ലോകൊപകാരത്തിനു വേണ്ടി ഞാന്‍ പറയാം.

വിഡ്ഢിയായ ശിഷ്യനെ പഠിപ്പിക്കുക, ദുഷ്ടയായ സ്ത്രീയെ പരിപാലിക്കുക, ദീനന്‍മാരോട് സഹവസിക്കുക എന്നീ കാരണങ്ങളാല്‍ പണ്ഡിതന്‍പോലും ദുഃഖ പാത്രമാകും.

ദുഷ്ടയായ (അപഥസഞ്ചാരിനിയായ) ഭാര്യ, ശഠനായ (കാപട്യം നിറഞ്ഞ) മിത്രം, എല്ലാ കാര്യങ്ങളിലും മറുപടി തരുന്ന വേലക്കാരന്‍, പാമ്പിന്‍റെ വാസം ഇവയുള്ള വീട്ടില്‍ താമസിക്കുന്നത് മരണതുല്യമാണ്.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, ഭാര്യയെ ധനത്തെക്കാള്‍ ശ്രദ്ധയോടെ രക്ഷിക്കണം, എന്നാല്‍ ഇവ രണ്ടിനെക്കാള്‍ ഉപരി സ്വരക്ഷ നോക്കണം.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യവാന് എന്താപത്തു ? ധനം ചഞ്ചലയാണ്. ഒരു അനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ച ധനവും നഷ്ടമാകും.

യാതൊരു സ്ഥലത്ത് ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവരക്ഷ ചെയ്യാനുള്ള (ജോലി, കൃഷി തുടങ്ങിയവ) ഉപായം ഇല്ലയോ, ബന്ധുബലം ഇല്ലയോ, വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലയോ അങ്ങിനെയുള്ളിടത്ത് താമസിക്കരുത്‌.

ധനികന്‍, ശ്രോത്രിയന്‍ (വിദ്വാന്‍), രാജാവ്, നദി എന്നീ അഞ്ചെണ്ണം എവിടെ ഇല്ലയോ അവിടെ ഒരു ദിവസം പോലും തങ്ങരുത്.

ജീവനോപായം, ഭയം, ലജ്ജ, ദാക്ഷിണ്യം, ത്യാഗശീലത ഇവ ഇല്ലാത്ത സ്ഥലത്തെ ആളുകളുമായി യാതൊരു ഇടപാടും അരുത്.

കഠിനമായ ജോലികളില്‍ വേലക്കാരനെയും, വിഷമഘട്ടങ്ങളില്‍ ബന്ധുക്കളെയും, ആപല്‍ഘട്ടങ്ങളില്‍ മിത്രങ്ങളെയും, സമ്പത്തു നശിക്കുമ്പോള്‍ ഭാര്യയേയും അറിയാം.

രോഗം, പട്ടിണി, ശത്രുപീഡ, രാജസന്നിധാനം, ശ്മശാനം ഇവയിലെല്ലായിടത്തും ആര് കൂട്ടുണ്ടോ അവരാണ് ബന്ധു.

നിശ്ചയമായവയെ ഉപേക്ഷിച്ചു നിശ്ചയമില്ലാത്തതിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് നിശ്ചയമായവയും നഷ്ടമാകും. അനിശ്ചിതമായവ നേരത്തെതന്നെ നഷ്ടമാണുതാനും.

വിരൂപയാണെങ്കില്‍ പോലും അവനവന്‍റെ തുല്യമായ കുലത്തില്‍ ജനിച്ച കന്യകയെ വിവാഹം കഴിക്കുക. സുന്ദരിയും സുശീലയും ആണെങ്കിലും നീചകുലത്തില്‍ നിന്നും അരുത്.

നദി, ആയുധധാരി, കൊമ്പ് നഖം ഇവയുള്ള ഹിംസ്ര മൃഗങ്ങള്‍, സ്ത്രീകള്‍, രാജകുടുംബാഗങ്ങള്‍ ഇവരെ വിശ്വസിക്കരുത്.

വിഷത്തില്‍ നിന്നാണെങ്കില്‍പോലും അമൃതും, അശുദ്ധ വസ്തുവില്‍ നിന്നാണെങ്കില്‍ പോലും സ്വര്‍ണവും, നീചനില്‍ നിന്നാണെങ്കില്‍ പോലും ഉത്തമമായ വിദ്യയും, ദുഷ്കുലത്തില്‍ നിന്നാണെങ്കില്‍ പോലും സ്വഭാവശുദ്ധിയുള്ള കന്യകയും സ്വീകരിക്കാം.

സ്ത്രീകള്‍ക്ക് ആഹാരം രണ്ട് ഇരട്ടി, നാണം നാല് ഇരട്ടി, സാഹസം ആറ് ഇരട്ടി, കാമം എട്ടു ഇരട്ടി.

1 comment:

Related Posts with Thumbnails
Bookmark and Share