നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, October 25, 2011

ദീപാവലി



തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദ ങ്ങള്‍ ചേര്‍ന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് മനുഷ്യനെ അജ്ഞാനമാകുന്ന അന്ധാകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്പം.

ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആസുരശക്തികളെ ഉത്മൂലനം ചെയ്ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളെയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്പം. അതിനെ അനുസ്മരപ്പിക്കുന്നതിനാണ് നാം ദീപാവലിദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.മറ്റൊരു വിശ്വാസപ്രകാരം തിന്‍മയുടെ പ്രതീകമായ നരകാസുരനെ വധിച്ച്‌ ശ്രീകൃഷ്‌ണന്‍ ലോകത്തിന്‌ നന്മയുടെ വെളിച്ചം പകരുന്നതിനെ അനുസ്‌മരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്‌ എന്നാണ്.

ദീപാവലി നാളില്‍ ദീപക്കാഴ്ച ഒരുക്കുന്നതുപോലെതന്നെ ഏതാണ്ട് സാര്‍വത്രികമായ ഒരു ചടങ്ങാണ് എണ്ണതേച്ചുകുളി. സാധാരണ വ്രതാനുഷ്ഠാനങ്ങളില്‍ എണ്ണ തേച്ചുകുളിക്കാന്‍ പാടില്ല. അതിനനുവാദമുള്ള വ്രതാനുഷ്ഠാനമാണ് ദീപാവലി.കേരളത്തില്‍ ദീപാവലി ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും. എല്ലാവരും ദീപം തെളിച്ചും പുതു വസ്ത്രങ്ങളണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കൊണ്ടാടുന്നു. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണിത്.ധനത്തിന്‍റെ ഉത്സവമായും ദീപാവലി കൊണ്ടാടുന്നു.



ശ്രീരാമ സന്ധ്യാനാമം

ഭാഗം ഒന്ന്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ഭാഗം രണ്ട്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

"രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം"
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)


ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)

Wednesday, October 5, 2011

വിജയ ദശമി

നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളില്‍ ദേവീഭാഗവതം, കാളികാപുരാണം, മാര്‍ക്കണ്‍ഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികള്‍ ആചരിക്കുകയും വേണം.

ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.



ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ

എന്നാണ് പ്രമാണം. സമസ്ത സത്കര്‍മ്മങ്ങള്‍ക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുന്നു.




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ആദിലക്ഷ്മി
സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം

ധാന്യലക്ഷ്മി
അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം

ധൈര്യലക്ഷ്മി
ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം

ഗജലക്ഷ്മി
ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം

സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം

വിജയലക്ഷ്മി
ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം

വിദ്യാലക്ഷ്മി
പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി പാലയമാം

ധനലക്ഷ്മി
ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം

Thursday, September 8, 2011

onam photos



Sunday, August 21, 2011



Thursday, April 14, 2011

ശിവാനന്ദലഹരി





ആദി ശങ്കരാചാര്യര്‍ രചിച്ചതാണ് ശിവാനന്ദലഹരി.

കേള്‍ക്കുക




സ്വന്തമാക്കുക

download Pictures, Images and Photos



ശ്രീ ഗുരുപാദുകാവന്ദനം

ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ
ഓംകാരമർമ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരൂപാദുകാഭ്യാം
ശ്രീഃ
ശിവാഭ്യാന്നമഃ

ശിവാനന്ദലഹരി

കലാഭ്യാം ചൂഡാലംകൃത ശശികലാഭ്യാം നിജതപഃ
ഫലാഭ്യാം ഭക്തേഷു പ്രകടിത ഫലാഭ്യാം ഭവതു മേ .
ശിവാഭ്യാമസ്തോക ത്രിഭുവന ശിവാഭ്യാം ഹൃദി പുന
ര്ഭവാഭ്യാമാനന്ദ സ്ഫുരദനുഭവാഭ്യാം നതിരിയം

ഗലന്തീ ശംഭോ ത്വച്ചരിതസരിതഃ കിൽബിഷരജോ
ദലന്തീ ധീകുല്യാസരണിഷു പതന്തീ വിജയതാം.
ദിശന്തീ സംസാരഭ്രമണ പരിതാപോപശമനം
വസന്തീ മച്ചേതോ ഹൃദഭുവി ശിവാനന്ദലഹരീ

ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം.
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സാംബം ശിവമതിവിഡംബം ഹൃദി ഭജേ

സഹസ്രം വർത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാഃ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം.
ഹരി ബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ ശിവ തവ പദാംഭോജ ഭജനം

സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുന കവിതാ ഗാന ഫണിതൌ
പുരാണേ മന്ത്രേ വാ സ്തുതി നടന ഹാസ്യേഷ്വചതുരഃ .
കഥം രാജ്ഞാം പ്രീതിർഭവതി മയി കോഽഹം പശുപതേ
പശും മാം സർവജ്ഞ പ്രഥിത കൃപയാ പാലയ വിഭോ

ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്വാ പരിഹരതി കിം ഘോരശമനം.
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്കവചസാ
പദാംഭോജം ശംഭോർഭജ പരമസൌഖ്യം വ്രജ സുധീഃ

മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്ര ഫണിതൌ
കരൌചാഭ്യര്ചായാം ശ്രുതിരപി കഥാകർണന വിധൌ .
തവ ധ്യാനേ ബുദ്ധിർനയനയുഗലം മൂർത്തിവിഭവേ
പരഗ്രന്ഥാൻ കൈര്വാ പരമശിവ ജാനേ പരമതഃ

യഥാ ബുദ്ധിശ്ശുക്തൌ രജതമിതി കാചാശ്മനി മണിർ-
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം.
തഥാ ദേവ ഭ്രാന്ത്യാ ഭജതി ഭവദന്യമം ജഡജനോ
മഹാദേവേശം ത്വാം മനസി ച ന മത്വാ പശുപതേ

ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാർഥം ജഡമതിഃ
സമർപ്പയ ഏകം ചേതസ്സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ

നരത്വം ദേവത്വം നഗ വന മൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം
സദാ ത്വത്പാദാബ്ജ സ്മരണ പരമാനന്ദ ലഹരീ
വിഹാരാസക്തം ചേത് ഹൃദയമിഹ കിം തേന വപുഷാ

വടുര്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി.
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി

ഗുഹായാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം
സദാ യസ്യൈവാന്തഃ കരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ

അസാരേ സംസാരേ നിജഭജന ദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമ കൃപയാ പാതുമുചിതം.
മദന്യഃ കോ ദീനസ്തവ കൃപണ രക്ഷാതി നിപുണ
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ

പ്രഭുസ്ത്വം ദീനാനാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ .
ത്വയൈവ ക്ഷന്തവ്യാശ്ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കർത്തവ്യം മദവനമിയം ബന്ധു സരണിഃ

ഉപേക്ഷാ നോ ചേത് കിന്ന ഹരസി ഭവദ് ധ്യാന വിമുഖാം
ദുരാശാ ഭൂയിഷ്ഠാം വിധി ലിപിമശക്തോ യദി ഭവാൻ.
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം

വിരിംചിർദീർഘായുർഭവതു ഭവതാ തത്പരശിര
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാൻ.
വിചാരഃ കോ വാ മാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷ വ്യാപാരഃ സ്വയമപി ച ദിനാവന പരഃ

ഫലാദ്വാ പുണ്യാനാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിൻ ഭവദമല പാദാബ്ജ യുഗലം
കഥം പശ്യേയം മാം സ്ഥഗയതി നമസ്സംഭ്രമജുഷാം
നിലിംപാനാം ശ്രേണിർ നിജ കനക മാണിക്യ മകുടൈഃ

ത്വമേകോ ലോകാനാം പരമഫലദോ ദിവ്യ പദവീം
വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരിമുഖാഃ .
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷാം വഹസി കരുണാ പൂരിത ദൃശാ

ദുരാശാ ഭൂയിഷ്ഠേ ദുരധിപ ഗൃഹദ്വാര ഘടകേ
ദുരന്തേ സംസാരേ ദുരിത നിലയേ ദുഃഖജനകേ .
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത് തവ ശിവ കൃതാർഥാഃ ഖലു വയം

സദാ മോഹാടവ്യാം ചരതി യുവതീനാം കുച ഗിരൌ
നടത്യാശാ ശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ .
കപാലിൻ ഭിക്ഷോ മേ ഹൃദയ കപിമത്യന്ത ചപലം
ദൃഢം ഭക്ത്യാ ബധ്വാ ശിവ ഭവദധീനം കുരു വിഭോ

ധൃതിസ്തംഭാധാരാം ദൃഢഗുണ നിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസ സന്മാർഗ ഘടിതാം.
സ്മരാരേ മച്ചേതഃ സ്ഫുട പട കുടീം പ്രാപ്യ വിശദാം
ജയ സ്വാമിൻ ശക്ത്യാ സഹ ശിവഗണൈസ്സേവിത വിഭോ

പ്രലോഭാദ്യൈരർഥാഹരണ പരതന്ത്രോ ധനി ഗൃഹേ
പ്രവേശോദ്യുക്തസ്സൻ ഭ്രമതി ബഹുധാ തസ്കരപതേ .
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം

കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി .
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹൻ പക്ഷി മൃഗതാ
മദൃട്വാ തത് ഖേദം കഥമിഹ സഹേ ശംകര വിഭോ

കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈ
ര്വസൻ ശംഭോരഗ്രേ സ്ഫുട ഘടിത മൂർധാം ജലിപുടഃ .
വിഭോ സാംബ സ്വാമിൻ പരമശിവ പാഹീതി നിഗദൻ
വിധാതൃണാം കല്പാൻ ക്ഷണമിവ വിനേഷ്യാമി സുഖതഃ

സ്തവൈഃ ബ്രഹ്മാദീനാം ജയ ജയ വചോഭിർനിയമിനാം
ഗണാനാം കേലീഭിർമദകല മഹോക്ഷസ്യ കകുദി .
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ട വപുഷം
കദാ ത്വാം പശ്യേയം കരധൃത മൃഗം ഖണ്ഡപരശും.


കദാ വാ ത്വാം ദൃട്വാ ഗിരിശ തവ ഭവ്യാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹൻ.
സമാശ്ലിഷ്യാഘ്രായ സഫുട ജലജ ഗന്ധാന് പരിമലാ
നലഭ്യാം ബ്രഹ്മാദ്യൈർമുദമനുഭവിഷ്യാമി ഹൃദയേ

കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ
ഗൃഹസ്ഥേ സ്വർഭൂജാഽമര സുരഭി ചിന്താമണിഗണേ .
ശിരസ്ഥേ ശീതാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ
കമർഥം ദാസ്യേഽഹം ഭവതു ഭവദർഥം മമ മനഃ

സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീർത്തനേ
സാമീപ്യം ശിവഭക്തി ധുര്യജനതാ സാംഗത്യ സംഭാഷണേ .
സാലോക്യം ച ചരാചരാത്മക തനു ധ്യാനേ ഭവാനീപതേ
സായുജ്യം മമസിദ്ധമത്രഭവതി സ്വാമിൻ കൃതാര്ഥോഽസ്മി അഹം

ത്വത്പാദാംബുജമർച്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ .
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാർഥിതാം
ശംഭോ ലോക ഗുരോ മദീയമനസസ്സൌഖ്യോപദേശം കുരു

വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാർച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്ഹിര്മുഖാധ്യക്ഷതാ .
പാത്രേ കാംചനഗർഭതാസ്തി മയി ചേദ്ബാലേന്ദു ചൂഡാമണേ
ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിൻ ത്രിലോകീ ഗുരോ

നാലം വാ പരമോപകാരകമിദം ത്വേകം പശൂനാം പതേ
പശ്യൻ കുക്ഷിഗതാൻ ചരാചരഗണാൻ ബാഹ്യസ്ഥിതാൻ രക്ഷിതും.
സര്വാമൃത്യ പലായനൌഷധമതി ജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീർണമേവ ത്വയാ

ജ്വാലോഗ്രസ്സകലാമരാതി ഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിംച കരേ ധൃതഃ കരതലേ കിം പക്വ ജമ്ബൂഫലമ് .
ജിഹ്വായാം നിഹിതശ്ച സിധ്ദഗുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന് വദ

നാലം വാ സകൃദേവ ദേവ ഭവതസ്സേവാ നതിര്വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശാമ് .
സ്വാമിന്നസ്ഥിര ദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ

കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ
ധ്ദൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ .
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത് പ്രപംചം ലയം
പശ്യന്നിര്ഭയ ഏക ഏവ വിഹരത്യാനന്ദ സാന്ദ്രോ ഭവാന്

യോഗക്ഷേമ ധുരംധരസ്യ സകലഃ ശ്രേയഃ പ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ട മതോപദേശ കൃതിനോ ബാഹ്യാന്തര വ്യാപിനഃ .
സര്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേചിത്തേ സ്മരാമ്യന്വഹമ്

ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്ണേ പ്രസന്നേ മനഃ
കുംഭേ സാംബ തവാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത് ഫലമ് .
സത്വം മന്ത്രമുദീരയന്നിജ ശരീരാഗാര ശുധ്ദിം വഹന്
പുണ്യാഹം പ്രകടീ കരോമി രുചിരം കല്യാണമാപാദയന്

ആമ്നായാംബുധിമാദരേണ സുമനസ്സംഘാസ്സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തി രജ്ജു സഹിതം കൃത്വാ മഥിത്വാ തതഃ .
സോമം കല്പതരും സുപര്വ സുരഭിം ചിന്താമണിം ധീമതാം
നിത്യാനന്ദ സുധാം നിരന്തരരമാ സൌഭാഗ്യമാതന്വതേ

പ്രാക്പുണ്യാചല മാര്ഗദര്ശിത സുധാമൂര്തിഃ പ്രസന്നശ്ശിവഃ
സോമസ്സദ്ഗുണ സേവിതോ മൃഗധരഃ പൂര്ണസ്തമോ മോചകഃ .
ചേതഃ പുഷ്കര ലക്ഷിതോ ഭവതി ചേദാനന്ദപാഥോ നിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസാം വൃത്തിസ്തദാ ജായതേ

ധര്മോ മേ ചതുരംഘ്രികസ്സുചരിതഃ പാപം വിനാശം ഗതം
കാമ ക്രോധ മദാദയോ വിഗലിതാഃ കാലാഃ സുഖാവിഷ്കൃതാഃ .
ജ്ഞാനാനന്ദ മഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീക നഗരേ രാജാവതംസേ സ്ഥിതേ

ധീയന്ത്രേണ വചോഘടേന കവിതാ കുല്യോപകുല്യാക്രമൈ
രാനീതൈശ്ച സദാശിവസ്യ ചരിതാമ്ഭോരാശി ദിവ്യാമൃതൈഃ .
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്ഭിക്ഷാന്മമ സേവകസ്യ ഭഗവന് വിശ്വേശ ഭീതിഃ കുതഃ

പാപോത്പാത വിമോചനായരുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്ര ധ്യാന നതി പ്രദക്ഷിണ സപര്യാലോകനാകര്ണനേ .
ജിഹ്വാ ചിത്ത ശിരോങ്ഘ്രി ഹസ്ത നയന ശ്രോത്രൈരഹം പ്രാര്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ

ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ .
വിദ്യാ വസ്തു സമൃധ്ദിരിത്യഖില സാമഗ്രീ സമേതേ സദാ
ദുര്ഗാതിപ്രിയ ദേവ മാമക മനോ ദുര്ഗേ നിവാസം കുരു

മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃ കാന്താര സീമാന്തരേ .
വര്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യ മോഹാദയ
സ്താന് ഹത്വാ മൃഗയാ വിനോദ രുചിതാ ലാഭം ച സംപ്രാപ്സ്യസി

കരലഗ്നമൃഗഃ കരീന്ദ്ര ഭംഗോ
ഘനശാര്ദൂല വിഖണ്ഡനോഽസ്ത ജന്തുഃ .
ഗിരിശോ വിശദാകൃതിശ്ച ചേതഃ കുഹരേ
പംചമുഖോസ്തി മേ കുതോ ഭീഃ

ഛന്ദ*ശാഖി ശിഖാന്വിതൈഃ ദ്വിജവരൈസ്സംസേവിതേ ശാശ്വതേ
സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്ദീപിതേ .
ചേതഃ പക്ഷിശിഖാമണേ ത്യജ വൃഥാ സംചാരമന്യൈരലം
നിത്യം ശംകര പാദപദ്മ യുഗലീ നീഡേ വിഹാരം കുരു

ആകീര്ണേ നഖരാജികാന്തി വിഭവൈരുദ്യത്സുധാ വൈഭവൈ
രാധൌതേപി ച പദ്മരാഗ ലലിതേ ഹംസവ്രജൈരാശ്രിതേ .
നിത്യം ഭക്തി വധൂഗണൈശ്ച രഹസി സ്വേച്ഛാ വിഹാരം കുരു
സ്ഥിത്വാ മാനസ രാജഹംസ ഗിരിജാനാഥാംഘ്രി സൌധാന്തരേ

ശംഭുധ്യാന വസന്ത സംഗിനി ഹൃദാരാമേഽഘജീര്ണച്ഛദാഃ

സ്രസ്താ ഭക്തി ലതാച്ഛടാ വിലസിതാഃ പുണ്യപ്രവാല ശ്രിതാഃ .
ദീപ്യന്തേ ഗുണകോരകാ ജപവചഃ പുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദ സുധാമരന്ദ ലഹരീ സംവിത് ഫലാഭ്യുന്നതിഃ

നിത്യാനന്ദ രസാലയം സുരമുനി സ്വാന്താമ്ബു ജാതാശ്രയം
സ്വച്ഛം സദ്വിജ സേവിതം കലുഷഹൃത് സദ്വാസനാവിഷ്കൃതമ് .
ശംഭുധ്യാന സരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയ പല്വല ഭ്രമണ സംജാത ശ്രമം പ്രാപ്സ്യസി

ആനന്ദാമൃത പൂരിതാ ഹരപദാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തി ലതികാ ശാഖോപശാഖാന്വിതാ .
ഉച്ഛൈര്മാനസ കായമാന പടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ട ഫലപ്രദാ ഭവതു മേ സത്കര്മ സംവര്ധിതാ

സന്ധ്യാരമ്ഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമ ഭ്രമരാഭിരാമമസകൃത് സദ്വാസനാ ശോഭിതമ് .
ഭോഗീന്ദ്രാഭരണം സമസ്ത സുമനഃ പൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരി മല്ലികാര്ജുന മഹാലിംഗം ശിവാലിംഗിതമ്

ഭൃംഗീച്ഛാ നടനോത്കടഃ കരിമദഗ്രാഹി സ്ഫുരന്മാധവാ
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പംചേഷുണാ ചാദൃതഃ .
സത്പക്ഷസ്സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ
രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീ വിഭുഃ

കാരുണ്യാമൃത വര്ഷിണം ഘനവിപദ് ഗ്രീഷ്മച്ഛിതാ കര്മഠം
വിദ്യാസസ്യ ഫലോദയായ സുമനസ്സംസേവ്യമിച്ഛാകൃതിം .
നൃത്യദ്ഭക്ത മയൂരമദ്രി നിലയം ചംചജ്ജടാ മണ്ഡലം
ശംഭോ വാംഛതി നീലകന്ധര സദാ ത്വാം മേ മനശ്ചാതകഃ

ആകാശേന ശിഖീ സമസ്തഫണിനാം നേത്രാ കലാപീ നതാഽ
നുഗ്രാഹി പ്രണവോപദേശ നിനദൈഃ കേകീതി യോ ഗീയതേ .
ശ്യാമാം ശൈലസമുദ്ഭവാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാര രസികം തം നിലകണ്ഠം ഭജേ

സന്ധ്യാഘര്മ ദിനാത്യയോ ഹരികരാഘാത പ്രഭൂതാനക
ധ്വാനോ വാരിദഗര്ജിതം ദിവിഷദാം ദൃഷ്ടിച്ഛടാ ചംചലാ .
ഭക്താനാം പരിതോഷ ബാഷ്പ വിതതി വൃഷ്ടിര്മയൂരീ ശിവാ
യസ്മിന്നുജ്വല താണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ

ആദ്യായാമിത തേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതസ്സംരക്ഷണോദ്യോഗിനേ .
ധ്യേയായാഖില യോഗിഭിസ്സുരഗണൈ ര്ഗേയായ മായാവിനേ
സമ്യക് താണ്ഡവ സംഭ്രമായ ജടിനേ സേയം നതിശ്ശംഭവേ

നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീ ശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷ ചിന്മൂര്തയേ .
മായാസൃഷ്ട ജഗത്ത്രയായ സകലാമ്നായാന്ത സംചാരിണേ
സായം താണ്ഡവ സംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ

നിത്യം സ്വോദര പോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്ഥം പര്യടനം കരോമി ഭവതസ്സേവാം ന ജാനേ വിഭോ .
മജ്ജന്മാന്തര പുണ്യപാക ബലതസ്തം ശര്വ സര്വാന്തര
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷണീയോഽസ്മ്യഹമ്

ഏകോ വാരിജ ബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോ മണ്ഡലം
ഭിത്വാ ലോചന ഗോചരോഽപി ഭവതി ത്വം കോടി സൂര്യപ്രഭഃ .
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ
സ്തത്സര്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ

ഹംസഃ പദ്മവനം സമിച്ഛതി യഥാ നീലാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്ഥതാ .
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്ഗ മൃഗ്യം വിഭോ
ഗൌരിനാഥ ഭവത്പദാബ്ജ യുഗലം കൈവല്യ സൌഖ്യ പ്രദമ്

രോധസ്തോയഹൃതഃ ശ്രമേണപഥികഹായാം തരോര്വൃഷ്ടിതഃ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥ മതിഥിഃ ദീനഃ പ്രഭും ധാര്മികം .
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതസ്സര്വ ഭയാപഹം വ്രജസുഖം ശംഭോഃ പദാംഭോരുഹമ്

അംകോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാധ്വീ നൈജവിഭും ലതാ ക്ഷിതിരുഹം സിന്ധുസ്സരിദ്വല്ലഭമ് .
പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദ ദ്വയം
ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ

ആനന്ദാശ്രുഭിരാതനോതി പുലകം നൈര്മല്യതഹാദനം
വാചാ ശംഖമുഖേ സ്ഥിതൈശ്ച ജഠരാ പൂര്തിം ചരിത്രാമൃതൈഃ .
രുദ്രാക്ഷൈഃ ഭസിതേന ദേവ വപുഷോ രക്ഷാം ഭവദ്ഭാവനാ പര്യംകേ
വിനിവേശ്യ ഭക്തി ജനനീ ഭക്താര്ഭകം രക്ഷതി

മാര്ഗാവര്തിത പാദുകാ പശുപതേരംഗസ്യ കൂര്ചായതേ
ഗണ്ഡൂഷാമ്ബു നിഷേചനം പുരരിപോ ര്ദിവ്യാഭിഷേകായതേ .
കിംചിദ്ഭക്ഷിത മാംസശേഷ കവലം നവ്യോപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ

വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാര സംമര്ദനം
ഭൂഭൃത്പര്യടനം നമത്സുരശിര കോടീര സംഘര്ഷണം .
കര്മേദം മൃദുലസ്യ താവകപദ ദ്വന്ദ്വസ്യ ഗൌരീപതേ
മച്ചേതോ മണിപാദുകാ വിഹരണം ശംഭോ സദാംഗീകുരു

വക്ഷസ്താഡന ശംകയാ വിചലിതോ വൈവസ്വതോ നിര്ജരാഃ
കോടീരോജ്ജ്വല രത്ന ദീപകലികാ നീരാജനം കുര്വതേ .
ദൃഷ്ട്വാ മുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ
യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹ കിം ദുര്ലഭമ്

ക്രീഡാര്ഥം സൃജസി പ്രപംചമഖിലം ക്രീഡാമൃഗാസ്തേ ജനാഃ
യത്കര്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് .
ശംഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം
തസ്മാന്മാമക രക്ഷണം പശുപതേ കര്തവ്യമേവ ത്വയാ

ബഹുവിധ പരിതോഷ ബാഷ്പപൂര
സ്ഫുട പുലകാംകിത ചാരു ഭോഗഭൂമിമ് .
ചിരപദ ഫലകാംക്ഷി സേവ്യമാനാം
പരമസദാശിവ ഭാവനാം പ്രപദ്യേ

അമിതമുദമൃതം മുഹുര്ദുഹന്തീം
വിമല ഭവത്പദ ഗോഷ്ഠമാവസന്തീമ് .
സദയ പശുപതേ സുപുണ്യ പാകാം
മമ പരിപാലയ ഭക്തി ധേനുമേകാമ്

ജഡതാ പശുതാ കലംകിതാ
കുടില ചരത്വം ച നാസ്തി മയി ദേവ .
അസ്തി യദി രാജ മൌലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രമ്

അരഹസി രഹസി സ്വന്ത്ര ബുധ്ദയാ
വരിവസിതും സുലഭഃ പ്രസന്നമൂര്തിഃ .
അഗണിത ഫലദായകഃ പ്രഭുര്മേ
ജഗദധികോ ഹൃദി രാജശേഖരോഽസ്തി

ആരൂഢ ഭക്തിഗുണ കുംചിത ഭാവ ചാപ
യുക്തൈശ്ശിവസ്മരണ ബാണഗണൈരമോഘൈഃ .
നിര്ജിത്യ കില്ബിഷ രിപൂന് വിജയീ സുധീന്ദ്ര
സ്സാനന്ദമാവഹതി സുസ്ഥിര രാജലക്ഷ്മീമ്

ധ്യാനാന്ജനേന സമവേക്ഷ്യ തമഃ പ്രദേശം
ഭിത്വാ മഹാ ബലിഭിരീശ്വരനാമ മന്ത്രൈഃ .
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്ഥാഃ

ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ
ഭൂദാര ഏവ കിമതസ്സുമതേ ലഭസ്വ .
കേദാരമാകലിത മുക്തി മഹൌഷധീനാം
പാദാരവിന്ദഭജനം പരമേശ്വരസ്യ

ആശാ പാശ ക്ലേശ ദുര്വാസനാദി
ഭേദോദ്യുക്തൈഃ ദിവ്യഗന്ധൈരമന്ദൈഃ .
ആശാ ശാടീകസ്യ പാദാരവിന്ദം
ചേതഃ പേടീം വാസിതാം മേ തനോതു

കല്യാണിനം സരസ ചിത്ര ഗതിം സവേഗം
സര്വ ഇങ്ഗിതജ്ഞ മനഘം ധ്രുവ ലക്ഷണാഢ്യമ് .
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേത സമസ്തജഗതാം വൃഷഭാധിരൂഢ

ഭക്തിര്മഹേശപദപുഷ്കരമാവസന്തീ
കാദമ്ബിനീവ കുരുതേ പരിതോഷവര്ഷമ് .
സംപൂരിതോ ഭവതി യസ്യ മനസ്തടാക
സ്തജ്ജന്മ സസ്യമഖിലം സഫലം ച നാന്യത്

ബുധ്ദിഃ സ്ഥിരാ ഭവിതുമീശ്വര പാദപദ്മ
സക്താ വധൂവിരഹിണീവ സദാസ്മരന്തീ .
സദ്ഭാവനാ സ്മരണ ദര്ശന കീര്തനാദി
സംമോഹിതേവ ശിവമന്ത്ര ജപേന വിന്തേ

സദുപചാര വിധിഷ്വനുബോധിതാം
സവിനയാം സുഹൃദം സദുപാശ്രിതാം .
മമ സമുധ്ദര ബുധ്ദിമിമാം പ്രഭോ
വരഗുണേന നവോഢ വധൂമിവ

നിത്യം യോഗിമനസ്സരോജ ദല സംചാര ക്ഷമസ്ത്വത് ക്രമ
ശ്ശംഭോ തേന കഥം കഠോര യമരാഡ് വക്ഷഃ കവാടക്ഷതിഃ .
അത്യന്തം മൃദുലം ത്വദംഘ്രിയുഗലം ഹാ മേ മനശ്ചിന്തയ
ത്യേതല്ലോചന ഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ

ഏഷ്യത്യേഷജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മദ്
രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഭ്യാസിതഃ .
നോ ചേദ്ദിവ്യ ഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായസ്സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ

home




Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy

home




Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy

home




Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy

Related Posts with Thumbnails
Bookmark and Share