നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Sunday, December 30, 2012

ശനി സ്തോത്രം

ശനി സ്തോത്രം

നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം


ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:

ശനി ഗായത്രി മന്ത്രം

ഓം ശനൈശ്ച്ചരായ വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മംദ: പ്രചോദയാത്

ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൗം സ ശനൈശ്ച്ചരാ നമ:


Tuesday, October 25, 2011

ദീപാവലി



തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദ ങ്ങള്‍ ചേര്‍ന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് മനുഷ്യനെ അജ്ഞാനമാകുന്ന അന്ധാകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്പം.

ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആസുരശക്തികളെ ഉത്മൂലനം ചെയ്ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളെയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്പം. അതിനെ അനുസ്മരപ്പിക്കുന്നതിനാണ് നാം ദീപാവലിദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.മറ്റൊരു വിശ്വാസപ്രകാരം തിന്‍മയുടെ പ്രതീകമായ നരകാസുരനെ വധിച്ച്‌ ശ്രീകൃഷ്‌ണന്‍ ലോകത്തിന്‌ നന്മയുടെ വെളിച്ചം പകരുന്നതിനെ അനുസ്‌മരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്‌ എന്നാണ്.

ദീപാവലി നാളില്‍ ദീപക്കാഴ്ച ഒരുക്കുന്നതുപോലെതന്നെ ഏതാണ്ട് സാര്‍വത്രികമായ ഒരു ചടങ്ങാണ് എണ്ണതേച്ചുകുളി. സാധാരണ വ്രതാനുഷ്ഠാനങ്ങളില്‍ എണ്ണ തേച്ചുകുളിക്കാന്‍ പാടില്ല. അതിനനുവാദമുള്ള വ്രതാനുഷ്ഠാനമാണ് ദീപാവലി.കേരളത്തില്‍ ദീപാവലി ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും. എല്ലാവരും ദീപം തെളിച്ചും പുതു വസ്ത്രങ്ങളണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കൊണ്ടാടുന്നു. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണിത്.ധനത്തിന്‍റെ ഉത്സവമായും ദീപാവലി കൊണ്ടാടുന്നു.



ശ്രീരാമ സന്ധ്യാനാമം

ഭാഗം ഒന്ന്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ഭാഗം രണ്ട്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

"രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം"
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)


ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)

Wednesday, April 21, 2010

Ram_Japa_Mantra

ശ്രീ രാമന്‍

ശ്രീ രാമാ ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.

ധ്യാനം:-
കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം
മുദ്രാം ജ്ഞാനമയീം ധദാനമപരം ഹസ്താംബുജം ജാനുനി
സീതാം പാര്‍ശ്വഗതാം സരോരുഹകരാം വിദ്യുന്നിഭാം രാഘവം
പശ്യന്തം മുകുടാം ഗദാദിവിവിധാ കല്പോജ്വലാംഗംഭജേ.

ബ്രഹ്മാ ഋഷി:
ഗായത്രീഛന്ദ:
ശ്രീരാമോ ദേവതാ
ഓം രാം രാമായ നമ:

Friday, April 2, 2010

Vishu_Scraps




Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy

Vishu Scraps




Click Inside The Box And Copy









Click Inside The Box And Copy









Click Inside The Box And Copy









Click Inside The Box And Copy









Click Inside The Box And Copy

Thursday, March 11, 2010

Temple Visit



കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.

നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ ഷേത്രത്തില്‍ 10 ദിവസം കഴിയണം.

മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്തവൂ.

വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌.

അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.

പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്‌.

സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.

വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം
.

Friday, February 19, 2010

Mahabharat_Video



Part 1 Part 2 Part 3 Part 4 Part 5

http://hinduism-online.blogspot.com

Part 6 Part 7 Part 8 Part 9 Part 10

http://hinduism-online.blogspot.com

Part 11 Part 12 Part 13 Part 14 Part 15

http://hinduism-online.blogspot.com

Part 16 Part 17 Part 18 Part 19 Part 20

http://hinduism-online.blogspot.com

Part 21 Part 22 Part 23 Part 24 Part 25

http://hinduism-online.blogspot.com

Part 26 Part 27 Part 28 Part 29 Part 30

http://hinduism-online.blogspot.com

Part 31 Part 32 Part 33 Part 34 Part 35

http://hinduism-online.blogspot.com

Part 36 Part 37 Part 38 Part 39 Part 40

http://hinduism-online.blogspot.com

Part 41 Part 42 Part 43 Part 44 Part 45

http://hinduism-online.blogspot.com

Part 46 Part 47 Part 48 Part 49 Part 50

http://hinduism-online.blogspot.com

Part 51 Part 52 Part 53 Part 54 Part 55

http://hinduism-online.blogspot.com

Part 56 Part 57 Part 58 Part 59 Part 60

http://hinduism-online.blogspot.com

Part 61 Part 62 Part 63 Part 64 Part 65

http://hinduism-online.blogspot.com

Part 66 Part 67 Part 68 Part 69 Part 70

http://hinduism-online.blogspot.com

Part 71 Part 72 Part 73 Part 74 Part 75

http://hinduism-online.blogspot.com

Part 76 Part 77 Part 78 Part 79 Part 80

http://hinduism-online.blogspot.com

Part 81 Part 82 Part 83 Part 84 Part 85

http://hinduism-online.blogspot.com

Part 86 Part 87 Part 88 Part 89 Part 90

http://hinduism-online.blogspot.com

Part 91 Part 92 Part 93 Part 94

Thursday, February 18, 2010

Vivekananda_In_Chicago


ഭാഗം ഒന്ന്
കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos

ഭാഗം രണ്ട്
കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos


വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുന്‍‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്‍. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിര്‍‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാര്‍‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.



വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്റെ തുടക്കം.


അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ,
നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഹൃദ്യവും സൗഹൃദപരവുമായ സ്വീകരണം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ എന്‍റെ ഹൃദയത്തില്‍ നിറയ്ക്കുന്നത്‌. ലോകത്തിലെ ഏറ്റവും പുരാതനമായ സന്യാസി സമൂഹത്തിന്‍റെ പേരില്‍, ഞാന്‍ നന്ദി പറയുന്നു. എല്ലാ മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. വിവിധ വിഭാഗങ്ങളിലും ശ്രേണിയിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. ഓറിയന്‍റ് പ്രദേശത്തു നിന്നും വന്ന പ്രതിനിധികളെ കുറിച്ച്‌, വിദൂരസ്ഥ നാടുകളില്‍ നിന്നും വന്നെത്തിയ ഇവരാണ്‌ വിവിധ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെ സന്ദേശമെത്തിച്ചവര്‍ എന്ന്‌, വിശേഷിപ്പിച്ച, ഈ വേദിയിലെ ചില പ്രസംഗകരെയും എന്‍റെ നന്ദി അറിയിക്കട്ടെ.

ലോകത്തെ സഹിഷ്ണുതയും ആഗോള ദര്‍ശനവും പഠിപ്പിച്ച ഒരു മതത്തിലാണ്‌ ഞാനുള്‍പ്പെടുന്നത്‌ എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ പ്രപഞ്ചത്തിലെ എന്തിനെയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ രാജ്യത്തു നിന്നുമുള്ള എല്ലാ മത അഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും അഭയം നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. റോമന്‍ പടയോട്ടത്തില്‍ സ്വന്തം പുണ്യക്ഷേത്രം നശിച്ചപ്പോള്‍ അവരെല്ലാം പാലായാനം ചെയ്ക്‌ തെക്കേ ഇന്ത്യയിലെത്തിയ ഇസ്രയേലി അഭയാര്‍ത്ഥികളെ ഞങ്ങള്‍ മാറോടണച്ചു എന്നു പറയാനെനിക്ക്‌ അഭിമാനമുണ്ട്‌. തകര്‍ന്ന സൗരാഷ്ട്രീയ രാജ്യത്തിലെ ആളുകളെ സ്വീകരിക്കുകയും ചെയ്ത രാജ്യത്തു നിന്നാണ്‌ വരുന്നതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു.


പ്രിയ സഹോദരന്മാരെ,
തന്‍റെ കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാക്കിയതും നിത്യവും ലക്ഷക്കണക്കിന്‌ ആളുകള്‍ ഉരുവിടുന്നതുമായ ചില വരികള്‍ ഞാനിവിടെ വിവരിക്കാം. " വ്യത്യസ്ത അരുവികളുടെ ഉത്ഭവം വിവിധ തലങ്ങളില്‍ നിന്നാവാം. അതുപോലെ മനുഷ്യര്‍ക്കും വ്യത്യസ്ത മനോഗതങ്ങളാണുള്ളത്‌. കാഴ്ചയില്‍ വ്യത്യസ്തരാണ്‌, കൊള്ളരുതാത്തവരും നല്ലവരും അവരിലുണ്ടാവാം. പക്ഷെ എല്ലാം അങ്ങയിലേക്കാണ്‌ നയിക്കപ്പെടുന്നത്‌.
മുമ്പെങ്ങും നടക്കാത്ത മഹത്തായ സമ്മേളനമായ ഈ ഒത്തു ചേരലിലുമുണ്ട്‌ ഭഗവത്ഗീതയില്‍ പ്രവചിക്കുന്ന ദര്‍ശനത്തിന്‍റെ സന്ദേശം. ഏതു രൂപത്തിലും എന്‍റടുത്തേക്ക്‌ വരുന്നവരിലേക്ക്‌ ഞാന്‍ എത്തുന്നു. വിവധ മാര്‍'ങ്ങളിലൂടെ സഞ്ചരിക്കുന്ന എല്ലാ മനുഷ്യരും ഒടുവില്‍ എന്നില്‍ എത്തിച്ചേരുന്നു".

Tuesday, February 16, 2010

Maha-Vishnu-Photos

Related Posts with Thumbnails
Bookmark and Share