നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, September 8, 2009

ഗണപതി



ഗണാനാം ത്വാ ഗണപതിഹും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം

ജ്യേഷ്ടരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ
ദിപി സീധസാദനം

ഓം ശ്രീ മഹാ ഗണപതയേ നമഃ



സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത് ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്നു.
പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ
എന്നാണ് ഹൈന്ദവര്‍ എഴുതിയ്ക്കുന്നത്.

രൂപം
* ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
* ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
* സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
* ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു.
* നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
* കയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക.
* ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
* സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
* പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍‌വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍‌ ഒരു ഐതിഹ്യ കഥ.

ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.






ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭ്ജം
പ്രസന്നവദനം ധ്യായേത്‌ സര്‍വ്വവിഘേനൊപശാന്തയേ.

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹ്ഹം ഗണനായകം.

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേഹ്ഹം ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത്‌ താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share