നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, March 23, 2010

Dhanakarshana_bhairava_mantra




ഭക്തരക്ഷകനായ ഭൈരവന്‍ ഭക്തരെ സകല ആപത്തില്‍ നിന്നും രക്ഷിക്കും. മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തി ന്‍റെ അധിപതിയുമാണ് സുവര്‍ണ്ണ ഭൈരവന്‍. തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നും പറയപ്പെടുന്നു . ദാരിദ്ര്യം, മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു.

സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് ത്രിക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരും.

പൂജാവിധി:-

താമരയുള്ള കുളം, നദിക്കര എന്നീ ശുദ്ധ ജലാശയങ്ങളുടെ കരയിലിരുന്നു ജപിക്കാം, എങ്കിലും പൂജാമുരിയിലും ഗുരുസന്നിധിയിലും ഇരുന്നു ജപിക്കുന്നത്‌ പെട്ടെന്ന് ഫലം ചെയ്യും.

ജപമാല:-

ചന്ദന മണിമാല, താമര രസമണിമാല, ഏഴുമുഖരുദ്രാക്ഷ മാല, ചെമ്പട്ടു സൂത്രമാല, നവരത്ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ട്വേണം ജപം എണ്ണം പിടിക്കുവാന്.

ഹോമാദ്രവ്യങ്ങള്‍:-

ചന്ദനം, വില്വം, അകില്‍, അരശ് ഇവയുടെ കമ്പുകളാണ് മുഖ്യമായി ഹോമിക്കേന്ടത്.പശുവിന്‍ നെയ്യ്, നവധ്യനം, തില(എള്ള്) പായസം, അഷ്ടദ്രവ്യം, കുന്തിരിക്കം ഇവയും ഹോമിക്കാം.


ജപമന്ത്രം:-( സുവര്‍ണ്ണാകര്ഷണ ഭൈരവമന്ത്രം)


ഓം അസ്യശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ:-ഋഷി:, പംക്തി- ചന്ദസ്സ്
'ശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ:' പ്രസാദസിദ്ധ്യര്‍‍ത്ഥേ,
സുവര്‍ണ്ണാകര്ഷണ സിദ്ധ്യര്‍‍ത്ഥേ; ജപേ വിനിയോഗ:

ധ്യാനമന്ത്രം:-

ഓം ഗാംഗേയപാത്രം ഡമരും ത്രിശൂലം
വരംകരൈ: സമസതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവര്‍ണ്ണവര്‍ഷണം
സുവര്‍ണ്ണാകര്ഷണം ഭൈരവമാശ്രയാമ്യഹം.


1 comment:

  1. Mantrangal padikyanamenkil oru Guruvine aavishyamaano....atho ethil koduthirikyunnathu pole cholliyal mathiyo...please do reply...

    Thanks

    Dhanya

    ReplyDelete

Related Posts with Thumbnails
Bookmark and Share