നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, September 25, 2009

mookambike devi

മൂകാംബികേ ദേവി

Download

ആല്‍ബം : തുളസീതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന : ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍‌കുട്ടി
പാടിയത്: കെ ജെ യേശുദാസ്

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

അടിയനില്‍‌വിടരും പത്മദളങ്ങളില്‍ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ....

കാലധിവര്‍ത്തിയാം കലകള്‍‌ക്കെന്നാളും ആധാരം നീയല്ലോ

അനശ്വരങ്ങളാം അക്ഷരവിദ്യകള്‍തന്‍, അനശ്വരങ്ങളാം അക്ഷരവിദ്യകള്‍തന്‍
അക്ഷയനിധിയും നീയല്ലോ....
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനില്‍‌വിടരും പത്മദളങ്ങളില്‍ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ....

കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം

തമ്പുരുമീട്ടി ഋതുക്കള്‍ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കള്‍ വരുന്നൂ
നിന്‍‌തിരുനടയിലുദാരം....
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനില്‍‌വിടരും പത്മദളങ്ങളില്‍ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ....

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share