നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, May 22, 2010

Hanumath_Pancharatnam

ഹനുമത് പഞ്ചരത്നംശങ്കരാചാര്യര്‍ രചിച്ചതാണ് ഹനുമത് പഞ്ചരത്നം.

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം
കാമ മോഹാദികള്‍ വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്‍ഥിച്ചു ആനന്ദക്കണ്ണീര്‍ പൊഴിച്ച് പുളകിതഗാത്രനായ നിര്‍മ്മലസ്വരൂപനും ശ്രീരാമന്‍റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ഉദയാര്‍ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്‍ എന്‍റെ ആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-
ജ്വലിതോഷ്ടമേകാമവലംബേ

കാമബാണങ്ങളെ തോല്‍പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്‍ന്ന ഗളവും, ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്‍റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്‍ അഭയം പ്രാപിക്കുന്നു.

ദൂരികൃത സീതാര്‍ത്തി: പ്രകടീകൃത-
രാമവൈഭവസ്ഫൂര്‍ത്തി:
ദാരിതദശമുഖ കീര്‍ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്‍ത്തി:

സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്‍റെ ഐശ്വര്യത്തിന്‍റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്‍റെ കീര്‍ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.
വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്‍പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്‍ ബദ്ധശ്രദ്ധനും വായുദേവന്‍റെ പ്രാര്‍ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്‍ ദര്‍ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം യ: പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

പവനസൂനുവായ ഹനുമാന്‍റെ പവിത്രമായ ഈ പഞ്ചരത്ന സ്തോത്രം ഭക്തിയോടെ സ്തുതിക്കുന്നവര്‍ ദീര്‍ഘകാലം സമസ്ത സൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്‍ കൃപാകടാക്ഷം നല്‍കി അനുഗ്രഹിക്കുന്നതാണ്.

No comments:

Post a Comment

Related Posts with Thumbnails