നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, March 19, 2010

ചാനക്യനീതി

ഗുരു ഉപദേശമില്ലാതെ പുസ്തകം മാത്രം വായിച്ചു പഠിച്ചുള്ള അറിവ് സഭാ മധ്യത്തില്‍ ശോഭിക്കുകയില്ല.

ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യണം. ഹിംസിക്കാന്‍ വരുന്നവനെ ഹിംസിക്കുന്നതില്‍ ദോഷമില്ല. അതുകൊണ്ട് ദുഷ്ടന്മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണം.

അത്യാഗ്രഹം ഉണ്ടെങ്കില്‍ മറ്റു ദോഷങ്ങളോ, പരദൂഷണം പറയുമെങ്കില്‍ മറ്റു പാപങ്ങളോ, സത്യാപാലന ശീലം ഉണ്ടെങ്കില്‍ മറ്റു തപസ്സോ, ശുദ്ധമായ മനസ്സുണ്ടെങ്കില്‍ മറ്റു തീര്തഥങ്ങളോ, സുജനത ഉണ്ടെങ്കില്‍ മറ്റു ഗുണങ്ങളോ, മാഹാത്മ്യം (ശീലഗുണം) ഉണ്ടെങ്കില്‍ മറ്റു അലങ്കാരങ്ങളോ, വിദ്യ ഉണ്ടെങ്കില്‍ മറ്റു ധനമോ, മാനഹാനി ഉണ്ടെങ്കില്‍ മരണമോ ആവശ്യമില്ല.

നിര്ധനനായ പുരുഷനെ വേശ്യയും, പരാജിതനായ രാജാവിനെ പ്രജകളും, പഴങ്ങളില്ലാത്ത വൃക്ഷത്തെ പക്ഷികളും, വീടിനെ ആഹാരം കഴിച്ചു വയറു നിറഞ്ഞ അഥിതിയും ഉപേക്ഷിക്കും.

യജഞത്തില്‍ ദക്ഷിണവാങ്ങിയ വിപ്രന്‍ യജമാനനെയും, വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യന്‍ ഗുരുവിനെയും, തീപിടിച്ച കാടിനെ മൃഗങ്ങളും ഉപേക്ഷിക്കും.

ദുഷ്ടമായ ആചാരം ഉള്ളവര്‍, പാപദൃഷ്ടികള്‍, ദുഷ്ടമായ സ്ഥലത്ത് വസിക്കുന്നവര്‍, ദുര്ജനങ്ങള്‍ ഇങ്ങിനെ ഉള്ളവരുടെ മിത്രങ്ങള്‍ ഇവര്‍ പെട്ടെന്ന് നശിക്കുന്നു.

തുല്യരില്‍ സ്നേഹവും, രാജാവിനടുത്തു സേവാപാടവവും, കച്ചവടത്തില്‍ വൈശ്യത്ത്വവും, ദിവ്യയായ സ്ത്രീ വീട്ടിലും ശോഭിക്കുന്നു.

ദാനം, അധ്യയനം, കര്‍മം ഇവ എല്ലാ ദിവസവും ചെയ്യണം. ദിവസവും ഒന്നോ, ഒരു മുറിയോ, അതിന്‍റെ പകുതി എങ്കിലും ശ്ലോകമോ അഥവാ ഒരക്ഷരം എങ്കിലും പഠിച്ചിരിക്കണം.

ഭാര്യാ വിയോഗം, സ്വന്തക്കാരില്‍ നിന്നുമുള്ള അപമാനം, യുദ്ധത്തില്‍ രക്ഷപെട്ട ശത്രു, ദുഷ്ടനായ രാജാവിനെ സേവിക്കേണ്ടി വരിക, ദാരിദ്ര്യം, വിവരംകെട്ട മനുഷ്യരുടെ സഭ ഇവ തീയുടെ സഹായം ഇല്ലാതെ തന്നെ ശരീരം ദഹിപ്പിക്കും.

നദീതീരത്തുള്ള വൃക്ഷം, മറ്റുള്ളവരുടെ വീട്ടില്‍ പാര്‍ക്കുന്ന ഭാര്യ, മന്ത്രിയില്ലാത്ത രാജാവ് ഇവര്‍ പെട്ടന്ന് നശിക്കുന്നു.

വിപ്രന് വിദ്യയും, രാജാവിന് സൈന്യവും, വൈശ്യനു ധനവും, ശൂദ്രന് പരിചരണ ശേഷിയും ബലമാണ്‌.

എല്ലാ മലകളിലും മാണിക്യമോ, എല്ലാ ആനകളിലും മുത്തോ, എല്ലായിടത്തും സന്യസികളോ, എല്ലാ വനങ്ങളിലും ചന്ദനമോ കാണുകയില്ല.

ബുദ്ധിമാന്മാര്‍ മക്കളെ നീതിശാസ്ത്രവും, ആചാരമര്യാദകളും പഠിപ്പിക്കണം. കാരണം ഇവയില്‍ മിടുക്കന്‍മാരയവരയേ ലോകം ആദരിക്കുകയുള്ളൂ .

ഈ വിധം വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കാന്‍മാര്‍ കുട്ടിയുടെ ശത്രുക്കളാണ്. ആ കുട്ടികള്‍ അരയന്നങ്ങളുടെ മധ്യത്തിലെ കൊറ്റികളെ പോലെ അവഹേളിതരാകും.

ലാളിക്കുന്നതിനാല്‍ വളരെ ദോഷങ്ങളും, അടിക്കുന്നത് കൊണ്ടു വളരെ ഗുണങ്ങളും ഉണ്ട്. അതിനാല്‍ മക്കളെയും ശിഷ്യന്മാരെയും അടിക്കുകയെ ചെയ്യാവു, ലാളിക്കരുത്.

നമുക്ക് മുന്പില്‍വച്ച് മധുരവാകുകള്‍ പറയുകയും. അല്ലാത്തപ്പോള്‍ നമുക്കെതിരായി

1 comment:

  1. http://chaanakyaneethi.blogspot.in/2008/07/1.html

    ReplyDelete

Related Posts with Thumbnails
Bookmark and Share