ഭാരതത്തിലെ ഏറ്റവും മഹത്തരമായ ഗ്രന്ഥ ങ്ങളിലോന്നു തീര്ച്ചയായും ഭഗവദ്‌ഗീത ആയിരിക്കും. ഭൌതികവും ആത്മീയവുമായ എല്ലാ അറിവുകളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു . സര്‍വ വേദന്തങ്ങളുടെയും സാരം ഇതിലടങ്ങിയിരിക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജുനന് ഉപദേശിച്ചു കൊടുക്കുന്ന ഗീത തീര്ച്ചയായും നമുക്കൊരോരുത്തര്‍ക്കും കൂടിയുള്ളതാണ്. മൊത്തം പതിനെട്ടു അധ്യായങ്ങളാണ് ഗീതയിലുള്ളത്.
ഓം
മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനാല്‍ അര്‍ജുനന് ഉപദേശിച്ചുകൊടുക്കപ്പെട്ടതും മഹാഭാരതമദ്ധ്യേ പുരാണര്‍ഷിയായ വ്യാസനാല്‍ രചിക്കപ്പെട്ടതും അദ്വൈതസിദ്ധാന്തമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും ഐശ്വര്യത്തോട്കൂടിയതും പതിനെട്ട് അധ്യായങ്ങളോടുകൂടിയതുമായ നിന്നെ, അല്ലയോ സംസാരനാശിനിയായ ഭഗവദ്ഗീതാ മാതാവേ, ഞാന്‍ എപ്പോഴും ധ്യാനിക്കുന്നു.
ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ട്ടന്മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
വായിക്കുക
great
ReplyDelete