ഹരിവരാസനം വിശ്വമോഹനം
ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം.സ്വാമി വിമോചനാനന്ദ് 1955 -ല്‍ ശബരിമലയില്‍ ആദ്യമായി ഈ കീര്‍ത്തനം ആലപിച്ചതിനുശേഷം, പിന്നീട് ഇക്കാലം വരേയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. മംഗളകാരിണിയായ മധ്യമവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തില്‍ ആദി താളത്തില്‍ മധ്യമാവതി രാഗത്തില്‍ സംസ്കൃതപദങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതില്‍ ഏഴുപാദം മാത്രമാണ് ശബരിമല ശാസ്താവിനെ ഉറക്കുവാന്‍ നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ രാത്രി10.55 ന് പാടാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment