നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, April 29, 2010

നാഗത്തിന്റെ ശിവപൂജ

തമിഴ്നാട്ടിലെ തഞ്ചാവൂരില് ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ശക്തിയും ശിവനുമാണ് പ്രധാന പ്രതിഷ്ഠകള്‍.ജനുവരി 15, 2010 ഗ്രഹണ ദിവസമാണ് ഈ അത്ഭുതം നടന്നത്.

ഇന്ത്യയിലെ കുംഭകോണം എന്ന സ്ഥലത്ത് തെപ്പെരുമണല്ലൂര്‍ എന്ന ക്ഷേത്രത്തില്‍ ഒരുപാട് ഭക്തരുടെ കണ്മുന്നില്‍ വച്ചാണ് ഈ അര്‍ച്ചന നടന്നത്.രാവിലെ 10:30 സമയത്ത് ഗ്രഹണത്തിനുതൊട്ടു മുന്പായി, അമ്പലത്തിലെ പൂജാരിയാണ് സര്‍പ്പം ശിവലിംഗത്തില്‍ കിടക്കുന്നതായി കണ്ടത്. അവിടെ നിന്നും അത് സാവധാനം പുറത്തേക്ക് പോയി ഒരു വില്വമരത്തില്‍ കയറുകയും അവിടെനിന്നും ഒരു വില്വത്തിന്റെ ഇലയുമെടുത്തു തിരിച്ചു സന്നിധിയില്‍ എത്തി. സര്‍പ്പത്തിന്റെ അടുത്തേക്ക്‌ ചെന്ന ഭക്തര്‍ക്ക്‌ നേരെ അത് ചീറ്റുന്നുണ്ടായിരുന്നു. പിന്നീട് ശിവലിംഗത്തില്‍ കയറി ആ വില്വമില ശിവലിംഗത്തിന്റെ മുകളിലായി ഇട്ടു. ഈ പ്രവര്‍ത്തി രണ്ട് മൂന്നു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.
ഈ വാര്‍ത്ത പ്രചരിച്ചതോടെ അമ്പലത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. ഗ്രഹണ സമയത്ത് ശിവ അര്‍ച്ചന നടത്തുന്നത് സര്‍വ്വപാപങ്ങളും നശിപ്പിക്കുമെന്നു പൂജാരി പറയുന്നു.
നാഗത്തിന്റെ ശിവപൂജ

Lord_Sri_Venkateswara

Kanyakumari


Cobra_doing_Archana_SivaLingam

തമിഴ്നാട്ടിലെ തഞ്ചാവൂരില് ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ശക്തിയും ശിവനുമാണ് പ്രധാന പ്രതിഷ്ഠകള്‍.ജനുവരി 15, 2010 ഗ്രഹണ ദിവസമാണ് ഈ അത്ഭുതം നടന്നത്.

ഇന്ത്യയിലെ കുംഭകോണം എന്ന സ്ഥലത്ത് തെപ്പെരുമണല്ലൂര്‍ എന്ന ക്ഷേത്രത്തില്‍ ഒരുപാട് ഭക്തരുടെ കണ്മുന്നില്‍ വച്ചാണ് ഈ അര്‍ച്ചന നടന്നത്.രാവിലെ 10:30 സമയത്ത് ഗ്രഹണത്തിനുതൊട്ടു മുന്പായി, അമ്പലത്തിലെ പൂജാരിയാണ് സര്‍പ്പം ശിവലിംഗത്തില്‍ കിടക്കുന്നതായി കണ്ടത്. അവിടെ നിന്നും അത് സാവധാനം പുറത്തേക്ക് പോയി ഒരു വില്വമരത്തില്‍ കയറുകയും അവിടെനിന്നും ഒരു വില്വത്തിന്റെ ഇലയുമെടുത്തു തിരിച്ചു സന്നിധിയില്‍ എത്തി. സര്‍പ്പത്തിന്റെ അടുത്തേക്ക്‌ ചെന്ന ഭക്തര്‍ക്ക്‌ നേരെ അത് ചീറ്റുന്നുണ്ടായിരുന്നു. പിന്നീട് ശിവലിംഗത്തില്‍ കയറി ആ വില്വമില ശിവലിംഗത്തിന്റെ മുകളിലായി ഇട്ടു. ഈ പ്രവര്‍ത്തി രണ്ട് മൂന്നു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.
ഈ വാര്‍ത്ത പ്രചരിച്ചതോടെ അമ്പലത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. ഗ്രഹണ സമയത്ത് ശിവ അര്‍ച്ചന നടത്തുന്നത് സര്‍വ്വപാപങ്ങളും നശിപ്പിക്കുമെന്നു പൂജാരി പറയുന്നു.
നാഗത്തിന്റെ ശിവപൂജ

Wednesday, April 28, 2010

Subramanya_Shatanamavali

സുബ്രഹ്മണ്യ ശതനാമാവലി
ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ: 108

Sunday, April 25, 2010

Saraswati_Puja

സരസ്വതിവ്രതം
വിദ്യാ ദേവതയാണ് സരസ്വതി സരസ്വതീ പ്രീതിക്കായി കുംഭ മാസത്തിലെ ശുക്ലപക്ഷ പഞ്ചമിയില്‍ ആണ് സരസ്വതീവ്രതം അനുഷ്ടിക്കുന്നത്. അന്നേദിവസം അതിരാവിലെ എഴുന്നേറ്റ് സരസ്വതീ ദേവിയെ ധ്യാനിച്ചു സനാനം ചെയ്യണം. പിന്നീട് മംഗളകലശം തയ്യാറാക്കി അതില്‍ ശുദ്ധജലം നിറച്ച് മാവില കൊത്തുകള്‍ മുകളില്‍ നിരത്തി ഒരു നാളികേരവും വച്ച് ശുദ്ധമായ സ്ഥലത്ത് കലശം സ്ഥാപിക്കണം.

അതിനുശേഷം ദേവിയെ മംഗളകലശത്തിലേക്ക് ആവാഹിക്കണം.

സരസ്വതീം ശുക്ലവര്ണ്ണാം
സുസ്മിതാം സുമനോഹരാം
കോടിചന്ദ്രപ്രഭാമുഷ്ട പുഷ്ട
ശ്രീയുക്തവിഗ്രഹാം
വഹ്നി ശുദ്ധാം ശുകാധാനാം വീണാ
പുസ്തകധാരിണീം
രത്നസാരേന്ദ്രനിര്‍മ്മാണ നവഭൂ
ഷണ ഭൂഷിതാം
സുപൂജിതാം സുഗണൈര്‍ബ്രഹ്മവി
ഷ്ണുശിവാദിഭി:
വന്ദേ ഭക്ത്യാവന്ദിതാഞ്ച മുനീന്ദ്ര
മനുമാനവൈ:

ഇത് ചൊല്ലി ആവാഹിച്ചശേഷം പതിനാറു ഉപചാരങ്ങളോടെ ദേവിയെ പൂജിക്കണം. 'ശ്രീം ഹ്രീം സരസ്വത്യൈ സ്വാഹ' എന്ന അഷ്ടാക്ഷരമന്ത്രം ജപിച്ചു പൂജിക്കണം. ഇതാണ് സരസ്വതിയുടെ മൂല മന്ത്രം. ഇതിന്റെ ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും സര്‍വ്വവിദ്യകളും നേടാന്‍ കഴിയുകയുംചെയ്യും.

Friday, April 23, 2010

Nama_Japam
ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.
അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.
ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.

ജപം മൂന്നു തരത്തിലുണ്ട്.

മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.

വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

Ganesha_Ashtothara

ഗണേശാഷ്ടോത്തരം
കേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photos

ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം പൂഷണേ നമഃ
ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ
ഓം സര്‍വ്വസ്‌മൈ നമഃ
ഓം സര്‍വ്വോപാസ്യായ നമഃ
ഓം സര്‍വ്വകര്‍ത്രേ നമഃ
ഓം സര്‍വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്‍വ്വവന്ദ്യായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ
ഓം മദോത്‌ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമദാര്‍ച്യായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദരായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം ബ്രഹ്മവിടേ നമഃ
ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ
ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ
ഓം വിഘ്‌നഹര്‍ത്ത്രേ നമഃ
ഓം വിഘ്‌നകര്‍ത്രേ നമഃ
ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്‍പതയേ നമഃ
ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ
ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗമ്യായ നമഃ
ഓം ഭവാത്മജായ നമഃ
ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ
ഓം സത്യധര്‍മ്മിണേ നമഃ
ഓം സതാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ
ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്‍വതീപ്രിയനന്ദനായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രജായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ
ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ
ഇതി ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി സമാപ്തം

Ganesha_Ashtakam

ഗണേശാഷ്ടകംകേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photos


ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം
മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്‌മത്തം
വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷ കിന്നര ഗന്ധര്‍വ
സിദ്ധ്യ വിഭ്യാ ധരൈസദാ
സ്ഥൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം
സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

ഫലശ്രുതി
ഗുണാഷ്ടകമിദം പുണ്യം
ഭക്തിതോ യ: പഠേന്നര:
വിമുക്ത: സര്‍വ്വപാപേഭ്യ
സര്‍വ്വാഭീഷ്ടം സ വിന്ദതി

Method_Of_Namajapa

നാമജപത്തിനുള്ള ചിട്ടകള്‍


1, പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.

2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.

3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.

4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.

6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.

7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.

8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.

9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.

10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.

11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.

12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.

സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും.

Thursday, April 22, 2010

Bhadrakali_Japa_Mantra

ഭദ്രകാളി


ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.


ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.

ഈശ്വര ഋഷി:
പംക്തി ഛന്ദ:
ശക്തിഭൈരവീദേവതാ

ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:

Ganapathi_Japa_Mantra

ഗണപതിധ്യാനം
വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം.

ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:

Subramanya_Japa_Mantra

സുബ്രഹ്മണ്യന്‍ധ്യാനം
സിന്ദൂരാരുണവിഗ്രഹം സുരഗണാ-
നന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ-
കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമഭൂഷണവ്യതികരം
സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൌ ദധാനമുദിതാ-
ഭീഷ്മപ്രഭാവം ഗുഹം.

സനല്‍കുമാര: ഋഷി:
ഗായത്രീ ഛന്ദ:
സുബ്രഹ്മണ്യോ ദേവതാ
ഓം വചല്‍ഭുവേ നമ:

Ayyappa_Japa_Mantra

ശാസ്താവ്


ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രമാണിത്.


ധ്യാനം
സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
നിലക്ഷൌമവസം നവീനജലദ-
ശ്യാമം പ്രഭാസത്യക-
സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
കല്പം സ്മരേദാര്യകം.

രേവന്ത: ഋഷി:
ഗായത്രീഛന്ദ:
ശാസ്താ ദേവതാ

ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

Saraswati_Japa_Mantra

സരസ്വതി


സരസ്വതീ ദേവിയുടെ നിത്യ നാമജപത്തിനുള്ള മന്ത്രം.

ധ്യാനം
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി-
ര്‍ദ്ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.

ബ്രഹ്മാ ഋഷി:
ഗായത്രീഛന്ദ:
സരസ്വതീ ദേവതാ

ഓം സം സരസ്വത്യൈ നമ:

Wednesday, April 21, 2010

Durga_Japa_Mantra

ദുര്‍ഗ്ഗാധ്യാനം
ദുര്‍ഗ്ഗാം ധ്യായതു ദുര്‍ഗ്ഗതിപ്രശമനീം
ദുര്‍വ്വാദളശ്യാമളാം
ചന്ദ്രാര്‍ദ്ധോജ്ജ്വാല ശേഖരാം ത്രിനയനാ-
മാപീതവാസോവസം

ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോ-
ര്മ്മുദ്രേ വാ ഭയകാമദേ സകടിബ-
ന്ധാഭീഷ്ടദാം വാ നയോ:.

ശ്രീ നാരദ ഋഷി:
ഗായത്രീഛന്ദ:
ശ്രീദുര്‍ഗ്ഗാ ദേവതാ

ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:

Sreekrishna_Japa_Mantra

ശ്രീകൃഷ്ണന്‍
ധ്യാനം
കൃഷ്ണോ ന: ശിഖിപിഞ്ച് ഛസംയൂതകചോ
ബാലാകൃതി: കര്‍ണ്ണയോ-
സ്തന്മുദ്രാമകരോജ്വാലോ ലകുടകം
ഹസ്തേ വഹന്‍ ദക്ഷിണേ
ദോര്‍വ്വാമം സദരം കടൌ വിനിദധ-
ല്ലംബാഗ്രമര്ദ്ധോരുകം
ബീഭൂദ്ദീപ്തവിഭൂഷണം സുലളിതോ
രക്ഷേത് സ്ഥിതോ ഗോവ്രജേ

നാരദ: ഋഷി:
ഗായത്രീഛന്ദ:
ശ്രീകൃഷ്ണോ ദേവതാ

ഓം ക്ലീം കൃഷ്ണായ നമ:
There was an error in this gadget
Related Posts with Thumbnails