നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label നിത്യ ജപം. Show all posts
Showing posts with label നിത്യ ജപം. Show all posts

Friday, April 23, 2010

Method_Of_Namajapa

നാമജപത്തിനുള്ള ചിട്ടകള്‍


1, പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.

2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.

3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.

4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.

6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.

7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.

8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.

9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.

10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.

11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.

12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.

സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും.

Thursday, April 22, 2010

Subramanya_Japa_Mantra

സുബ്രഹ്മണ്യന്‍



ധ്യാനം
സിന്ദൂരാരുണവിഗ്രഹം സുരഗണാ-
നന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ-
കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമഭൂഷണവ്യതികരം
സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൌ ദധാനമുദിതാ-
ഭീഷ്മപ്രഭാവം ഗുഹം.

സനല്‍കുമാര: ഋഷി:
ഗായത്രീ ഛന്ദ:
സുബ്രഹ്മണ്യോ ദേവതാ
ഓം വചല്‍ഭുവേ നമ:

Saraswati_Japa_Mantra

സരസ്വതി


സരസ്വതീ ദേവിയുടെ നിത്യ നാമജപത്തിനുള്ള മന്ത്രം.

ധ്യാനം
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി-
ര്‍ദ്ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.

ബ്രഹ്മാ ഋഷി:
ഗായത്രീഛന്ദ:
സരസ്വതീ ദേവതാ

ഓം സം സരസ്വത്യൈ നമ:

Wednesday, April 21, 2010

Sreekrishna_Japa_Mantra

ശ്രീകൃഷ്ണന്‍




ധ്യാനം
കൃഷ്ണോ ന: ശിഖിപിഞ്ച് ഛസംയൂതകചോ
ബാലാകൃതി: കര്‍ണ്ണയോ-
സ്തന്മുദ്രാമകരോജ്വാലോ ലകുടകം
ഹസ്തേ വഹന്‍ ദക്ഷിണേ
ദോര്‍വ്വാമം സദരം കടൌ വിനിദധ-
ല്ലംബാഗ്രമര്ദ്ധോരുകം
ബീഭൂദ്ദീപ്തവിഭൂഷണം സുലളിതോ
രക്ഷേത് സ്ഥിതോ ഗോവ്രജേ

നാരദ: ഋഷി:
ഗായത്രീഛന്ദ:
ശ്രീകൃഷ്ണോ ദേവതാ

ഓം ക്ലീം കൃഷ്ണായ നമ:

Siva_Japa_Mantra

ശിവന്‍

ശിവഭക്തര്‍ക്ക് നിത്യപാരായണം ചെയ്യാവുന്ന മന്ത്രമാണിത്.

ധ്യാനം :-
ബിഭ്രദ്ദോര്‍ഭി: കുഠാരം മൃഗമഭയവരൌ
സുപ്രസന്നോ മഹേശ:
സര്‍വ്വാലങ്കാര ദീപ്ത: സരസിജനിലയോ
വ്യാഘ്രചര്മ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ-
ദ്രിപ്രഭ: പഞ്ചവക്ത്ര-
സ്ത്ര്യക്ഷ: കോടീരകോടീഘടിതതുഹിനരോ-
ചിഷ്കലാതുംഗമൌലി:

വാമദേവ ഋഷി:
പംക്തി ഛന്ദ:
സദാശിവരുദ്രോ ദേവതാ
ഓം നമ:ശിവായ.

Tuesday, April 20, 2010

Mahavishnu_Japa_Mantra

ശ്രീ മഹാവിഷ്ണു.


മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്.

ധ്യാനം:-
ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം
ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം
കോടിരാംഗദഹാരകുണ്ഡലധരം പീതാബരം കൌസ്തുഭം
ദ്ദീപ്തംവിശ്വധരംസ്വവക്ഷസിലസല്‍ശ്രീവത്സചിഹ്നം ഭജേ

സാദ്ധ്യോ നാരായണോ ഋഷി:
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ.

Related Posts with Thumbnails
Bookmark and Share