നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label hindu. Show all posts
Showing posts with label hindu. Show all posts

Thursday, April 22, 2010

Subramanya_Japa_Mantra

സുബ്രഹ്മണ്യന്‍



ധ്യാനം
സിന്ദൂരാരുണവിഗ്രഹം സുരഗണാ-
നന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ-
കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമഭൂഷണവ്യതികരം
സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൌ ദധാനമുദിതാ-
ഭീഷ്മപ്രഭാവം ഗുഹം.

സനല്‍കുമാര: ഋഷി:
ഗായത്രീ ഛന്ദ:
സുബ്രഹ്മണ്യോ ദേവതാ
ഓം വചല്‍ഭുവേ നമ:

Wednesday, April 21, 2010

Ram_Japa_Mantra

ശ്രീ രാമന്‍

ശ്രീ രാമാ ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.

ധ്യാനം:-
കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം
മുദ്രാം ജ്ഞാനമയീം ധദാനമപരം ഹസ്താംബുജം ജാനുനി
സീതാം പാര്‍ശ്വഗതാം സരോരുഹകരാം വിദ്യുന്നിഭാം രാഘവം
പശ്യന്തം മുകുടാം ഗദാദിവിവിധാ കല്പോജ്വലാംഗംഭജേ.

ബ്രഹ്മാ ഋഷി:
ഗായത്രീഛന്ദ:
ശ്രീരാമോ ദേവതാ
ഓം രാം രാമായ നമ:

Wednesday, April 7, 2010

Vishu_Scraps




Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy








Click Inside The Box And Copy

Monday, April 5, 2010

Abhishekam




ബ്രാഹ്മണങ്ങള്‍, പുരാണങ്ങള്‍ എന്നീ ആധികാരിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.പ്രതിഷ്ഠാകാലം, ഉത്സവകാലം, ആപത്കാലം എന്നീ പ്രത്യേകാവസരങ്ങളിലും നിത്യമെന്നോണവും ദേവതകള്‍ക്ക് ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേകസാമഗ്രികള്‍ ദേവതാഭേദം, സന്ദര്‍ഭഭേദം എന്നിവയനുസരിച്ച് വിധിക്കപ്പെട്ടിരിക്കുന്നു. ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

വെള്ളം- മനസ്സമാധാനം ഉണ്ടാകും.

നാരങ്ങ- മരണഭീതി മാറും.

എണ്ണ,നെല്ല്- വിഷജ്വരം ഇല്ലാതാകും.

പാല്‍ പഞ്ചാമൃതം- ധനലാഭം.

വാഴപ്പഴം- കൃഷി അഭിവൃദ്ധി.

പാല്‍- ആയുസ്സ് വര്‍ധിപ്പിക്കും.

ഭസ്മം- ത്രിലോക നന്മ.

തൈര്- സന്താന ഭാഗ്യം.

തേന്‍- ശബ്ദ സൌദര്യം.

ചന്ദനം- ഔനിത്യം.

പതയാന്‍ ശര്‍ക്കര, ശര്‍ക്കര- ശത്രുജയം, ദുഃഖം മാറും.

അന്നം- സര്‍വ്വസൌഭാഗ്യം ലഭിക്കും.

മാമ്പഴം- വിജയം നേടും.

ചന്ദനാദിതൈലം- ശരീര ആരോഗ്യം.

കലാശാഭിഷേകം- പ്രതീക്ഷകള്‍ നടക്കും.

വലമ്പിരിശാഖാഭിഷേകം- നന്മ.

സ്വര്‍ണ്ണാഭിഷേകം - ലാഭം.

സഹസ്രധാര- ലാഭം.

പനിനീര്- സരസ്വതീ കടാക്ഷം.

കരിമ്പുനീര്- ആരോഗ്യം.

നെയ്യ്- വീട് ഉണ്ടാക്കും.

പഞ്ചാമൃതം- ആരോഗ്യം.

തിരുമഞ്ജനപ്പൊടി- കട ബാധ്യതകള്‍ തീരും.


ദുര്‍ഗാപൂജാഭിഷേകദ്രവ്യങ്ങള്‍ താഴെപറയുന്നവയാണ്. (1) നെല്ലിക്കയും മഞ്ഞളും ചേര്‍ത്ത് അരച്ചുണ്ടാക്കിയത് (2) ശുദ്ധജലം (3) ശംഖജലം (4) ഗന്ധോദകം (5) ഗോമൂത്രം, ഗോമയം, ദുഗ്ദ്ധം, ദധി, ഘൃതം എന്നിങ്ങനെ പഞ്ചഗവ്യം (6) കുശോദകം (7) പഞ്ചാമൃതം (8) ശിശിരോദകം (9) മധു (10) പുഷ്പോദകം (11) ഇക്ഷുരസം (12) സാഗരോദകം (13) സര്‍വൌഷധി മഹൌഷധിജലം (14) പഞ്ചക്ഷായോദകം (15) അഷ്ടമൃത്തികകള്‍ (16) ഫലോദകം (17) ഉഷ്ണോദകം (18) സഹസ്രധാരാജലം (19) അഷ്ടകലശോദകം. ഈ ഓരോന്നിനെയുംപറ്റിയുള്ള വിവരണം പൂജാവിധി ഗ്രന്ഥങ്ങളില്‍ കാണാം.

Wednesday, March 24, 2010

Ganesh_Bhujangam




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം
ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.
ലസത്തുന്ദിലാങ്കോപരി വ്യാളഹാരം
ഗണാധിശമീശാനസൂനും തമീഡേ.

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം
സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.
ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം
ഗണാധിശാമീശാനസൂനും തമീഡേ.

പ്രകാശഞ്ചപാരത്കരത്നപ്രസൂന
പ്രവാലപ്രഭാതാരുണജ്യോതിരേകം.
പ്രലംബോദരം വക്രതുണ്ഡൈക ദന്തം
ഗണാധിശാമീശാനസൂനും തമീഡേ.

വിചിത്രസ്പുരദ്രന്തമാലാകിരീടം
കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.
വിഭൂഷൈകഭൂഷം ഭവദ്വംസഹേതു
ഗണാധിശാമീശാനസൂനും തമീഡേ.

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ
ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.
മരുസ്തുന്ദരീചാമരൈഃ സേവ്യമാനം
ഗണാധിശാമീശാനസൂനും തമീഡേ.

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം
കൃപാകോമലോദാരലോലാവതാരം.
കലാബിന്ദുഗം ഗീയതേ യോഗിവര്യൈഃ
ഗണാധിശാമീശാനസൂനും തമീഡേ.

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം
ഗുണാതീതമാനന്ദമാകാരശൂന്യം.
പരം പാരമോംങ്കാരമാമ്നായഗര്‍ഭ
വദന്തി പ്രഗല്‍ഭം പുരാണം തമീഡേ.

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം
നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.
നമോ`നന്തലീലായ കൈവല്യഭാസേ
നമോ വിശ്വബീജ പ്രസീദേശസൂനോ.

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ
പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ .
ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ
ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ

Navagraha_Stotram




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

ദ:ധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവസംശയം
നമാമി ശശിനം സോമം
സംഭോര്‍മ്മകുടഭൂഷണം

ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേയം
തം ബുധം പ്രണമാമ്യഹം

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകാത്മജം
തം നമാമി ബൃഹസ്പതിം

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

നീലാംജനസമാഭാസം
രവിപുത്രം യമാഗ്രഹം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

ഇതിവ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൈ
വിഘ്നശാന്തിഭവിഷ്യതി

നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം

ഗ്രഹനക്ഷത്രജാ: പീഢാ:
തസ്കരാഗ്നിസമുദ്ഭവോ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസേ ബ്രൂതോ ന സംശയ:

Tuesday, March 23, 2010

Durga_Stotram


ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.

ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ

ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി

കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ

അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ

മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ

ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ

ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി

സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ

സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ

കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍

ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ

തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി

Sarvaiswarya_Prapthi




ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ദിവസേന ഈ മന്ത്രം ജപിച്ചുകൊണ്ടിരുന്നാല്‍ സരവ്വൈശ്വര്യങ്ങളും കൈവരും.

Significant_days_of_goddess


ഭഗവതി: (ദുര്‍ഗ്ഗ)
ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.

സരസ്വതി:
കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.

ഭദ്രകാളി:
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

Significant_days_of_god




വിഷ്ണു:
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.

ശിവന്‍:
ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ഗണപതി:
ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

ശാസ്താവ്:
വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.

സുബ്രഹ്മണ്യന്‍:
കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.

ശ്രീരാമന്‍:
മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

Saturday, March 13, 2010

Kalabhairavashtakam




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരമ്
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനമ്

കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയമ്
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹമ്
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭുമ്
സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ

രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരംജനമ്
മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ

അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനമ്
അഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭുമ്
നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം കാശികാപുരാധിനാഥകാലഭൈരവം ഭജേ

ഫല ശ്രുതി

കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവര്ധനമ്
ശോകമോഹദൈന്യലോഭകോപതാപനാശനം പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവമ്

Friday, March 12, 2010

Govindashtakam




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos



സത്യജ്ഞാനമനന്തം നിത്യ-
മനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോല-
മനായാസം പരമായാസം
മായാകല്പിതനാനാകാര-
മനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത
ഗോവിന്ദം പരമാനന്ദം.

മൃത്‌സ്നാമത്സീഹേതി യശോദാ-
താഡനശൈശവസംത്രാസം
വ്യാദിതവക്ത്രാലോകിതലോകാ-
ലോകചതുര്‍ദ്ദശലോകാളിം
ലോകത്രയപുരമൂലസ്തംഭം
ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം
ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാര-
മനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപാലം ഭൂലീലാവിഗ്രഹ-
ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവര്‍ദ്ധനധൃതി-
ലീലാലാളിത ഗോപാലം
ഗോഭിര്‍ന്നിഗദിത ഗോവിന്ദസ്ഫുട
നാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപീമണ്ഡലഗോഷ്ഠീഭേദം
ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിര്‍ദ്ധൂതോദ്ധത-
ധൂളീധൂസരസൌഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമ-
ചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത
ഗോവിന്ദം പരമാനന്ദം.

സ്നാനവ്യാകുലയോഷിദ്‌വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാ
ദാതുമുപാകര്‍ഷന്തം താഃ
നിര്‍ദ്ധൂതദ്വയശോകവിമോഹം
ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത
ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദി-
മനാദിം കാളഘനാഭാസം
കാളിന്ദീഗതകാളിയശിരസി
സുനൃത്യന്തം മുഹുരത്യന്തം
കാലം കാലകലാതീതം കലി-
താശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത
ഗോവിന്ദം പരമാനന്ദം.

വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാം
കന്ദാഭാമലമന്ദസ്മേര
സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുനാബ്ധിം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഫലശ്രുതി

ഗോവിന്ദാഷ്ടകമേതദധീതേ
ഗോവിന്ദാര്‍പ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ!
ഗോകുലനായക! കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജദ്ധ്യാന-
സുധാജലധൌതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ സമഭ്യേതി.

Mukundashtakam






കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടെ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.

സംഹൃത്യ ലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സര്‍‌വ്വേസ്വരം സര്‍‌വ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.

ആലോക്യ മാതുര്‍‌മ്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി.

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദി ദേവാര്‍‌ച്ചിതപാദപദ്മം
സന്താന കല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി.

കളിന്ദജാന്തഃസ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
തത്പുച്ഛഗസ്തം ശരദിദ്ന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ശിക്യേ നിധായാജ്യപയോദധീനി
തിര്യഗ്ഗതായാം വ്രജനായികായാം
ഭുക്ത്വാ യതേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി.

ലംബാളകം ലംബിതഹാരയഷ്ടിം
ശ്രുംഗാര ലീലാങ്കുരദന്തപംക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ഉലൂഖലേ ബദ്ധമുദാരചൌര്യ-
മുത്തുംഗയുഗ്മാര്‍ജ്ജുനഭംഗലീലം
ഉത്ഫുല്ല പദ്മായതചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ഫലശ്രുതി

ഏവം മുകുന്ദാഷ്ടമാദരേണ
സകൃത് പഠേദ് യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രിയശ്ച വിദ്യാശ്ച യശ്ശ്ച മുക്തിം.

Lalita_sahasranama_ebook




ലളിത സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. ഇതു ആര്‍ക്കു വേണമെങ്കിലും ജപിക്കവുന്നതാണ്, വെള്ളിയാഴ്ച നാളുകളില്‍ ജപിക്കുന്നത്‌ കൂടുതല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നു.

ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ് . ദേവി ശക്തി സ്വരൂപിണിയാണ്. വളരെ ശക്തിയേറിയ ഈ സ്തോത്രം ദുര്‍ഗ, കാളി, ലക്ഷ്മി, സരസ്വതി, ഭഗവതി തുടങ്ങിയ ദേവതകളുടെ ഉപാസനക്കും പറ്റിയതാണ്.

ഈ സ്തോത്രം പഞ്ച കൃത്യം ആണ്. അവ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്.







Lalita Sahasranama Stotram Malayalam

Monday, February 22, 2010

Bhagavad Gita




ഗാന രൂപത്തില്‍

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

വിവരണം മലയാളത്തില്‍.



Tuesday, February 16, 2010

Maha-Vishnu-Photos

Related Posts with Thumbnails
Bookmark and Share