
കേള്‍ക്കുക
ഈ മന്ത്രങ്ങള്‍ യുജുര്‍ വേദത്തില്‍ നിന്നുള്ളതാണ്(34-38).
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രങ്ഹവാമഹെ പ്രതര്മിത്രാവരുണാ പ്രാതരശ്വിനാ
പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമമുദരുദ്രങ്‌ഹുവേമ
അര്ത്ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍,വാനന്‍,അപാനന്‍ , സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയുംവേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.
ഓം പ്രാതര്‍ജിതം ഭാഗമുഗ്രങ്‌ഹുവേമ വയം പുത്ര മദി തീര്യോ വിധര്‍ത്താ,
ആധ്രശ്ചിദ്യം മന്യമാന സ്തുരശ്ചീദ്രാജ ചിദ്യംഭഗം ഭക്ഷിത്യാഹ.
അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.
ഓം ഭാഗപ്രണേതര്ഭഗ സത്യരാധോ ഭാഗേമാം ധിയ മുദ വാദദന്ന:
ഭാഗപ്രണോ ജനയ ഗോഭിരശ്ര്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്ത സ്യാമ.
അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.
ഓം ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ ആഹ്നാം.
ഉതോദിതാ മഘവന്‍ത്സൂര്യസ്യ വയം ദേവനാങ്‌ഗ് സുമതൌസ്യാമ.
അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.
ഓം ഭഗ ഏവ ഭഗവാംങ് അസ്തുദേവാ സ്തേന വയം ഭഗവന്ത:സ്യാമ.
തംത്വാ ഭാഗസര്‍വ ഇജ്ജോഹവീതിങ്സനോ ഭഗ പുര ഏകാ ഭവേഹ.
അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും.
can you please publish LAKSHMI NARASIMHA SAHASRANAMA STOTRAM AND BHRIGU SUKTAM(BHRIGU SUKTAM for spiritual progress and not for planets)
ReplyDeletecan you please publish Lakshmi Narasimha Sahasranama Stotram and Bhrigu Suktam(this bhrigu sooktam is not about planets,this is chanting everyday for spiritual progress.
ReplyDelete