നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, November 21, 2009

Sabarimala

ഭക്തിഗാനങ്ങള്‍ ചിത്രങ്ങള്‍ ശബരിമല കൂടുതല്‍






പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകള്‍ക്കിടയില്‍ ശബരിമല സ്ഥിതിചെയ്യുന്നു. ഇവിടെയാണ്‌ ശ്രീധര്‍മശാസ്താ ക്ഷേത്രം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളില്‍ ഒന്നാണ് ഈ അയ്യപ്പ ക്ഷേത്രം.

അയ്യപ്പനെ ഹരിഹരാത്മജനാണ് അയ്യപ്പന്‍. 'ഹരി' വിഷ്ണുവും 'ഹരന്‍' ശിവനുമാണ്. ഇവരണ്ടും ഈശ്വര ഗുണങ്ങളാണ്, ഈ ഗുണങ്ങള്‍ ചേര്ന്നു ഉണ്ടായതാണ് ശ്രീ ധര്‍മശാസ്താവ്. ശബരിമലയിലെ അഗ്നികുണ്ഡം വേദങ്ങളിലെ അഗ്നിഹോത്രമാണ്. അയ്യപ്പന്‍റെ മുദ്രയായ ചിന്മുദ്ര പെരുവിരലും ചൂണ്ടു വിരലും ചേര്‍ന്നതാണ്. പെരുവിരല്‍ 'ഞാന്‍' ആണ് ചൂണ്ടുവിരല്‍ നീയും. ആ ഞാന്‍ നീ തന്നെ എന്നതിനെയാണ് ചിന്മുദ്ര സൂചിപ്പിക്കുന്നത്. ശബരിമലയില്‍ കാണുന്ന 'തത്വമസി' എന്ന വാക്കിന്റെ അര്‍ത്ഥവും അതുതന്നെ. 'തത്വമസി' എന്നപദം ചാന്ദോഗ്യ ഉപനിഷത്തിലെതാണ്.

ശബരിമലയിലെ പതിനെട്ടാം പടി അവിടെയുള്ള പതിനെട്ടു മലകളെ സൂചിപ്പിക്കുന്നു എന്ന് പറയാറുണ്ട്. കൂടാതെ വേറെയും വാദഗതികളുണ്ട്. അതായത് അഞ്ച് പടികള്‍ അഞ്ച് ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു.
എട്ടു പടികള്‍ എട്ടു രാഗങ്ങളെയും, മൂന്ന് പടികള്‍ മൂന്ന് ഗുണങ്ങളെയും, ഒരു പടി അവിദ്യയേയും അവസാനത്തേത് വിദ്യയും സൂചിപ്പിക്കുന്നു. അയ്യപ്പന്‍റെ പതിനെട്ടു പടികള്‍ ഋഗ്വേദം, യുജുര്‍വേദം, സാമവേദം, അഥര്‍വവേദം, എന്നീ നാല് വേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ് എന്നിങ്ങനെ വേദംഗങ്ങള്‍ ആരും. സംഖ്യം, വൈശേഷികം , ന്യായം, യോഗം, മീമാംസ, വേദാന്തം എന്നീ ഉപന്ഗങ്ങളും. ആയുര്‍വേദം, ധനുര്‍വേദം എന്നീ ഉപവേടങ്ങളും ചേര്‍ന്നാല്‍ പതിനെട്ടു. ഇവ പതിനെട്ടു പടികളെ സൂചിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു.

ശബരിമലയിലെ പ്രധാന വഴിപാടുകള്‍
പായസ നിവേദ്യം, വെള്ള നിവേദ്യം, ത്രിമധുരം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം.

പ്രധാന കാണിക്കകള്‍
കൂടാതെ ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്നം

രത്നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്താം. ശയനപ്രദിക്ഷിണവും സ്തുതിഗാനാലാപവും വെടിവഴിപാടുകളും അയ്യപ്പന് പ്രിയങ്കരങ്ങളാണ്.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share