നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

ആദിവ്യനാമം അയ്യപ്പാ

ആദിവ്യനാമം അയ്യപ്പാ

Download


ആല്‍ബം :
സംഗീതം : ദക്ഷിണാമൂര്‍ത്തി
രചന : റ്റി. കെ ഭദ്രന്‍
പാടിയത്: കെ ജെ യേശുദാസ്

സ്വാമിയേയ്.......
ശരണമയ്യപ്പാ(4)

ആദിവ്യനാമം അയ്യപ്പാ
ഞങ്ങള്‍ക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങള്‍ക്കാപാദചൂഡമധുരം (2)

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ആ ദിവ്യനാമം...

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പന്‍ മകനേ
ഏഴാഴികള്‍ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീപതിസുതനേ

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ആ ദിവ്യനാമം..

ആ പുണ്യമാം മല നിന്മല പൊന്‍ മല
ആശ്രിതര്‍ക്കഭയസങ്കേതം (2‌
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം

ആ ദിവ്യനാമം...

അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം (3)

No comments:

Post a Comment

Related Posts with Thumbnails