നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Friday, March 12, 2010
Vishnu_Sahasranamam_Ebook
വിഷ്ണു സഹസ്രനാമം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്‍റെ ആയിരം നാമങ്ങളാണ്. ഇത് മഹാഭാരതത്തിലെ അനുശാസനപര്‍വ എന്ന അധ്യായത്തില്‍ നിന്നും എടിത്തിട്ടുള്ളതാണ്. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്നതാണ് ഇത്. വിഷ്ണുവിന്‍റെ മഹത്വത്തെ പറ്റി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. വിഷ്ണു സഹസ്രനാമ ജപം കൊണ്ടുള്ള ഗുനങ്ങലെക്കുരിച്ചും ഇവിടെ പറയപ്പെട്ടിട്ടുണ്ട്.
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മ്മാനവാഃ ശുഭം
കോ ധര്‍മ്മ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുഃ ജന്മ സംസാരബന്ധനാത്
യുധിഷ്ടിര മഹാരാജാവിന്റെ ഈ ചോദ്യത്തിന് ഭീഷ്മര്‍ നല്‍കുന്ന മറുപടിയാണ് വിഷ്ണു സഹസ്രനാമം.
ഓം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു
ഓം നമോ ഭഗവതേ വാസുദേവായ
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ
വ്യാസം വസിഷ്ഠനപ്താരം ശക്തേ പൌത്രമകല്മഷം
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം
വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ
അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ
യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത്
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ
നമസ്സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിശ്നവീ
ഇങ്ങിനെയാണ് വിഷ്ണു സഹസ്രനാമം ആരംഭിക്കുന്നത്.
Vishnu sahasranaamam
ലേബലുകള്‍:
malayalam,
online,
pdf,
read,
sahasranamam,
songs,
vishnu sahasranamam,
വിഷ്ണു സഹസ്രനാമ സ്തോത്രം,
സഹസ്രനാമം
Subscribe to:
Post Comments (Atom)
No comments:
Post a Comment