നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, May 13, 2010

Nagarjuna



നാഗാര്‍ജ്ജുന ഒരു മഹാനായ ബുദ്ധഭിക്ഷു ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് രസകരംമായ ഒരു കഥയുണ്ട്. വലിയ വലിയ രാജാക്കന്മാരും, രാജകുമാരന്‍മാരും, പണ്ഡിതന്മാരും, ശിഷ്യരായി അദ്ദേഹന്നിനു ഉണ്ടായിരുന്നു. അദ്ദേഹം വസ്ത്രങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന അദ്ദേഹത്തിന്‍റെ കൈയ്യില്‍ അതിനുള്ള ഒരു പഴയ പാത്രം മാത്രമാണ് ഉണ്ടായിരുന്നത്.

ഒരിക്കല്‍ രാജകുമാരി ഇതുകണ്ടു, അവള്‍ക്കു വളരെ കൌതുകം തോന്നി കാരണം ആ ഭിക്ഷുവി ന്‍റെ കൈയ്യില്‍ സ്വന്തമെന്നു പറയാന്‍ ആ പാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ എപ്പോള്‍ കണ്ടാലും ആ പാത്രം അദ്ദേഹത്തിന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു. അവള്‍ക്കു ആ പാത്രം സ്വതമാക്കണമെന്നു തോന്നി. അവള്‍ ഒരിക്കല്‍ ആ പാത്രം തനിക്കു തരുമോ എന്ന് ഭിക്ഷുവിനോട്‌ ചോദിച്ചു പകരമായി രത്നങ്ങള്‍ പതിച്ച ഒരു സ്വര്‍ണ്ണപാത്രം ഭിക്ഷുവിന്‌ നല്‍കാം എന്ന് പറയുകയും ചെയ്തു. അദ്ദേഹം ഉടനെ തന്നെ രാജകുമാരി നല്‍കിയ പാത്രം വാങ്ങി തന്‍റെ പഴയ പാത്രം രാജകുമാരിക്ക് നല്‍കി. രാജകുമാരിക്ക് അദ്ദേഹത്തിന്‍റെ ഈ പെരുമാറ്റത്തില്‍ അല്‍പ്പം സംശയം തോന്നാതിരുന്നില്ല.കാരണം രത്നം പതിച്ച ആ പാത്രം ലൌകിക സുഖങ്ങള്‍ എല്ലാം ത്യജിച്ച ആ ഭിക്ഷു സ്വീകരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ച് ആ രത്നംപതിച്ച വിലപിടിപ്പുള്ള പാത്രവും പഴയ പാത്രവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നു. സ്വര്‍ണ്ണത്തെയും പാറയെയും ഒരുപോലെ കാണുന്ന മഹാ ജ്ഞാനിയായിരുന്നു അദ്ദേഹം.

അദ്ദേഹം ആ സ്വര്‍ണ്ണ പാത്രവുമായി യാത്ര തിരിച്ചു. വഴിയില്‍വച്ചു ഒരു കള്ളന്‍ ഈ കാഴ്ച്ച കാണുന്നു. അയാള്‍ ഭിക്ഷുവിന്‍റെ പിറകെ കൂടി. ആ സ്വര്‍ണ്ണ പാത്രം എങ്ങിനെയും കൈക്കലാക്കുകയായിരുന്നു ഉദ്ദേശം. ഒടുവില്‍ ഭിക്ഷുവിന്‍റെ താമസ സ്ഥലത്തെത്തി. കള്ളന്‍ വീടിന്‍റെ പുറത്തായി ഒളിച്ചു നിന്നു. ഭിക്ഷു ഉറങ്ങുന്ന സമയം നോക്കി മോഷ്ടിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. എന്നാല്‍ അയാളെ അമ്പരപ്പിച്ചു കൊണ്ടു ആ ബുദ്ധ സന്യാസി ആ രത്നം പതിച്ച പാത്രം മോഷ്ടാവ് നിന്ന ദിക്ക് നോക്കി എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇത് കണ്ട മോഷ്ടാവ് ആ പാത്രവുമായി നേരെ ഭിക്ഷുവി ന്‍റെ അടുത്തെക്കുതന്ന പോയി പിന്നീട് അയാള്‍ നാഗര്ജ്ജുനയുടെ ശിഷ്യനാവുകയും ചെയ്തു എന്നാണു കഥ.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share