നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

ഹരി കാമ്പോജി രാഗം

ഹരി കാമ്പോജി രാഗം.
Download


ആല്‍ബം: മയില്‍പ്പീലി
സംഗീതം: ജയവിജയ
രചന :
പാടിയത്: കെ ജെ യേശുദാസ്


ഹരി കാമ്പോജി രാഗം പഠിക്കുവാന്‍
ഗുരുവായൂരില്‍ ചെന്നൂ ഞാന്‍..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പന്‍ കണ്ടില്ലാ.. (ഹരി..)

രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്‍ പോകുന്നു (രാവിലെ..)
നാരയാണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തില്‍ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാന്‍
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്.. വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു..
അതുകഴിഞ്ഞാല്‍ പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോള്‍ കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

1 comment:

  1. Supersite
    May Lord Sri Hari bless you all
    mprnair

    ReplyDelete

Related Posts with Thumbnails