
രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാൽമീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.
ബാലകാണ്ഡത്തിലെ പുത്രലാഭ ആലോചനാ മുതല്‍ പുത്രകാമേഷ്ടി വരെയും കൌസല്യാ സ്തുതിയും വായിക്കുന്നത് ഫലപ്രാപ്തിക്ക് ഇടനല്‍കും (സന്താന ഭാഗ്യത്തിനു)
ബാലകാണ്ഡത്തിലെ ശ്രീരാമാവതാരം വായിക്കണം (സുഖപ്രസവത്തിനും ബാലപീഡകള്‍ ഇല്ലാതാവുന്നതിനും)
ബാലകാണ്ഡത്തിലെ ബാല്യവും കൌമാരവും എന്ന ഭാഗം പാരായണം ചെയ്യണം (കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്)
ബാലകാണ്ഡത്തിലെ അഹല്യാമോക്ഷം പാരായണം ചെയ്യണം (പാപശന്തിക്ക്)
കിഷ്കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാ ഗതി പാരായണം ചെയ്യണം (ദുരിതശാന്തിക്ക്)
ആരണ്യകാണ്ഡത്തിലെ കബന്ധസ്തുതി പാരായണം ചെയ്യണം (രോഗശാന്തിക്ക്)
ബാലകാണ്ഡത്തിലെ സീതാസ്വയം വരം പാരായണം ചെയ്യണം (പ്രേമസാഫല്യത്തിനും ദാമ്പത്യ ഭദ്രതക്കും മംഗല്യദോഷത്തിനും)
യുദ്ധകാണ്ഡത്തിലെ ഔഷധാഹരണം പാരായണം ചെയ്യണം (ആയൂരാരോഗ്യത്തിനു)
ആരണ്യകാണ്ഡത്തിലെ ജടായു സ്തുതി പാരായണം ചെയ്യണം (ധനാഭിവൃദ്ധിക്ക്)
രാമായണം മുഴുവന്‍ പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സുന്ദരകാണ്ഡം മാത്രം വായിച്ചാല്‍ മതിയാകും.
malayalam ramayanam
സ്വന്തമാക്കുക

No comments:
Post a Comment