നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ആചാരങ്ങള്‍. Show all posts
Showing posts with label ആചാരങ്ങള്‍. Show all posts

Saturday, June 5, 2010

Theyyam


ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതല്‍ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങള്‍ . തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. തെയ്യത്തിനു സമാനമായ ദക്ഷിണകേരളത്തിലെ അനുഷ്ഠാനമാണു പടയണി.

തെയ്യത്തിന്റെ ഉത്പത്തി:-
വിഷ്ണുമൂര്‍ത്തിതെയ്യംദൈവം എന്ന പദത്തീല്‍ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി. തെയ്യന്റെ ആട്ടമാണ്‌ തെയ്യാട്ടം.കേരളോല്‍പ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണന്‍, വേലന്‍, വണ്ണാന്‍ എന്നീ ജാതിക്കാര്‍ക്ക് കല്‍പ്പിച്ചു കൊടുത്തു.

തോറ്റം പാട്ട്:-
തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികള്‍ എന്നിവ വര്‍ണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങള്‍ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു.

വേഷവിശേഷം:-
ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധര്‍വനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങള്‍, വേഷങ്ങള്‍ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേര്‍തിരിക്കുന്നത്. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞള്‍പ്പൊടി എന്നിവ നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈര്‍ക്കിള് ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളര്‍ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലര്‍ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിര്‍ബന്ധമാണ്. കവുങ്ങില്‍ പാളയും മറ്റും കൊണ്ടുള്ള പൊയ്മുഖങ്ങള്‍ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം.

ആയുധങ്ങള്‍:-
തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങള്‍, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകള്‍ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌.











Saturday, May 8, 2010

Sree_Ayyappan




അയ്യപ്പന്‍ ശ്രീ ധര്‍മ്മശാസ്താവിന്‍റെ അവതാരമാണ്. ശിവനും മോഹിനീവേഷം പൂണ്ട മഹാവിഷ്ണുവും ആണ് മാതാപിതാക്കള്‍. പന്തളം രാജാവായ രാജശേഖരനും പത്നിയും ആണ് അയ്യപ്പനെ വളര്‍ത്തിയത്.

മൂലമന്ത്രം:-
ഓം ഘ്രൂം നമ: പാരായ ഗോപ്ത്രേ

അയ്യപ്പന്‍റെ ഗായത്രിമന്ത്രം:-
ഓം ഭൂതാധിപായ വിദ്മഹെ
ഭവപുത്രായ ധീമഹി
തന്ന: ശാസ്താ പ്രചോദയാത്.

അഷ്ടമംഗലങ്ങള്‍:-
ദര്‍പ്പണം, പൂര്‍ണ്ണകുംഭം, വൃഷഭം, ഉദയചാമരം, ശ്രീവത്സം, സ്വസ്തികം, ശംഖ്, ദീപം.
നിര്മാല്യധാരി.ദേവനര്‍പ്പിക്കുന്ന പൂവ്-മാല-നിവേദ്യം എന്നിവ പിന്നിട്ട് നിര്‍മ്മാല്യധാരിക്ക് അര്‍പ്പിക്കുന്നു. ഘോഷവാനാണ് അയ്യപ്പന്‍റെ നിര്‍മ്മാല്യധാരി.

ഔഷധങ്ങള്‍:-
അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ്.

അര്‍ഘ്യദ്രവ്യങ്ങള്‍:-
പാല്‍, കടുക്, താമരപ്പൂവ്, എള്ള്, കുശപ്പുല്ല്, അഷ്ടഗന്ധം.

ആചമനദ്രവ്യങ്ങള്‍:-
എലവര്‍ങം, അഷ്ടഗന്ധജലം, പദ്മകം, പതിമുകം.

ഫലദ്രവ്യങ്ങള്‍:-
നെല്ലിക്ക, മാങ്ങ, കൂവളക്കായ്, നാളികേരം, ചക്ക, മാതളനാരങ്ങ, ചെറുനാരങ്ങ, കദളിക്കായ്.

രത്നങ്ങള്‍:-
മുത്ത്, വൈഡൂര്യം, മാണിക്യം, പവിഴം, വൈരം, പദ്മരാഗം.


അഭിഷേകജലം:-
ഉരല്‍ക്കുഴിയിലെ ജലം.

ഇഷ്ടപുഷ്പങ്ങള്‍:-
മുല്ല, ചെമ്പകം, പിച്ചകം, വെളുത്ത നന്ത്യാര്‍വട്ടം, ഇലഞ്ഞി, കുറുമൊഴിമുല്ല, ഇരുവാച്ചിമുല്ല, നീലോല്‍പ്പലം, ജാതി, കല്‍ഹാരം, പുന്നാഗം.

അഷ്ടഗന്ധങ്ങള്‍:-
കോട്ടം, മുരം, ഇരുവേലി, രാമച്ചം, കുങ്കുമം, മാഞ്ചി, അകില്, ചന്ദനം.

ഇഷ്ടലോഹങ്ങള്‍:-
സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ചെന്ബ്രാക്കോട്ടി.

Friday, April 23, 2010

Nama_Japam




ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.
അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.
ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.

ജപം മൂന്നു തരത്തിലുണ്ട്.

മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.

വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

Monday, April 19, 2010

information2





പൂജാമുറിയും ദിക്കും:-

വീട്ടിലെ പൂജാമുറി കിഴക്കോട്ടു അഭിമുഖമായിട്ടായിയിക്കണം. ചിത്രങ്ങളും കിഴക്കൊട്ടായിട്ടു സ്ഥാപിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്ക്കരിക്കരുത്. അതിനനുസരിച്ചു ദൈവങ്ങളുടെ പടവും മറ്റും സ്ഥാപിക്കുക.


ആല്‍മര പ്രദിക്ഷിണം:-
ഏഴുതവണയാണ് ആലിനെ പ്രദിക്ഷിണം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്ജ്ജം നിറക്കുന്നു. ആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം. ആലില്‍നിന്ന് ഈശ്വരചൈതന്യം തുടങ്ങുന്നു. ചിട്ടപ്രകാരം ജാത കര്‍മ്മ-ഉപനയനാദി സംസ്ക്കാരം കഴിച്ച ആളാകണം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.


ധ്യനംചെയ്യുമ്പോള്‍:-
ധ്യാനം ചെയ്യുമ്പോള്‍ പുലിയുടെയോ മാനിന്‍റെയോ തോലുകള്‍ ഉപയോഗിക്കാറുണ്ട് കാരണം ഈ തോലുകള്‍ക്ക് വിദ്യുച്ഛക്തിയെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തിലെ വിദ്യുച്ഛക്തിയെ തറയിലേക്കു പ്രവഹിപ്പിക്കാതെ തടയുന്നു. ധ്യാനം ചെയ്യുമ്പോള്‍ പലകയിലോ ദര്‍ഭയിലോ വേണം ഇരിക്കാന്‍. വെറും തറയില്‍ ഇരിക്കരുത്.

Information1




സുഖപ്രസവത്തിനായി ഗര്‍ഭിണികള്‍ ജപിക്കേണ്ട മന്ത്രം:-
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:

മുപ്പത്തി മുക്കോടി ദേവന്മാര്‍:-
8 വസുക്കള്‍,11 രുദ്രന്‍മാര്‍,12 സൂര്യന്മാര്‍,2 അശ്വനിദേവന്മാര്‍ എന്നിങ്ങനെ ആകെ 33. ഇവരെയാണ് മുപ്പത്തി മുക്കോടി ദേവന്മാര്‍ എന്ന് പറയുന്നത്.

മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:-
ഓം ശരവണ ഭവ: എന്ന ഷഡാക്ഷരമന്ത്രം ജപിക്കുക.

മുക്തിയേകുന്ന നഗരങ്ങള്‍:-
അയോധ്യ, മഥുര, മായാപുരി, കാശി, അവന്തി, ദ്വാരക എന്നീ ഏഴു നഗരങ്ങള്‍.

ബലി കര്‍മങ്ങളില്‍ ജംബുദ്വീപേ ഭാരതഖണ്ഡേ എന്ന് പറയുന്നത്:-
പുരാതനകാല ഭാരതത്തിലെ അറിവ് അനുസരിച്ചു ലോകത്തെ ഏഴു ദ്വീപുകളാക്കി തിരിച്ചതില്‍ ജംബുദ്വീപ് ഏഷ്യയാണ്. മറ്റുള്ളവ പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന).

ധ്യാനവൃക്ഷം:-
നെല്ലിമരം, അത്തിമരം ഇവയുടെ ചുവട്ടിലിരുന്നു ധ്യാനം ചെയ്യുന്നത് വളരെ സവിശേഷമാണ്. പെട്ടെന്ന് സിദ്ധി ഉണ്ടാകുന്നു.

Tuesday, April 6, 2010

Vigraha



വീട്ടിലായാലും ക്ഷേത്രത്തിലായാലും വിഗ്രഹപൂജ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പൂജാ വിധികളുണ്ട്.ഫലം ഇച്ഛിക്കാതെയുള്ള ഈശ്വരാര്‍പ്പണമാണ്‌ വേണ്ടതെങ്കിലും ലൗകിക ജീവിതത്തില്‍ ഭൗതികമായ ഉയര്‍ച്ചയും നിഷ്കളങ്കനായ ഭക്തന്‌ ദൈവം അനുഗ്രഹമായി ചൊരിയുമെന്നാണ്‌ ആചാര്യമതം.

ആവാഹനം- ഈശ്വരനെ ക്ഷണിക്കുക.
ആസനം- ഇരിപ്പിടം നല്‍കുക.
പാദ്യം- തൃപ്പാദങ്ങള്‍ കഴുകുക.
അര്‍ഘ്യം- അര്‍പ്പിക്കുന്നതിനുള്ള ജലം.
ആചമനം- കുടിക്കാന്‍ ജലം നല്‍കുക.
മധുവര്‍ഗ്ഗം- പാല്‍, തേന്‍ തുടങ്ങിയവ നല്‍കുക.
സ്നാനം- നീരാട്ട്
വസ്ത്രം- വസ്ത്രം ധരിപ്പിക്കുക.
യജ്ഞോപവീതം- പൂണൂല് ധരിപ്പിക്കുക.
ഗന്ധം- വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
പുഷ്പം- പൂചൂടുക.
ധൂമം- സംബ്രാണി തുടങ്ങിയവ കത്തിക്കുക.
ദീപം- വിളക്ക് തെളിയിക്കുക.
നൈവേദ്യം- പ്രസാദ നിവേദനം.
താംബൂലം- വെറ്റയും പാക്കും നല്‍കുക.
നീരഞ്ജനം- നാളികേര ആരതി.

Saturday, April 3, 2010

Shraddham







ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.

ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.

എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.

നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.


Thursday, March 11, 2010

Duties




നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍ , മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.

ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌ 6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.

ഒരു അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് നിരശനായി മടങ്ങുന്നവൊ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.

ഗൃഹ നിര്‍മ്മാണത്തിനു ഉത്തമമായ ഭൂമി തിരഞ്ഞെടുക്കുന്നത്‌ മുതല്‍ ഗൃഹപ്രവേശങ്ങള്‍ വരെയുള്ള കര്‍മ്മങ്ങള്‍ വാസ്തുശാസ്ത്ര വിധി പ്രകാരം തന്നെ നടത്തുക എന്നത്‌ ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയൂരാരോഗ്യ സൗഖ്യത്തോടെയും ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണു.

സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,ആരോഗ്യം തുടങ്ങിയവ കൈവരുന്നു.

ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ ആ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.

ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.

സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

ഒരു‌ ഗൃഹസ്ഥനു ഈ പ്രപഞ്ചത്തിലെ ബാധ്യതകളില്‍ വെച്ച്‌ ഏറ്റവും മുഖ്യമായത്‌ പിത്രകര്‍മ്മമാണു (ശ്രാദ്ധം). പുലയുള്ളപ്പോഴും ,സ്ത്രീകള്‍ക്കു ആര്‍ത്തവസമയത്തും ശ്രാദ്ധമൂട്ടാന്‍ വിധിയുല്ല. പിത്രവിന്റെ മക്കള്‍ക്കും, ഇളയ സഹോദരങ്ങള്‍ക്കും സാഹചര്യവശാല്‍ ഭാര്യക്കും ,മക്കളുടെ മക്കള്‍ക്കും, സഹോദരിമാരുടെ മക്കള്‍ക്കുംശ്രാദ്ധമൂട്ടാവുന്നതാണു.പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധിപ്രകാരം ചെയ്യിക്കുവാന്‍ ഒരു ആചാര്യന്‍ ഉണ്ടായിരിക്കണം.

സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.

അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ.വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്‌. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌. ആഭരണം ധരിക്കാതിരിക്കരുത്‌. ,മുടി അഴിച്ചിട്ട്‌ നടക്കരുത്‌ ,തലമുണ്ഡനം ചെയ്യരുത്‌, പൂജിക്കാത്ത പുഷ്പങ്ങള്‍ ചൂടരുതു.

വിവാഹിതകള്‍ സിന്ദൂരം ധരിക്കാതിരിക്കരുത്‌. തലമുടി ചീപ്പില്‍ കെട്ടികിടക്കരുത്‌., തലമുടി ചീകുമ്പോള്‍ മുടിതാഴെ വീണുകിടക്കാന്‍ പാടില്ല. ഇടത്തോട്ട്‌ മുണ്ട്‌ ഉടുക്കരുത്‌, വെളിയില്‍ ലുങ്കിധരിച്ച്‌ പോകരുത്‌.

ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ കുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്‌.

ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ.അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശില്‍ വെക്കുക.

ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് കരിഞ്ഞ്‌ നിന്ന് തൊഴണം
ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചക്ക്‌ ഏഴര നാഴിക മുമ്പ്‌)എഴുന്നേല്‍ക്കുക. അതിനു സാധിച്ചില്ലങ്കില്‍ സൂര്യോദയത്തിനു മുമ്പ്‌ എഴുന്നേല്‍ക്കണം. എഴുന്നേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ "കരാഗ്രേ വസതേ ലക്ഷ്മിഃ കരമദ്ധ്യേസരസ്വതിഃ കരമൂലേ ഗോവിന്ദഃ പ്രഭാതേ കരദര്‍ശനം"എന്ന മന്ത്രം ചൊല്ലി, മലര്‍ത്തി ചേര്‍ത്ത്‌ പിടിച്ച ഉള്ളം കൈകളില്‍ നോക്കികൊണ്ട്‌ ദര്‍ശനം സാധിക്കുകയാണു..

അടുത്ത പടി ഭൂമി തൊട്ടുവന്ദിക്കലാണു."സമുദ്രവസനേ ദേവീ പര്‍വ്വത സ്ത്നമണ്ഡിതേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ" എന്ന മന്ത്രം ചൊല്ലി കട്ടിലിലോ കിടക്കയിലോ കിടന്നു ആദ്യം വലത്‌ കൈ ഭൂമിയില്‍ തൊട്ട്‌ വന്ദിക്കണം

മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., പഴുത്തമാവിലയും ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം.,മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം., അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം.

പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമാണു. ,ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലം പിരി ശംഖ്‌, ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കരുതിവരുന്നു.

അതികാലത്തുണരുക, പ്രഭാതസ്നാനം, സാത്വികജീവിതരീതി, അഹിംസ, വ്രതശുദ്ധി, തുടങ്ങിയവശീലിക്കെണ്ടതാണു.

എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ക്രോധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം,വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മദ്യമാംസാദിസേവ, ഔഷധസേവ, തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല.

ഒരു‌ മാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണു പിറന്നാള്‍ ദിവസമായി എടുക്കേണ്ടത്‌,

ദാനങ്ങളില്‍ ഏറ്റവും മഹത്തായ ദാനമാണു അന്നദാനം
Related Posts with Thumbnails
Bookmark and Share