നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label നാമജപം. Show all posts
Showing posts with label നാമജപം. Show all posts

Friday, April 23, 2010

Nama_Japam




ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.
അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.
ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.

ജപം മൂന്നു തരത്തിലുണ്ട്.

മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.

വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

Thursday, April 22, 2010

Ayyappa_Japa_Mantra

ശാസ്താവ്


ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രമാണിത്.


ധ്യാനം
സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
നിലക്ഷൌമവസം നവീനജലദ-
ശ്യാമം പ്രഭാസത്യക-
സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
കല്പം സ്മരേദാര്യകം.

രേവന്ത: ഋഷി:
ഗായത്രീഛന്ദ:
ശാസ്താ ദേവതാ

ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

Wednesday, April 21, 2010

Vishnu_Japa_Mantra

വിഷ്ണു


വിഷ്ണു ഭക്തന്മാര്‍ ഈ ജപം നിത്യേന ചെയ്യുക.


ധ്യാനം:-
ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ-
മോദകീപങ്കജാനി.
ദ്രാഘിഷ്ഠൈര്‍ബ്ബാഹുദണ്ഡൈര്ദ്ദധതമജിതമാ-
പീതവാസോ വാസനം.
ധ്യായേത്‌ സ്ഫായത്കിരീടോജ്വലമകുടമഹാ-
കുണ്ഡലം വന്യമാലാ-
വത്സശ്രീകൌസ്തുഭാഡ്യം സ്മിതമധുരമുഖം
ശ്രീധരാശ്ശിഷ്ട പാര്‍ശ്വം.

സാദ്ധ്യനാരായണ: ഋഷി
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ.

Sandhya_Deepam




നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്.

നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.

ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.


സന്ധ്യാ ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.


ദീപം ജ്യോതി പരബ്രഹ്മഃ
ദീപം ജ്യോതിസ്തപോവനം
ദീപേന സാദ്ധ്യതേ സര്‍വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം
ആയുരാരോഗ്യവര്‍ദ്ധനം
മമ ദുഃഖഃ വിനാശായ
സന്ധ്യാദീപം നമോ നമഃ

Tuesday, April 20, 2010

Paramasiva_Japa_Mantra

ശ്രീ പരമശിവന്‍



ഈ നാമജപം ശ്രീപരമശിവന്‍റെ നിത്യപാരായണത്തിനു ഉത്തമമാണ്. വളരെ ഭക്തിയോടും ശുദ്ധിയോടും ഈ നാമം ജപിക്കുക.

ധ്യാനം :-
ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
രത്നാകല്പ്പോജ്വലാംഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം
പത്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീംവസാനം
വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം

വാമദേവഋഷി:
പംക്തി ഛന്ദ:
ഈശാനോ ദേവതാ-
ഓം നമശ്ശിവായ

Monday, March 8, 2010

Sreerama Sandyanamam



ഭാഗം ഒന്ന്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


ഭാഗം രണ്ട്
കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

"രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം"
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)


ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)

Thursday, March 4, 2010

Achyutashtakam




അച്യുതാഷ്ടകം


കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


അച്യുതാഷ്ടകം


അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സര്‍വ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈര്‍ഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.



ഫലശ്രുതി

അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിര്‍ജ്ജായതേ സത്വരം.



അച്യുതാഷ്ടകം, അച്യുതം കേശവം, സന്ധ്യാനാമം



aadivya namam, aanakeraamala, adharam madhuram, Adhyatma ramayanam,

ആദിത്യ hrudayam, Advaita Chintha Paddhati, agnihotra, aigiri nandini, anivaaka charthil,

asato-maa-sadgamaya, ashta lakshmi, ashtamirohini, atharva veda, ayyappa, ayyappa suprabhatham, Ayyappa-Photos, Ayyappa-Songs, ayyappan, bagavad geetha, Bhagavad Gita,

Bhagavatam, Bhaja_Govindam, bhajans, bookd, books, chanting, Chattambi Swamikal,

chithra, colours, devotional, download, downloads, e book, e-book, ebook, enthe nee kanna,

ezhtthachan, ezhuthachan, free, full, gallery, ganga theertham, gayathri mantharam malayalathil, guruvayoor, guruvayoorappa nin, guruvayoorappan, guruvayurappante pavizhadharam,

harikaamboji, Harinamakeerthanam, harivarasanam, hindi, hindu, Home, importance,

in malayalam, india, jayachandran, kaasi raameswaram, kaliyuga varada, kanikanum neram,

kerala, krishna, Krishna Yajur Veda, Krishna-Devotional-Songs, kudajadriyil, lakshmi,

Lakshmi_Sahasranamam, Lakshmi_stotras, Lalita sahasranama, listen, listion, lyrics,

madurashtakam, Maha-Mrityunjaya-Mantra, Maha-Vishnu-Photos, mahabarat, Mahabharat_Video, Mahalakshmi Ashtakam, Mahishasura_Mardini, malayala, malayalam,

Mantra, mantram, mantras, matching, meaning, mookambika, mookambike devi, movie,

mp3, MS SUBBULAKSHMI, music, namashivaaya, narayaneeyam, Neeyenne gayakanaakki,

neram, ninne kandu, Njanappana, numbers, online, orkut, oru neramenkilum,

oru pidi avilumay, osho, Osho Quotes, p leela, panchabhuta, panchakshara, part 1, pdf,

photos, pics, pilgrimage, places, poornamadah, rajeswari, ramana maharshi, Ramayanam-Malayalam, Ramayanam-Video, read, Rig_veda_Audio, rules, sabarimala, sacred,

sahana vavatu, sahasranaamam, Sama veda, sanskrit, saranam ayyappa, satyamaya ponnum,

scared, scraps, serial, Shanti Mantra, Shanti-Mantra, sharanam vilikal, shiva,

Shiva Tandava Stotram, Shiva-Songs, Shukla Yajur Veda, siva, song, songs, sree krishna, sreemahadevo nama, sthothram, story, stotra, stotram, stotras, streaming, strotram,

suprabhatham, swami, swami chinmayananda, swami sharanam, temple,

Thirukkural in Malayalam, truppangottappa, tv, upanishad, upanishads, vadakkumnatha,

veda, vedam, VEDAMANTRAM, vedantha, venkiteswara suprabhatham, vishnu,

vishnu sahasranaamam, vishnu songs, Vivekananda In Chicago, vrischika, wallpapers,

Why-To-Study-Geetha, yesudas, അഗ്നിഹോത്രം, അച്യുതം കേശവം , അച്യുതാഷ്ടകം,

അണിവാക ചാര്‍ത്തില്‍‌, അഥര്‍വ വേദം, അദ്വൈത ചിന്താ പദ്ധതി, അധരം മധുരം, അധ്യാത്മ രാമായണം,

അര്‍ത്ഥസഹിതം , അഷ്ട ലക്ഷ്മി, അഷ്ടമിരോഹിണി നാളിലെന്‍, ആത്മോപദേശ ശതകം, ആദിത്യഹൃദയം,

ആദിവ്യനാമം അയ്യപ്പാ, ആനകേറാ മല, ഈശാവാസ്യ ഉപനിഷദ്, ഈശ്വരഭക്തി, ഉദിചുയര്ന്നൂ മാമലമേലെ,

ഋഗ്വേദം, എന്തിന് ഗീതപഠിക്കണം, എന്തേ നീ കണ്ണാ, ഏകാഗ്രതയുണ്ടാവാന്‍, ഐഗിരി, ഒരു നേരമെങ്കിലും,

ഒരുപിടിയവിലുമായ്, ഓം അസതോമാ സദ്‌ഗമയ, ഓം നമോ ഗണപതേ, ഓഷോ, ഓഷോ വചനങ്ങള്‍,

കണികാണും നേരം, കാണുക, കാനനവാസാ കലിയുഗ, കാശിരാമേശ്വരം, കുടജാദ്രിയില്‍, കൃഷ്ണയജുര്‍വേദം,

കേള്‍ക്കുക, ക്ഷേത്രപ്രദിക്ഷിണം, ഗണപതി, ഗാന ശേകരം, ഗാനം, ഗായത്രിമന്ത്രം, ഗുരുവായൂരപ്പന്‍റെ,

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍‌, ചട്ടന്പി സ്വാമികള്‍, ചിക്കാഗോ, ജയചന്ദ്രന്‍, ജോലിലഭിക്കാന്‍, ജ്ഞാനപ്പാന,

ടിവി, തിരുക്കുറല്‍, തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍, ദക്ഷിണകാശിയാം, ധനം നേടാന്‍, നന്ദിനി, നരസിംഹ വര്‍ണന,

നാമജപം, നാരായണായ നമഃ, നാരായണീയം, നിത്യ പാരായണം, നിന്നെക്കണ്ടു കൊതി, നീതിസാരം,

നീയെന്നേ ഗായകനാക്കീ, പഞ്ചഭൂതങ്ങള്‍, പഞ്ചാക്ഷരമന്ത്രം, പാട്ടുകള്‍, പൂന്താനം, പൂര്ണ്ണമദഃ, പ്രസംഗം,

ബുദ്ധിശക്തിക്ക്‌, ഭക്തി ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ഭഗവത് ഗീത, ഭഗവദ്ഗീത മലയാളത്തില്‍, ഭജ ഗോവിന്ദം,

ഭജന, ഭയമില്ലാതാക്കാന്, ഭാഗവതം, ഭാഗ്യസൂക്തം, ഭാര്യാഭര്‍തൃബന്ധം, മനീഷ പഞ്ചാങ്കം, മന്ത്രം, മന്ത്രങ്ങള്‍,

മര്ദ്ദിനി, മലയാളം, മലയാളം പുസ്തകം, മലയാളം മന്ത്രങ്ങള്‍, മലയാളത്തില്‍, മഹാ ഭാഗവതം,

മഹാ മൃത്യുഞ്ജയ മന്ത്രം, മഹാഭാരതം, മഹാലക്ഷ്മി, മഹിഷാസുര, മാതാ അമൃതാനന്ദമയി, മുഴുവന്‍,

മൂകാംബികേ ദേവി, യജുര്‍വേദം, യേശുദാസ്, രമണ മഹര്‍ഷി, രാധ തന്‍ പ്രേമത്തോടാ‍ണോ, രാമായണം,

ലക്ഷ്മി, ലക്ഷ്മി ദേവി, ലളിത സഹസ്രനാമ സ്തോത്രം, വചനങ്ങള്,‍ വടക്കുംനാഥാ സര്‍വ്വം, വഴിപാടുകള്‍,

വായിക്കുക, വിദ്യലഭിക്കാന്‍, വിവേകാനന്ദന്‍, വിഷ്ണു സഹസ്രനാമ സ്തോത്രം, വൃശ്ചികപ്പൂമ്പുലരീ,

വെങ്കിടേശ്വര സുപ്രഭാതം, വേദം, ശ്രാന്ഖ്‌അരാചാര്യര്‍‍ ശബരിമല, ശരണംവിളികള്,‍ , ശാന്തി മന്ത്രം,

ശാന്തിമന്ത്രം, ശിവ, ശിവ തന്ടവ സ്തോത്രം, ശുക്ലയജുര്‍വേദം, ശ്രീ നാരായണ ഗുരു, ശ്രീ മഹാലക്ഷ്മി അഷ്ടകം,

ശ്രീകണ്‌ഠേശ്വരാ, ശ്രീമഹാദേവോനമഃ, സത്യമായപൊന്നും, സത്യാര്‍ത്ഥപ്രകാശം, സന്ധ്യ നാമം, സന്ധ്യാനാമം,

സന്‍സ്കാര്‍ ടിവി, സര്‍വേശാം സ്വസ്ഥിര്,‍ , സഹസ്രനാമം, സാമവേദം, സീരിയല്‍, സുപ്രഭാതം, സുബ്ബലക്ഷ്മി,

സ്തോത്രം, ഹരി കാമ്പോജി രാഗം, ഹരിനാമ കീര്‍ത്തനം, ഹരിവരാസനം.


 , , , , , , , , , , , , , , , , , ,, , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , ,  
Related Posts with Thumbnails
Bookmark and Share