നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ashtamirohini. Show all posts

Friday, September 25, 2009

ashtamirohini

അഷ്ടമിരോഹിണി നാളിലെന്‍

Download

ആല്‍ബം : തുളസീതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന : ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍‌കുട്ടി
പാടിയത്: കെ എസ് ചിത്ര

അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍

ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍
ഒരു ഗോപികയായ് ഞാന്‍ പിറന്നെങ്കില്‍ .. പിറന്നെങ്കില്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍ ആ...ആ....

കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങള്‍ ചുംബിക്കും ഓടക്കുഴലായ് ഞാന്‍ മാറിയെങ്കില്‍

നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന
കറ്റക്കിടാവായ് ഞാന്‍ ജനിച്ചെങ്കില്‍ .. ജനിച്ചെങ്കില്‍..

അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍
ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍
ഒരു ഗോപികയായ് ഞാന്‍ പിറന്നെങ്കില്‍ .. പിറന്നെങ്കില്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍ ആ...

ഗുരുവായൂരമ്പല മതിലകത്തും കളീവിളക്കൊളിചൊരിയുന്ന വേദിയിലും

അവതാരലീലകളാടുന്ന കണ്ണനേ അവതാരലീലകളാടുന്ന കണ്ണനേ
തഴുകുന്നൊരിളം കാറ്റായ് മാറിയെങ്കില്‍.. മാറിയെങ്കില്‍ ആ...

അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍
ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍
ഒരു ഗോപികയായ് ഞാന്‍ പിറന്നെങ്കില്‍ .. പിറന്നെങ്കില്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍ ആ...
Related Posts with Thumbnails
Bookmark and Share