നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ഓഷോ. Show all posts
Showing posts with label ഓഷോ. Show all posts

Wednesday, May 19, 2010

Osho_Words2




ഈസോപ്പ് കഥകളില്‍ ഒന്നാണ് ഇവിടെ പറയുന്നത്. ഒരു ആയിരംകാലി പതിവുപോലെ മോര്‍ണിംഗ് വാക്കിനു പോവുകയായിരുന്നു (ആയിരം കാലി എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല കാരണം അതിനു നൂറു കാലുകളാണ് ഉള്ളത് മറ്റു പേരും അതിനുന്‍ടോ എന്നറിയില്ല). ഒരു തവള ഇത് കണ്ടു ' എന്ത് നൂറു കാലുകളോ' തവളയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് കണ്ണ് മിഴിച്ചു നല്ലവണ്ണം നോക്കി. തവള വിചാരിച്ചു ഇവന്‍ എങ്ങിനെ ഇതും കൊണ്ടു നടക്കുന്നു നൂറു കാലുകള്‍. ആദ്യം ഒന്നാമത്തേത് പൊക്കുന്നു പിന്നെ രണ്ടാമത്തേത് പിന്നെ മൂന്ന് അങ്ങിനെ മുഴുവന്‍ കാലുകളും വരിവരിയായി നീങ്ങുന്നു എണ്ണം ഒന്ന് തെറ്റിപ്പോയാല്‍ എല്ലാം കൂടി വീണതുതന്നെ തവള ആകെ അന്തംവിട്ടു നിന്നുപോയി.

തവള പെട്ടന്ന് തന്നെ ത ന്‍റെ സംശയ നിവാരണത്തിനായി ആയിരംകാലിയുറെ അടുത്തെത്തി. തവള ചോദിച്ചു 'ഞാന്‍ ശല്യപ്പെടുത്തുകയാണെന്ന് തോന്നരുത്. എനുക്കു വളരെ ആശ്ചര്യകരമായയൊരു സംശയം തോന്നുന്നു. ഞാന്‍ എത്ര ആലോചിച്ചിട്ടും അതിനുള്ള ഉത്തരം കിട്ടുന്നില്ല. ഒരു പക്ഷെ നിങ്ങള്ക്ക് എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കാം'. ആയിരംകാലി ചോദിച്ചു 'എന്താണ് ആ സംശയം'. തവള പറഞ്ഞു 'ഞാന്‍ നിങ്ങളുടെ നൂറു കാലുകളും കണ്ടു എനിക്ക് മനസ്സിലാകുന്നില്ല നിങ്ങള്‍ എങ്ങിനെയാണ് ഇത്രയും കാലുകളും വച്ചു നടക്കുന്നതെന്ന്'.

ആയിരംകാലി പറഞ്ഞു 'ഞാന്‍ ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല . ഞാന്‍ താഴേക്ക്‌ നോക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം. നിങ്ങള്‍ വലിയ ഒരു കാര്യമാണ് പറഞ്ഞുതന്നത്' എന്ന് പറഞ്ഞുകൊണ്ട് ആയിരംകാലി തന്‍റെ നൂറു കാലുകളുടെ ചലനം എങ്ങിനെയാണെന്നു നോക്കാന്‍ തുടങ്ങി. സ്വാഭാവികമായും അത് അപ്പോള്‍ തന്നെ അടിതെറ്റി വീണു. എല്ലാ കാലുകളും കൂടി കെട്ടിപ്പിണഞ്ഞു ആകെ കുഴപ്പത്തിലായി. അതിനു ദേഷ്യം വന്നു അത് തവളയോടു പറഞ്ഞു ' ഇനിയൊരിക്കലും ആരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, എടാ വിഢി ഞാന്‍ ഇത്രയും കാലം ഈ കാലുകളും വച്ചാണ് നടന്നത് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ മാത്രമല്ല ആയിരക്കണക്കിന് ആയിരം കാലികള്‍ ഇത്രയും കാലുകള്‍ വെച്ചാണ് നടക്കുന്നത്, അവര്‍ക്കൊന്നും ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എന്നാല്‍ എനിക്ക് ഇപ്പോള്‍ പേടി തോന്നുന്നു. കാരണം നീ ഇ ന്‍റെ മനസ്സിലേക്ക് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. ഈ ചോദ്യത്തില്‍ നിന്ന് എനിന്നു എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നീ തന്നെ പറ'. തവള പറഞ്ഞു ' എനിക്കറിയില്ല, ഞാന്‍ വെറുതെ അറിയാന്‍ വേണ്ടി ചോദിച്ചു എന്നെ ഉള്ളു കാരണം നീ ഒരു വയസ്സായ ആളാണ്‌ എല്ലാ ദിവസവും നീ നടക്കാന്‍ പോകുന്നു.നിനക്ക് അറിയില്ലെങ്കില്‍ പിന്നെ എനിക്കെങ്ങനെ അറിയും' .

ഓഷോ തുടര്‍ന്നു ആ ആയിരംകാലിക്ക് പിന്നെ എന്ത് പറ്റി എന്നറിയില്ല , അത് നടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ആ ചോദ്യം അതിന്‍റെ മനസ്സില്‍ വന്നിട്ടുണ്ടാവണം 'നൂറു കാലുകള്‍ ഞാന്‍ വെക്കുന്ന ഓരോ കാലുകളും ശരിയായ സ്ഥലത്ത് തന്നെയാണോ'. അത് പോലെ ജീവിതത്തിനു അതിന്‍റെതായ വഴികളുണ്ട്. ഇതു നിമിഷത്തില്‍ നിങ്ങള്‍ എല്ലാത്തിനെയും മാനേജ് ചെയ്യാന്‍ നോക്കുന്നോ. നിങ്ങള്‍ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, ജീവിതത്തിനു അതിന്‍റെ സ്വാതന്ത്യം അനുവദിച്ചു കൊടുക്കുക. സ്നേഹത്തെ പറ്റിയാണെങ്കിലും അതിനു അതിന്‍റെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക. ഒരിക്കലും നിശ്ചിതമായ മുന്‍കൂട്ടിക്കണ്ട ഒരു പാതയിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കരുത്. ഒരിക്കലും അത് ചെയ്യണം ഇത് ചെയ്യണം എന്നുള്ള മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കരുത്, ഇതുപോലെയുള്ള ഗുരുക്കാന്‍ മാരാണ് ഈ മനുഷ്യ വര്‍ഗ്ഗത്തെ മൊത്തം നശിപ്പിക്കുന്നത്. അവര്‍ നിങ്ങളോട് പറയും എങ്ങിനെയാണ് നടക്കേണ്ടതെന്നു ഇതു കാലു ആദ്യം വെക്കണം, രണ്ടാമത് ഇതു വെക്കണം അവര്‍ പറഞ്ഞതില്‍ നിന്നും അല്‍പ്പം മാറിയാല്‍ നിങ്ങള്‍ പാപം ചെയ്തവരാകുന്നു. നിങ്ങള്‍ നരകത്തില്‍ പതിക്കുന്നു, എന്നാല്‍ നരകം അത് വളരെ അകലെയാണ് അവര്‍ പറയുന്നത് കേട്ട് നടന്നാല്‍ നിങ്ങള്‍ ഇവിടെ തന്നെ വീഴും.

Tuesday, May 18, 2010

Osho_Words1


ഒരിക്കല്‍ സംഭാഷണത്തിന്‍റെ ഇടയില്‍ ഓഷോയോട് ഒരാള്‍ ചോദിച്ചു നിങ്ങള്‍ എന്തുകൊണ്ടാണ് അനുഗ്രഹം വില്‍ക്കുന്നത്? നിങ്ങള്ക്ക് അത് വെറുതെ കൊടുത്തുകൂടെ?

ഓഷോ പറഞ്ഞു ഇല്ല കാരണം വെറുതെ കൊടുക്കുന്ന ഒന്നും ആരും സ്വീകരിക്കുകയില്ല. എത്രത്തോളം വില കൂടുതലാണോ അത്രത്തോളം ആളുകള്‍ അത് സംരക്ഷിക്കുന്നു, അവരതിനെ ഖജനാവില്‍ സൂക്ഷിക്കുന്നു. നേരെ മറിച്ച് അത് വെറുതെ കിട്ടുന്നതാണെങ്കില്‍ അതിനു മൂല്യമില്ല, കാരണം ആളുകള്‍ക്ക് വിലയില്ലാതെ കിട്ടുന്ന ഒന്നിന്‍റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് വില മനസ്സിലാകും എന്നാല്‍ മൂല്യം മനസ്സിലാകില്ല. ഈ ലോകത്തുള്ള എന്തും സ്വന്തമാക്കാന്‍ നിങ്ങള്‍ അതിനു വില നല്‍കേണ്ടി വരും. വില എത്രത്തോളം കൂടുതലാണോ നിങ്ങള്ക്ക് ആ വസ്തുവിനിടുള്ള മതിപ്പും അത്രത്തോളം കൂടും. അനുഗ്രഹവും , ആനന്ദവും, സന്തോഷവും എല്ലാം വെള്ളം പോലെ വെറുതെകിട്ടുമെങ്കില്‍ ആരും അതിന്‍റെ മൂല്യത്തെ അഭിനന്ദിക്കുകയില്ല. മരുഭൂമിയില്‍ ദാഹിച്ചു നില്‍ക്കുമ്പോള്‍ നിങ്ങള്‍ വെള്ളത്തിന്‍റെ മൂല്യം ശരിക്കും അറിയുന്നു.


അലക്സാണ്ടര്‍ ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു വലിയ ജ്ഞാനി അദ്ദേഹത്തോട് ചോദിക്കുകായുണ്ടായി ഇപ്പോള്‍ നിങ്ങള്‍ ഒരു മരുഭൂമിയില്‍ ആണെന്ന് വിചാരിക്കുക നിങ്ങള്‍ വളരെ ദാഹിച്ചു നില്‍ക്കുകയാണ് എന്‍റെ കയ്യില്‍ ഒരു മുഴുവന്‍ പാത്രം വെള്ളം ഉണ്ടെന്നും വിചാരിക്കുക. ആ വെള്ളത്തിന്‍റെ വിലയായി നിങ്ങള്‍ എനിക്ക് എന്തു തരും. അലക്സാണ്ടര്‍ പറഞ്ഞു അങ്ങിനെ സാഹചര്യം വന്നാല്‍ ഞാന്‍ എന്‍റെ സാമ്രാജ്യത്തിന്‍റെ പകുതി നിങ്ങള്ക്ക് തരും.അദ്ദേഹം പറഞ്ഞു നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരുന്നത് വരെ ഞാന്‍ നിങ്ങള്‍ക്കു വെള്ളം തരുകയില്ല കാരണം നിങ്ങള്‍ രാജ്യത്തിന്‍റെ പകുതി മാത്രമേ തരുന്നുള്ളൂ എങ്കില്‍ നിങ്ങള്‍ ഇനിയും കാത്തിരിക്കുക അപ്പോള്‍ നിങ്ങള്‍ക്കു ദാഹം സഹിക്കാന്‍ കഴിയാതാവും അപ്പോള്‍ നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരും. അദ്ദേഹം പറഞ്ഞത് അലക്സാണ്ടര്‍ സമ്മതിച്ചു.ഒരു പക്ഷെ ഞാന്‍ എന്‍റെ മുഴുവന്‍ സാമ്രാജ്യവും നിങ്ങള്‍ക്കു തന്നേക്കാം. ഇത് കേട്ടപ്പോള്‍ ആ ഞാനി പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു പിന്നെ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പാത്രം വെള്ളത്തിനു വേണ്ടി നിങ്ങളുടെ മുഴുവന്‍ ജീവിതവും പാഴാക്കികളയുകയാണോ. വിലകൊടുക്കാതെ ഒന്നിന്‍റെയും മൂല്യം തിരിച്ചറിയാന്‍ കഴിയാത്ത പാവങ്ങള്‍ക്കായി എല്ലാത്തിലും വിലയിടേന്‍ടതായി വരുന്നു.
-രജനീഷ് ഓഷോ

Osho_Words




നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടാം. അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ച്ചക്കാരനാവുക. അതാണ്‌ എന്‍റെ മെഡിറ്റേഷന്‍റെ രീതി. അത് ഒരിക്കലും ഒരു പ്രാര്‍ത്ഥന അല്ല, കാരണം അവിടെ പ്രാര്‍ഥിക്കാന്‍ ഒരു ദൈവമില്ല. നിങ്ങള്‍ നിശബ്ദനായി ഒരിടത്ത് ഇരുന്ന്, നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളെ നോക്കിക്കാണുക. നിങ്ങള്‍ അവയെ നോക്കിക്കാണുക മാത്രം ചെയ്യുക, ആവിചാരങ്ങളില്‍ ഇടപെടരുത്. ആ വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിക്കുക പോലും ചെയ്യരുത്. കാരണം നിങ്ങള്‍ വിധി കല്‍പ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ വെറുമൊരു കാഴ്ച്ചക്കാരന്‍ അല്ലാതവുകയാണ്. വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിച്ചു കൊണ്ടു ഇത് ശരിയാണ് അല്ലെങ്കില്‍ ഇത് ശരിയല്ല എന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്. മനസ്സിനും നോക്കിക്കാണുന്ന കാഴ്ച്ചക്കാരന്‍ എന്ന ഈ രണ്ട് തലത്തിനും ഇടയില്‍ ഒരു വിടവ് ഉണ്ടാക്കി എടുക്കാന്‍ കുറച്ചു സമയം എടുത്തേക്കാം.‍ എന്നാല്‍ ഒരിക്കല്‍ ആ വിടവ് ഉണ്ടായാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും നിങ്ങള്‍ വെറും ഈ മനസ്സല്ല മറിച്ചു നിങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നവനാണ് അല്ലെങ്കില്‍ ഒരു സാക്ഷിയാണ്. നിങ്ങളുടെ വിചായങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകാന്‍ തുടങ്ങുന്നു. അവസാനം മനസ്സില്‍ യാതൊരു ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും. ആ നിമിഷമാണ് പരമാനന്ദം ശരിക്കും സ്വതന്ത്രമായ അവസ്ഥ.

- രജനീഷ് ഓഷോ.

Thursday, March 4, 2010

Osho Quotes





ഓഷോയുടെ വചനങ്ങള്‍



എല്ലാവരും അവരെന്താണോ അത്‌ മാത്രമായിരിക്കും. അവിടെ താരതമ്യത്തിന്റെ പ്രശ്നമുദിക്കുന്നില്ല. ഒരാളെ മറ്റൊരാളോട്‌ താരതമ്യം ചെയ്യാനോ അങ്ങനെ വിലയിരുത്തുവാനോ പാടില്ല.

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവര്‍ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാവും. എന്നാല്‍ താനും അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.

വാസ്തവത്തില്‍ ആരുംതന്നെ മറ്റൊരാള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിയ്ക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവന്‍ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.

എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണന്നതും നിങ്ങള്‍ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.

മരിയ്ക്കുമ്പോള്‍ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഒരു മനുഷ്യന്‍ ധ്യാനമറിയുന്നുവങ്കില്‍ അയാള്‍ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവന്‍ മരണ ഭയത്തില്‍ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാള്‍ക്കറിയാം.

ചിരിയ്ക്കുമ്പോല്‍ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങള്‍ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങള്‍ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോള്‍.

നിങ്ങള്‍‍ പ്രബുദ്ധനായിത്തീരുമ്പോള്‍ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ടലത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിത കഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങള്‍ക്കല്ല, മറ്റാര്‍ക്കോ സംഭവിച്ചതാണെന്നതുപോലെ.

ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാര്‍ത്ഥനയേക്കാള്‍ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാര്‍ത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാല്‍ ചിരി അഹന്തയെ തീര്‍ച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോള്‍ നിങ്ങള്‍ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോള്‍ നിങ്ങള്‍ മറക്കുന്നു. ഇപ്പോള്‍ ഗൌരവം ചോര്‍ന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.

കാമനയുടെ സഹജ സ്വഭാവം തന്നെ പൂര്‍ത്തീകരിയ്ക്കപ്പെടുവാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാന്‍ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അര്‍ത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതല്‍ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുക. നിങ്ങള്‍ക്ക് ലോകത്തിലെ മുഴുവന്‍ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.

സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേള്‍ക്കുന്ന കല.


ഭക്ഷണം നാവിന് കുറച്ച് രുചി നല്‍കുന്നു. അതിനുവേണ്ടി ജീവിയ്ക്കാന്‍ മാത്രം അതിലൊന്നുമില്ല. എന്നാല്‍ ഭക്ഷിയ്ക്കാന്‍ വേണ്ടി മാത്രം ധാരാളം ആളുകള്‍ ജീവിയ്ക്കുന്നു. ജീവിയ്ക്കാന്‍ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.

ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാല്‍ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തില്‍ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

വിമര്‍ശിയ്ക്കുന്നവര്‍ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമര്‍ശകന്‍ ഒരു സംഗീതം കേള്‍ക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അയാളുടെ ശ്രവണം സമ്പൂര്‍ണ്ണമല്ല. അയാള്‍ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.

നിങ്ങളെന്തെങ്കിലും അടിച്ചമര്‍ത്തുകയാണെങ്കില്‍ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാര്‍ഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താന്‍ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങള്‍ക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.

നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാന്‍ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങള്‍ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.


ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബര്‍ 11-1931നും, ജനുവരി 19-1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദര്‍ശിക്കുക മാത്രം ചെയ്തു."
Related Posts with Thumbnails
Bookmark and Share