നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label നിന്നെക്കണ്ടു കൊതി. Show all posts
Showing posts with label നിന്നെക്കണ്ടു കൊതി. Show all posts

Thursday, September 10, 2009

ninne kandu

നിന്നെക്കണ്ടു കൊതി




Download


ആല്‍ബം :
സംഗീതം : ദക്ഷിണാമൂര്‍ത്തി
രചന : റ്റി. കെ ഭദ്രന്‍
പാടിയത്: കെ ജെ യേശുദാസ്

നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ
നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
നിന്നെക്കണ്ടു....

കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍
മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാന്‍ വീണ്ടും

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
നിന്നെക്കണ്ടു...

ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും
ഒരുക്കമല്ലെ ഭഗവാനേ പൊന്‍പടികള്‍ കേറീടാന്‍
തുടിച്ചിടും നിന്‍ ചൈതന്യ പാലാഴിയിലെ-പൂന്തേന്‍
തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാന്‍ കൊതിയില്ലാത്തവരുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
നിന്നെക്കണ്ടു...

സ്വാമി അയ്യപ്പാ... സ്വാമി അയ്യപ്പാ... സ്വാമി അയ്യപ്പാ
Related Posts with Thumbnails
Bookmark and Share