നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label veda. Show all posts
Showing posts with label veda. Show all posts

Saturday, April 3, 2010

Hanuman_Stotra


സര്‍വ്വാരീഷ്ഠ നിവാരകം ശുഭകരം
പിംഗാക്ഷ മക്ഷാപഹം
സീതാന്വേഷ തത്പരം കപിവരം
കൊടീന്‍ദു സൂര്യപ്രഭം

ലങ്കാദ്വീപഭയങ്കരം സകലദം
സുഗ്രീവസമ്മാനിതം
ദേവേന്ദ്രാദി സമസ്ത ദേവവിനുതം
കാകുന്‍സ്ഥദൂതം ഭജേ

ഖ്യാത: ശ്രീരാമ ദൂത: പവനതനുഭവ:
പിങ്ഗളാക്ഷ ശിഖാവാന്‍
സീതാശോകാപഹാരീ ദശ മുഖവിജയീ
ലക്ഷ്മണ പ്രാണ ദാതാ

ആ നേതാ ഭേഷ ജാദ്രേ: ലവണ ജലനിധേ:
ലംഘനെ ദീക്ഷിതോ യ:
വീര: ശ്രീമാന്‍ ഹനുമാന്‍ മമ മനസി വസന്
കാര്യസിദ്ധിം തനോതു

മജോജവം മാരൂത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമ രോഗതാ
അജാട്യം വാക്ക് പടുത്വം ച
ഹനു മത് സ്മരണാദ് ഭാവത്

Friday, March 12, 2010

Narayana Suktam


കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos



സഹസ്രാ ശീര്‍ഷം ദേവം വിശ്വാസം വിശ്വാശംഭുവം വിശ്വം നാരായണം ദേവമക്ഷരം പരമം പദം വിശ്വതാഹ്‌ പരമം നിത്യം വിശ്വം നാരായണം ഹരീം വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഹ്‌ നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ്‌ പരാഹ്‌ നാരായണാ പരോ ധ്യാതഹ്‌ ധ്യാനം നാരായണഹ്‌ പരാഹ്‌ യഛ കിഞ്ചിത്‌ ജഗത്‌ സര്‍വം ദ്രഷ്യതെ സ്രൂയതേപി വ അന്തര്‍ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ്‌ സ്തിതഹ്‌ ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്‌ സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം തസ്യന്തെ സുഷിരം സൂക്ഷ്മന്‍ തസ്മിന്‍ സര്‍വം പ്രതിഷ്ടം തസ്യാ മധ്യേ മഹാനഗ്നിര്‍ വിശ്വചിര്‍ വിസ്വതൊ മുഖ സോഗ്രാഭുഗ്വിഭജന്‍ തിസ്ഥന്നഹാരാ മാജരാഹ്‌ കാവിഹ്‌ ത്രിയാ ഗൂര്‍ധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഹ്‌ തസ്യാ മധ്യെ വഹ്നിശിഖ ആനീയോര്‍ധ്വാ വ്യാവസ്തിതാ നീലാതൊയാദ മധ്യാസ്തദ്‌ വിദ്യുല്ലേഖവാ ഭസ്വരാ നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്‌ സാ ബ്രഹ്മാ സാ സിവാഹ്‌ സാ ഹരീഹ്‌ സെന്ദ്രാഹ്‌ സോക്ഷരാഹ്‌ പരമഹ്‌ സ്വരത്‌ രിതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം ഓാര്‍ധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഹ്‌ നാരായണയാ വിധ്മഹെ വാസുദേവായാ ധീമഹി തന്നൊ വിഷ്ണുഹ്‌ പ്രചോദയാത്‌ വിഷ്ണൊര്‍നുകം വീര്യാണി പ്രവോചം യാഹ്‌ പാര്‍തിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ്‌ ത്രേധോരുഗയോ വിഷ്ണുഹ്‌ രാരതമസി വിഷ്ണുഹ്‌ സ്യൂരാസി വിഷ്ണുഹ്‌ ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ
ഓം ശാന്തി ശാന്തി ശാന്തി:

Monday, February 22, 2010

Atharva Veda






അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി എഴുതപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റുള്ള വേദങ്ങളില്‍ നിന്നും വിത്യസ്തമായി ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു.ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്.

Friday, November 27, 2009

panchabhutas

പഞ്ചഭൂതങ്ങള്‍




പഞ്ചാക്ഷര മന്ത്രം


പഞ്ചഭൂത നക്ഷത്രം

പൃദ്ധ്വി : അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം.
ജലം : തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം.
അഗ്നി : ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം.
വായു : കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം.
ആകാശം : അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി.



പഞ്ചഭൂത നിറം

പൃദ്ധ്വി : പൊന്‍നിറം
ജലം : വെളുപ്പ്
തേജസ്സ് : ചുവപ്പ്
വായു : നീലം
ആകാശം : പുകയുടെ നിറം




പഞ്ചഭൂത ഉയിരെഴുത്ത്

പൃദ്ധ്വി : അകാരം
ജലത്തിന് : ഇകാരം
തേജസ്സിന് : ഉകാരം
വായുവിന് : എകാരം
ആകാശത്തിനു : ഒകാരം



പഞ്ചഭൂത ഏകാക്ഷരം

പൃദ്ധ്വി : ലം
ജലത്തിന് : വം
തേജസ്സിന് : രം
വായുവിന് : യം
ആകാശത്തിനു : ഹം



പഞ്ചഭൂത നമ്പരുകള്‍

പൃദ്ധ്വി : 11
ജലത്തിന് : 10
തേജസ്സിന് : 8
വായുവിന് : 19
ആകാശത്തിനു : 3

ആകെ -51

ഇവിടെ പറഞ്ഞിരിക്കുന്ന നാളുകള്‍ നോക്കി അവരവരുടെ നമ്പരുകളും നിറങ്ങളും മറ്റുള്ളവയും തിരഞ്ഞെടുക്കുക. വാഹനങ്ങളുടെ നമ്പര്‍, വീടി ന്‍റെ നിറം കല്ല്‌ വച്ച ആഭരണങ്ങള്‍ അണിയുമ്പോള്‍ ഒക്കെ ഈ കാര്യങ്ങള്‍ നോക്കാവുന്നതാണ്.

ഇവിടെ പറഞ്ഞിരിക്കുന്ന നമ്പരുകളില്‍ എട്ടാണ്‌ നിങ്ങളുടെ നമ്പരെങ്കില്‍ മുഴുവന്‍ എട്ടുകളടങ്ങിയ നമ്പരോ അല്ലെങ്കില്‍ എട്ടില്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ നമ്പരുകള്‍ തിരഞ്ഞെടുക്കാം.



പഞ്ചാക്ഷര മന്ത്രം

panchakshara



പഞ്ചഭൂതങ്ങള്‍




സ്വന്തമാക്കൂ

പഞ്ചാക്ഷര മന്ത്രം

ഓം നഃമശിവായ

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്. ഇതില്‍,


ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും

മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും
വകാരം വായു മഹേശ്വര ബീജവും
യകാരം ആകാശം സദാശിവ ബീജവും ആണ്.


പഞ്ചഭൂതങ്ങള്‍

Wednesday, November 18, 2009

Upanishads




വേദങ്ങളുടെ അവസാനം വേദാന്തം ഇവയില്‍ ഉള്‍പ്പെടുന്നവയാണ്‌ ഉപനിഷത്തുകള്‍. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം.പരമമായ വിദ്യ എന്നയര്‍ത്ഥത്തില്‍ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഉപനിഷത്തുക്കള്‍ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹര്‍ഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കളില്‍ ലോകത്തെ മുഴുവന്‍ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്. ഹിന്ദുമതത്തിന്റെ തത്വജ്ഞാനപരമായ ആശയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കള്‍ ആണെന്ന് പറയപ്പെടുന്നു. ഉപനിഷത്തുകള്‍ ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നീ മൂന്നിനേയും കൂടി ചേര്‍ത്തു പ്രസ്ഥാനത്രയം എന്ന് പറയപ്പെടുന്നു.

ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കര്‍മ്മബന്ധങ്ങള്‍ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്. അപൂര്‍ണങ്ങളും അപര്യാപ്തങ്ങളുമായ പ്രപഞ്ചവസ്തുക്കള്‍ക്ക് അടിസ്ഥാനമായി മറഞ്ഞുകിടക്കുന്ന സമ്പൂര്‍ണതയെക്കുറിച്ചുള്ള അന്വേഷണമാണ് ഉപനിഷത്തുകള്‍ നടത്തുന്നത്. നാനാത്വത്തിലുള്ള ഏകത്വത്തിനെ കണ്ടെത്തുകയാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. മൂന്ന് തരത്തില്‍ ഇതിനെ വ്യഖ്യാനിക്കാം.

ജനന മരണങ്ങളുടെ കാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നത്
തന്റെ സ്വരൂപത്തെ പ്രാപിക്കുന്നത്
സംസാരത്തെ ക്ഷയിപ്പിക്കുന്നത് .
ശങ്കരാചാര്യര് രഹസ്യവിദ്യ എന്നും ഇവയെ വിളിച്ചിട്ടുണ്ട്.

ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് എന്ന് പറയപ്പെടുന്നു. മുക്തികോപനിഷത്തില്‍ ശ്രീരാമന്‍ മാരുതിയോടു ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.
'ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ'
അങ്ങിനെ ആണെങ്കില്‍ 1180 ഉപനിഷത്ത്കളെങ്കിലും ഉണ്ടാവണം. പക്ഷെ അവയെല്ലാം ഇപ്പോള്‍ ലഭ്യമല്ല. പ്രധാനപ്പെട്ട 108 ഉപനിഷത്തുക്കള് ഉണ്ട് എന്ന് പറയപ്പെടുന്നു.

ഋഗ്വേദം - 10
ശുക്ളയജുര്വേദം - 19
കൃഷ്ണ യജുര്വേദം - 32
സാമവേദം - 16
അഥര്വ്വ വേദം - 31
ആകെ 108 .

ഇതില് മുഖ്യമായവയെ ദശോപനിഷത്തുക്കള് എന്ന് വിളിക്കുന്നു. ശങ്കരാചാര്യര്‍ ഇവക്കു വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. വ്യാസ ഭഗവാന്‍ എഴുതിയ ബ്രഹ്മ സൂത്രത്തില്‍ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചര്‍ച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ പത്ത് ഉപനിഷത്തുക്കള്‍ക്ക് മാത്രം ഭാഷ്യം എഴുതിയത്.ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പില്‍ക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യര്‍ വികസിപ്പിച്ചെടുത്തവയാണ്‌.

'ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി:
ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ'

ഈശാവാസ്യം(ശുക്ളയജുര്വേദം)
കേനം(സാമവേദം)
കഠം(കൃഷ്ണ യജുര്വേദം)
പ്രശ്നം(അഥര്വ്വ വേദം )
മുണ്ഡകം(അഥര്വ്വ വേദം )
മാണ്ഡൂക്യം(അഥര്വ്വ വേദം )
തൈത്തിരീയം(കൃഷ്ണ യജുര്വേദം)
ഐതരെയം (ഋഗ്വേദം )
ഛാന്ദോഗ്യം(സാമവേദം)
ബൃഹദാരണ്യകം(ശുക്ളയജുര്വേദം)
ഇതില് വലുത് ബൃഹദാരണ്യകവും ചെറുത് മാണ്ഡൂക്യവും (പതിനൊന്നു വാക്യം മാത്രം) ആണ് .


മഹാ വാക്യങ്ങള്‍

തത്വമസി : (ചാന്ദോഗ്യോപനിഷദ് 6.8.7) അര്‍ത്ഥം- അത് നീയാകുന്നു

ഉദ്ദാലകമഹര്‍ഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവന്‍ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്‍ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പ്രബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.

അഹം ബ്രഹ്മാസ്മി : (ബൃഹദാരണ്യകോപനിഷദ്1.4.10) അര്‍ത്ഥം- ഞാന്‍ ബ്രഹ്മമാകുന്നു

പ്രജ്ഞാനാം ബ്രഹ്മ : (ഐതരേയോപനിഷദ് 3.3) അര്‍ത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം

അയമാത്മ ബ്രഹ്മ : (മാണ്ഡൂക്യോപനിഷദ് 1.2) അര്‍ത്ഥം- ഈ ആത്മാവാണ് ബ്രഹ്മം

Monday, November 16, 2009

Om-Asato-Maa-Sadgamaya

ശാന്തി മന്ത്രം








സ്വന്തമാക്കു

ഈ ശാന്തി മന്ത്രം ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുര്‍ വേദം) നിന്നു മുള്ളതാണ്.

ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

മന്ത്രാര്‍ത്ഥം :

ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ.


Related Posts with Thumbnails
Bookmark and Share