നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ശങ്കരാചാര്യര്‍. Show all posts
Showing posts with label ശങ്കരാചാര്യര്‍. Show all posts

Tuesday, June 8, 2010

ekasloki




കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ

നിനക്ക് എന്താണു വെളിച്ചം? എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. അതിരിക്കട്ടെ, സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ വെളിച്ചമെന്താണ്? എന്നോടു പറയൂ. അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍ പിന്നെയെന്താണു വെളിച്ചം? ബുദ്ധിയാണു വെളിച്ചം. ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം? അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം.


ekasloki

Sunday, May 23, 2010

Rama_Bhujangam





മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായ ശ്രീരാമനു വേണ്ടി എഴുതപ്പെട്ടതാണ് രാമ ബുജന്ഗം, ശ്രീ ആദി ശങ്കരാചാര്യര്‍ ആണ് ഈ കൃതിയുടെ രചയിതാവ്.

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

വിശുദ്ധം പരം സച്ചിദാനന്ദ രൂപം,
ഗുണാധാര മാധാര ഹീനം വരേണ്യം,
മഹാന്തം വിഭാന്തം ഗുഹാന്തം ഗുണാന്തം,
സുഖാന്തം സ്വയംധാമ രാമം പ്രപധ്യേ

ശിവം നിത്യമേകം വിഭും താരകാഖ്യം,
സുഖാകാരമാകാര ശൂന്യം സുമാന്യം,
മഹേശം കലേശം സുരേശം പരേശം,
നരേശം നിരീശം മഹീശം പ്രപധ്യേ.

യദാ വര്‍ണ്ണ യദ് കര്ണ മൂലേന്ത കാലെ,
ശിവോ രാമ രാമേതി രാമേതി കാശ്യാ,
തദേകം പരം താരക ബ്രഹ്മ രൂപം,
ഭജേഹം, ഭജേഹം, ഭജേഹം, ഭജേഹം.

മഹാ രത്ന പീഢേ ശുഭേ കല്പ മൂലേ,
ശുകാസീനമാദിത്യ കോടി പ്രകാശം,
സദാ ജാനകി ലക്ഷ്മണോപേതമേകം,
സാദാ രാമചന്ദ്രം ഭജേഹം, ഭജേഹം.

വണദ് രത്ന മഞ്ജീര പദാരവിന്ദം,
ലസന്‍ മേഖലാ ചാരു പീതംബരാട്യം,
മഹാ രത്ന ഹാരോല്ലസത് കൌസ്തുഭാന്ഗം,
നഭ ചന്ജരി മഞ്ജരി ലോല മാലം

ലസത് ചന്ദ്രികാ സ്മേര ശോഭാ ധരാഭം,
സമുദ്യത് പതംഗേതു കോടി പ്രകാശം,
നമദ് ബ്രഹ്മ രുദ്രാതി കോടീര രത്ന,
സ്ഫുരത് കാന്തി നീരാജനാരാധ്യധാഗ്രീം

പുര പ്രാഞ്ജലി നാന്ജനേയാധി ഭക്താന്,
സ്വ ചിന്‍ മുദ്രയാ ഭദ്രയാ ഭോധയന്തം,
ഭജേഹം, ഭജേഹം സാദാ രാമചന്ദ്രം,
തദന്യം ന മന്യേ ന മന്യേ ന മന്യേ.

യദാ മദ്സമീപം കൃതാന്ത സമേത്യ,
പ്രചണ്ട പ്രകോപൈര്‍ ഭടിര്‍ ഭീഷയേന്‍ മാം,
തദാ വിഷ്കരോഷി ത്വദീയം സ്വരൂപം,
സാദാ ആപത്ത് പ്രണാശം സകോദണ്ട ബാണം.

നിജേ മനസേ മന്ദിരേ സന്നിദേഹി,
പ്രസീദ, പ്രസീദ പ്രഭോ രാമചന്ദ്ര,
സ സൌമിത്രിനാ കൈകേയി നന്ദനേന,
സ്വ ശക്ത്യാനു ഭക്ത്യാ ച സംസേവ്യമാന.

സ്വഭാക്തഗ്രഗണ്യേ കപീഷൈര്‍ മഹീഷൈ,
അനീകൈരനേകി ച രാമ, പ്രസീദ,
നമസ്തേ നമോസ്ത്വീശ, രാമ പ്രസീദ,
പ്രസാദി പ്രസാദി പ്രകാശം, പ്രഭോ മാം.

ത്വമേവാസി ദൈവം , പരം മെയ്‌ യധേകം ,
സു ചൈതന്യ മേതത് തദന്യം ന മന്യേ,
യദോ ഭൂതമേയം വിയദ്വായു തേജോ,
ജലോപാധി കേയം ചരം ച അചരം ച.

നമ സച്ചിദാനന്ദ രൂപയാ തസ്മൈ,
നമോ ദേവ ദേവായ രാമയ തുഭ്യം,
നമോ ജാനകി ജീവിതേശായ തുഭ്യം,
നമ പുണ്ടാരികായതാക്ഷായ തുഭ്യം.

നമോ ഭക്തി യുക്താനുരക്തായ തുഭ്യം,
നമ പുണ്യ പുഞ്ചി കലഭ്യായ തുഭ്യം,
നമോ വേദ വേദ്യായ ചാധ്യായ പുംസേ,
നമ സുന്ദരായേന്ദിര വല്ലഭായ.

നമോ വിശ്വ കര്ത്രേ, നമോ വിശ്വ ഹര്ത്രേ,
നമോ വിശ്വ ഭോക്ത്രേ, നമോ വിശ്വ ഭാര്ത്രേ,
നമോ വിശ്വ നേത്രേ, നമോ വിശ്വ ജേത്രെ,
നമോ വിശ്വ പിത്രേ, നമോ വിശ്വ മാത്രേ.

നമസ്തേ , നമസ്തേ സമസ്ത പ്രപഞ്ച,
പ്രഭോഗ, പ്രയോഗ, പ്രമാണ, പ്രവേന,
മധീയം മന്സ്ത്വത് പദ ദ്വന്ദ്വ സേവാം,
വിധാതും പ്രവൃത്തം സുഖ ചൈതന്യ സിധ്യൈ.

ശിലാപി ത്വദംഗ്രിക്ഷമാ സന്ഗിരേനു,
പ്രസാധാധി ചൈതന്യ മാധത രാമ,
നമസ്ത്വത് പദ ദ്വന്ദ്വ സേവ വിധാനാത്,
സുചൈതന്യ മേതീതി കിം ചിത്രമത്ര?.

പവിത്രം ചരിത്രം വിചിത്രം ത്വധീയം,
നരായൈ സ്മരന്ത്യന്വഹം രാമചന്ദ്ര,
ഭവന്തം ഭവാന്തം ഭരന്തം ഭജന്തോ,
ലഭന്തേ കൃതാന്തം ന പശ്യന്ത്യതോ അന്തെ.

സ പുണ്യ സ ഗണ്യ ശരണ്യോ മമായം,
നാരോ വേദ യോ ദേവ ചൂടാമണീം ത്വാം,
സദാകാരമേകം , ചിദാനന്ദ രൂപം,
മനോ വാഗ ഗമ്യം പരം ധാമ രാമ.

പ്രചണ്ട, പ്രതാപ പ്രഭാവാഭി ഭൂത,
പ്രഭുതാരി വീര, പ്രഭോ രാമചന്ദ്ര,
ബലം ദേ കദം വര്ണ്യതേ അതീവ ബല്യേ,
യദോ അഗണ്ടി ചഢീശ കോദണ്ട ദണ്ഡം.

ദശഗ്രീവമുഗ്രം സപുത്രം സമിത്രം,
സരി ദുര്ഗമധ്യസ്തരക്ഷോഗണേശം,
ഭവന്തം വിനാ രാമ , വീരോ നരോ വാ,
അസുരോ വാ അമരോ വാ ജയേത് കസ്തൃലോക്യാം?


സാദാ രാമ രാമേതി രാമാമൃതം ദേ,
സാദാ രാമ മാനന്ദ നിഷ്യന്ത കണ്ഠം,
പിബന്തം നമന്തം സുധന്തം ഹസന്തം,
ഹനൂമന്ത മന്തര്‍ ഭജേ തം നിതാന്തം.

സദാ രാമ രാമേതി രാമാമൃതം തേ,
സാദാ രാമമാനന്ദ നിഷ്യന്ത കണ്ഠം,
പിബന് ‍അന്‍വഹം നന്‍വഹം നൈവ മൃത്യോര്‍
ബിഭേമി പ്രസദാദസാദാ തവൈവ.

ആസീതാസമേതൈര്‍കൊതന്ദ ഭൂഷൈ,
സൌമിത്രി വന്ധ്യൈര ചണ്ട പ്രതപൈര്‍,
അലങ്കേശ കലൈര സുഗ്രീവ മിത്രിര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

അവീരസനസ്തൈര്‍ ചിന്‍ മുദ്രികാട്യൈര്‍,
ഭ്ക്തന്ജനേയാധി തത്വ പ്രകശൈര്‍,
ആമാന്ധര മൂലൈര്‍ മന്ഥാര മലൈര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

അസിന്ദു പ്രകൊപൈര്‍ വന്ധ്യ പ്രതപൈര്‍,
ബന്ധു പ്രയാണൈര്‍ മന്ദസ്മിതാട്യൈര്‍,
ദണ്ട പ്രവസൈര്‍ ഖണ്ഡ പ്രബോധൈര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

ഹരേ രാമ സീതപതേ രാവണാരെ,
ഖരാരെ മുരാരേ അസുരാരെ പരേതി,
ലപന്തം നയന്തം സാദാ കാലമേവം,
സമാലോകയാലോകയാ ശേഷ ബന്ധോ.

നമസ്തേ സുമിത്രാ സുപുത്രാഭി വന്ധ്യ ,
നമസ്തേ സാദാ കൈകേയി നന്ദനേദ്യ,
നമസ്തേ സാദാ വാനരാധീശ ബന്ധോ ,
നമസ്തേ , നമസ്തേ സാദാ രാമചന്ദ്ര.

പ്രസീദ , പ്രസീദ , പ്രഛണ്ട പ്രതാപ,
പ്രസീദ , പ്രസീദ , പ്രഛണ്ടാരി കാല,
പ്രസീദ , പ്രസീദ , പ്രപന്നനുകംപിന്‍ ,
പ്രസീദ , പ്രസീദ , പ്രഭോ രാമചന്ദ്ര .

ഭുജംഗപ്രയാതം പരം വേദ സാരം,
മുദാ രാമചന്ദ്രസ്യ ഭക്ത്യ ച നിത്യം,
പഠന് സന്തതം ചിന്തയന്‍ പ്രാന്തരംഗേ,
സ ഏവ സ്വയം രാമചന്ദ്ര സ ധന്യാ.

Saturday, May 22, 2010

Hanumath_Pancharatnam

ഹനുമത് പഞ്ചരത്നം



ശങ്കരാചാര്യര്‍ രചിച്ചതാണ് ഹനുമത് പഞ്ചരത്നം.

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം
കാമ മോഹാദികള്‍ വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്‍ഥിച്ചു ആനന്ദക്കണ്ണീര്‍ പൊഴിച്ച് പുളകിതഗാത്രനായ നിര്‍മ്മലസ്വരൂപനും ശ്രീരാമന്‍റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ഉദയാര്‍ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്‍ എന്‍റെ ആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-
ജ്വലിതോഷ്ടമേകാമവലംബേ

കാമബാണങ്ങളെ തോല്‍പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്‍ന്ന ഗളവും, ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്‍റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്‍ അഭയം പ്രാപിക്കുന്നു.

ദൂരികൃത സീതാര്‍ത്തി: പ്രകടീകൃത-
രാമവൈഭവസ്ഫൂര്‍ത്തി:
ദാരിതദശമുഖ കീര്‍ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്‍ത്തി:

സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്‍റെ ഐശ്വര്യത്തിന്‍റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്‍റെ കീര്‍ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.
വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്‍പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്‍ ബദ്ധശ്രദ്ധനും വായുദേവന്‍റെ പ്രാര്‍ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്‍ ദര്‍ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം യ: പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

പവനസൂനുവായ ഹനുമാന്‍റെ പവിത്രമായ ഈ പഞ്ചരത്ന സ്തോത്രം ഭക്തിയോടെ സ്തുതിക്കുന്നവര്‍ ദീര്‍ഘകാലം സമസ്ത സൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്‍ കൃപാകടാക്ഷം നല്‍കി അനുഗ്രഹിക്കുന്നതാണ്.

Tuesday, March 9, 2010

Soundarya Lahari




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos



ശ്രീ ശങ്കരാചാര്യര്‍‍ എഴുതിയതാണ്‌ സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്‌. പാര്‍വതീ ദേവിയുടെ സൌന്ദര്യ വര്‍ണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നു ശ്ളോകങ്ങള്‍ ആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യര്‍ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.

1

ശിവശക്ത്യായുക്തോ യദി ഭവദി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി

അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി

പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി


2

തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം

വിരിഞ്ചിഃ സഞ്ചിന്വന്‍ വിരചയതി ലോകാനവികലം

വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം

ഹരഃ സംക്ഷുദൈന്യം ഭജതി ഭസിതോദ്ധൂളനവിധിം

3

അവിദ്യാനാമന്തസ്തിമിരമിഹിരദ്വ്വെപനഗരീ

ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ

ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൗ

നിമഗ്നാനാം ദംഷ്ട്രാ മുരരിപുവരാഹസ്യ ഭവതി

4

ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണ-

സ്ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ

ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം

ശരണ്യേ! ലോകാനാം തവ ഹി ചരണാവേവ നിപുണൌ

5

ഹരിസ്ത്വാമാരാധ്യ പ്രണതജനസൌഭാഗ്യജനനീം

പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്

സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ

മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം

6

ധനുഃ പൌഷ്പം മൌര്‍വീ മധുകരമയീ പഞ്ചവിശിഖാ

വസന്തഃ സാമന്തോ മലയമരുദായോധനരഥഃ

തഥാപ്യേകഃ സര്‍വം ഹിമഗിരിസുതേ! കാമപി കൃപാ-

മപാംഗാത്തേലബ്ധ്വാ ജഗദിദമനംഗോ വിജയതേ

7

ക്വണത് കാഞ്ചിദാമാ കരികലഭകുംഭസ്തനനതാ

പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ

ധനുര്‍ബാണാന്‍ പാശംസൃണിമപി ദധാനാ കരതലൈഃ

പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ

8

സുധാസിന്ധോര്‍മദ്ധ്യേ സുരവിടപിവാടീപരിവൃതേ

മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ

ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം

ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം

9

മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം

സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി

മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം

സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ

10

സുധാധാരാസാരൈഃ ചരണയുഗളാന്തര്‍വിഗളിതൈഃ

പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാ‌മ്നായമഹസഃ

അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം

സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി

11

ചതുര്‍ഭിഃ ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി

പ്രപിന്നാഭിഃ ശംഭോര്‍ന്നവഭിരപി മൂലപ്രകൃതിഭിഃ

ചതുശ്ചത്വാം‌രിഃശദ്വസുദലകലാശ്രത്രിവലയറ

ത്രിരേഖാഭിഃ സാര്‍ദ്ധം തവശരണകോണാഃ പരിണതാഃ

12

ത്വദീയം സൌന്ദര്യം തുഹിനഗിരികന്യേ! തുലയിതും

കവീന്ദ്രാഃ കല്‍പ്പന്തേ കഥമപി വിരിഞ്ചിപ്രഭൃതയഃ

യദാലോകൌത്സുക്യാദരലലനാ യാന്തി മനസാ

തപോഭിര്‍ ദുഷ്പ്രാപാമപി ഗിരിശസായൂജ്യപദവീം

13

നരം വര്‍ഷീയാംസം നയനവിരസം നര്‍മ്മസു ജഡം

തവാപാംദാലോകേ പതിതമനുധാവതി ശതശഃ

ഗളദ്വേണീബന്ധാഃ കുചകലശവിസ്രസ്തസിചയാ

ഹഠാത് ത്രുടല്‍കാഞ്ച്യോ വിഗളിതദുകൂലാ യുവതയഃ

14

ക്ഷിതൌ ഷട്പഞ്ചാശദ്‌ദ്വിസമധികപഞ്ചാശദുദകേ

ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപഞ്ചാശദനിലേ

ദിവി ദ്വിഃഷട്ത്രിശംന്മനസി ച ചതുഷ്‌ഷഷ്ടിരിതി യേ

മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം

15

ശരജ്ജ്യോത്സനാശുഭ്രാം ശശിയുതജടാജൂടമകുടാം

വരത്രാസത്രാണസ്ഫടികഘുടികാപുസ്തകകരാം

സകൃന്നത്വാ ന ത്വാ കഥമിവ സതാം സന്നിദധതേ

മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ

16

കവീന്ദ്രാണാം ചേതഃ കമലവനബാലാതപരുചീം

ഭജന്തേ യേ സന്തഃ കതിചിദരുണാമേവ ഭവതീം

വിരിഞ്ചിപ്രേയസ്യാസ്തരുണതരശൃംഗാരലഹരീ-

ഗഭീരാഭിര്‍ വാഗ്ഭിര്‍ വിദധതി സതാം രഞ്ജനമമീ.

17

സവിത്രീഭിര്‍വാചാം ശശിമണിശിലാഭംഗരുചിഭിഃ

വശിന്യാദാഭിസ്ത്വാം സഹ ജനനി! സഞ്ചിന്തയതി യഃ

സ കര്‍ത്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ

വചോഭിര്‍ വാഗ്ദേവീവദനകമലാമോദമധുരൈഃ

18

തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിഃ

ദിവം സര്‍വാമുര്‍വീമരുണിമനിമഗ്നാം സ്മരതി യഃ

ഭവന്ത്യസ്യ തര്‍സ്യദ്വന ഹരിണശാലീനനയനാഃ

സഹോര്‍വശ്യാ വശ്യാഃ കതി കതി ന ഗീര്‍വാണഗണികാഃ

19

മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ

ഹരാര്‍ധം ധ്യായേദ്യോ ഹര മഹിഷി! തേ മന്മഥകലാം

സ സദ്യഃ സം‌ക്ഷോഭം നയതി വനിതാ ഇത്യതിലഘു

ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം

20

കിരന്തീമംഗേഭ്യഃ കിരണനികുരുംബാമൃതരസം

ഹൃദി ത്വാമാധത്തേ ഹിമകരശിലാമൂര്‍ത്തിമിവ യഃ

സ സര്‍പ്പാണം ദര്‍പ്പം ശമയതി ശകുന്താധിപ ഇവ

ജ്വരപ്ലുഷ്ടാന്‍ ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ

21

തടില്ലേഖാതന്വീം തപനശശിവൈശ്വാനരമയീം

നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവകലാം

മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ

മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം

22

ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം

ഇതി സ്തോതും വാഞ്ഛന്‍ കഥയതി ഭവാനിത്വമിതി യഃ

തദൈവ ത്വം തസ്മൈ ദിശസി നിജ സായൂജ്യ പദവീം

മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുടനീരാജിതപദാം

23

ത്വയാഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ

ശരീരാര്‍ദ്ധം ശംഭോരപരമപി ശംകേ ഹൃതമഭൂത്

യദേതത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം

കുചഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം

24

ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ

തിരസ്കുര്‍വന്നേതത് സ്വമപി വപുരീശസ്തിരയതി

സദാപൂര്‍വഃ സര്‍വം തദിദമനുഗൃഹ്ണാതി ച ശിവ-

സ്തവാജ്ഞാമാലംബ്യക്ഷണചലിതയോര്‍ ഭ്രൂലതികയോഃ

25

ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ

ഭവേത് പൂജാ പൂജാ തവ ചരണയോര്‍ യാ വിരചിതാ

തഥാഹി ത്വത്‌പാദോദ്വഹനമണിപീഠസ്യ നികടേ

സ്ഥിതാ ഹ്യേതേ ശശന്മുകുലിതകരോത്തംസമകുടാഃ

26

വിരിഞ്ചിഃ പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം

വിനാശം കീനാശോ ഭജതി ധനതോ യാതി നിധനം

വിതന്ദ്രീ മാഹേന്ദ്രീവിതതിരപി സം‌മീലിതദൃശാ

മഹാസംഹാരേസ്മിന്‍ വിഹരതി സതി ത്വല്പതിരസൌ

27

ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ

ഗതിഃ പ്രാദക്ഷിണ്യക്രമ്മണമശനാദ്യാഹുതിവിധിഃ

പ്രണാമഃ സംവേശഃ സുഖമഖിലമാത്മാര്‍പ്പണദൃശാ

സപര്യായസ്തവ ഭവതു യന്മേ വിലസിതം

28

സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം

വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ

കരാളം യത് ക്ഷ്വേളം കബലിതവതഃ കാലകലനാ

ന ശംഭോസ്തന്മൂലം തവ ജനനി താടങ്കമഹിമാ

29 കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ

കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമകുടം

പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം

ഭവസ്യഭ്യുത്ഥാനേ തവ പരിജനോക്തിര്‍വിജയതേ


30

സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ

നിഷേവ്യ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ

കിമാശ്ചര്യം തസ്യ ത്രിനയനസംര്^ദ്ധീം തൃണയതോ

മഹാസംവര്‍ത്താഗ്നിര്‍ വിരകഹയതി നീരാജനവിധീം

31

ചതുഃ ഷ്ഷ്ട്യാ തന്ത്രൈ സകലമതിസന്ധായ ഭുവനം

സ്ഥിതസ്തത്തത്സിദ്ധിപ്രസവപരതന്ത്രൈഃ പശുപതിഃ

പുനര്‍സ്ത്വന്നിര്‍ബന്ധാദഖിലപുരുഷാര്‍ത്തൈകഘടനാ-

സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം

32

ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകരണഃ

സ്മരോ ഹംസഃ ശക്രസ്തദനു ച പരാ മാരഹരയഃ

അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ

ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം

33

സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൌ തവ മനോര്‍-

ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ

ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ

ശവാഗ്നൌ ജൂഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ

34

ശരീരം ത്വം ശംഭോ ശശമിഹിരവക്ഷോരുഹയുഗം

തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം

അതഃ ശേഷഃ ശേഷീത്യയമുഭയസാധാരണതയാ

സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ

35

മനസ്ത്വം വ്യോമ ത്വം മരുദസി മരുത്സാരഥിരസി

ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം

ത്വമേവ സ്വാത്മാനം പരിണയിതും വിശ്വവപുഷാ

ചിദാനന്ദാകാരം ശിവയുവതിഭാവേന ബിഭൃഷേ

36

തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം

പരംശംഭും വന്ദേ പരിമിലിതപാര്‍ശ്വം പരചിതാ

യമാരാധ്യന്‍ ഭക്ത്യാ രവിശശിശുചിനാമവിഷയേ

നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ

36

തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം

പരംശംഭും വന്ദേ പരിമിലിതപാര്‍ശ്വം പരചിതാ

യമാരാധ്യന്‍ ഭക്ത്യാ രവിശശിശുചിനാമവിഷയേ

നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ

37

വിശുദ്ധൌ തേ ശുദ്ധസ്ഫടികവിശദം വ്യോമജനകം

ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം

യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേഃ

വിധൂതാന്തര്‍ദ്ധ്വാന്താ വിലസതി ചകോരീവ ജഗതീ

38

സന്മൂലത് സംവിത്കമലമകരന്ദൈകരസികം

ഭജേ ഹംസദ്വന്തം കിമപി മഹതാം മാനസചരം

യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതിഃ

യദാദത്തേ ദോഷാഡ് ഗുണമഖിലമദ്ഭയഃ പയ ഇവ

39

തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം

തമീഡേ സംവര്‍ത്തം ജനനി മഹതീം താം ച സമയാം

യദാലോകേ ലോകാന്‍ ദഹതി മഹതി ക്രോധകലിതേ

ദയാര്‍ദ്രാ യ ദൃഷ്ടിഃ ശിശിരമുപചാരം രചയതി

40

തടിത്വന്തം ശക്ത്യാ തിമിരപരിപന്ഥിസ്ഫുരണയാ-

സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം

തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം

നിഷേവേ വര്‍ഷന്തം ഹരമിഹിരതപ്തം ത്രിഭുവനം

41

തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ

നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം

ഉഭാഭ്യാമേതാഭ്യാമുദയവിധിമുദ്ദിശ്യ ദയയാ

സനാഥഭ്യാം ജജ്ഞേ ജനകജനനീമജ്ജഗദിദം

42

ഗതൈര്‍ മാണിക്യത്വം ഗഗനമണിഭിഃ സാന്ദ്രഘടിതം

കിരീടം തേ ഹൈമം ഹിമഗിരിസുതേ കീര്‍ത്തയതി യഃ

സ നീഡേ യച്ഛായാച്ഛുരണശബളം ചന്ദ്രശകലം

ധനുഃ ശൌനാസീരം കിമിതി ന നിബദ്ധ്നാതി ധിഷണാം

43

ധുനോതു ധ്വാന്തം നസ്തുലിതദലിതേന്ദീവരവനം

ഘനസ്നിഗ്ദ്ധശ്ലക്ഷ്ണം ചികുരനികുരുംബം തവ ശിവേ!

യദീയം സൌരഭ്യം സഹജമുപലബ്ധും സുമനസോ

വസന്ത്യസ്മിന്‍ മന്യേ വലമഥനവാടീവിടപിനാം

44

തനോതു ക്ഷേമം നസ്തവദനസൌന്ദര്യലഹരീ-

പരീവാഹസ്രോതഃ സരണിരിവ സീമന്തസരണിഃ

വഹന്തീ സിന്ദൂരം പ്രബലകബരീഭാരതിമിര-

ദ്വിഷാം വൃന്ദൈര്‍ബന്ദീകൃതമിവ നവീനാര്‍ക്കകിരണം

45

അരാലൈഃ സ്വാഭാവ്യാദലികലഭസശ്രീഭിരലകൈഃ

പരീതം തേ വക്ത്രം പരിഹസതി പങ്കേരുഹരുചീം

ദരസ്മേരേ യസ്മിന്‍ ദശനരുചികിഞ്ജല്‍കരുചിരേ

സുഗന്ധൌ മാദ്യന്തി സ്മരദഹനചക്ഷുര്‍മധുലിഹഃ

46

ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ-

ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചന്ദ്രശകലം

വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ

സുധാലേപസ്യുതിഃ പരിണമതി രാകാഹിമകരഃ

47

ഭ്രൂവൌ ഭുഗ്നേ കിഞ്ചിദ് ഭുവനഭയഭംഗവ്യസനിനി

ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണം

ധനുര്‍മന്യേ സവ്യേതരകരഗൃഹീതം രതിപതേഃ

പ്രകോഷ്ഠേ മുഷ്ടൌ ച സ്ഥഗയതി നിഗൂഢാന്തരമുമേ!

48

അഹഃ സുതേ സവ്യം തവ നയനമര്‍ക്കാത്മകതയാ

ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ

തൃതീയാ തെ ദൃഷ്ടിര്‍ദരദലിതഹേമാംബുജരുചീഃ

സമാധത്തേ സന്ധ്യാം ദിവസനിശയോരന്തരചരീം

49

വിശാലാ കല്യാണീ സ്ഫുടരുചിരയോദ്ധ്യാ കുവലയൈഃ

കൃപാധാരാധാരാ കിമപി മധുരാ ഭോഗവതികാ

അവന്തീ ദൃഷ്ടിസ്തേ ബഹുനഗരവിസ്താരവിജയാ

ധൃവം തത്തന്നാമവ്യവഹരണയോഗ്യാ വിജയതേ

50

കവീനാം സന്ദര്‍ഭസ്തബകമകരന്ദൈകരസികം

കടാക്ഷവ്യാക്ഷേപഭ്രമരകലഭൌ കര്‍ണ്ണയുഗലം

അമുഞ്ചന്തൌ ദൃഷ്ട്വാ തവ നവരസാസ്വാദതരലാ-

വസൂയാസംസര്‍ഗാദലികനയനം കിഞ്ചിദരുണം

51

ശിവേ ശൃംഗാരാര്‍ദ്രാ തദിതരജനേ കുത്സനപരാ

സരോഷാ ഗംഗായാം ഗിരിശചരിതേ വിസ്മയവതീ

ഹരാഹിഭ്യോ ഭീതാ സരസിരുഹസൌഭാഗ്യജനനീ

സഖീഷു സ്ന്മേരാ തേ മയി ജനനി ദൃഷ്ടിഃ സകരുണാ

52

ഗതേ കര്‍ണാഭ്യര്‍ണം ഗരുത ഇവ പക്ഷ്മാണി ദധതീ

പുരാംഭേത്തുഴ്ചിത്തപ്രശമരസവിദ്രാവണഫലേ

ഇമേ നേത്രേ ഗോത്രാധരപതികുലോത്തംസകലികേ

തവാകര്‍ണ്ണാകൃഷ്ടസ്മരശരവിലാസം കലയതഃ

53

വിഭക്ത്രൈവര്‍ണ്യം വ്യതികരിതലീലാഞ്ജനതയാ

വിഭാതി ത്വന്നേത്രത്രിതയമിദമീശാനദയിതേ

പുനഃ സൃഷ്ടും ദേവാന്‍ ദ്രുഹിണഹരിരുദ്രാനുപരതാന്‍

രജഃ സത്വം ബിഭ്രമ ഇതി ഗുണാനാം ത്രയമിവ

54

പവിത്രീകര്‍തും നഃ പശുപതിപരാധീനഹൃദയേ

ദയാമിത്രൈര്‍ന്നേത്ത്രൈരരുണധവലശ്യാമരുചിഭിഃ

നദഃ ശോണോ ഗംഗാ തപനതനയേതി ധ്രുവമമും

ത്രയാണാം തീര്‍ഥാനാമുപനയസി സംഭേദമനഘം

55

നിമേഷോന്മേഷാഭ്യാം പ്രലയമുദയം യാതി ജഗതീ

തവേത്യാഹുഃ സന്തോ ധരണിധരരാജന്യതനയേ

ത്വദുന്മേഷാജ്ജാതം ജഗദിദമശേഷം പ്രലയതഃ

പരിത്രാതും ശംകേ പരിഹൃതനിമേഷാസ്തവദൃശഃ

56

തവാപര്‍ണേ കര്‍ണേജപനയനപൈശൂന്യചകിതാഃ

നിലീയന്തേ തോയേ നിയതമനിമേഷാഃ ശഫരികാഃ

ഇയം ച ശ്രീര്‍ബദ്ധച്ഛദപുടകവാടം കുവലയം

ജഹാതി പ്രത്യൂഷേ നിശി ച വിഘടയ്യ പ്രവിശതി

57

ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോത്പലരുചാ

ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ!

അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ

വനേ വാ ഹര്‍മ്യേ വാ സമകരനിപാതോ ഹിമകരഃ

58

അരാലം തേ പാലീയുഗലമഗരാജന്യതനയേ

ന കേഷാമാധത്തേ കുസുമശരകോദണ്ഡകുതുകം

തിരച്ചീനോ യത്ര ശ്രവണപഥമുല്ലംഘ്യ വിലസ-

ന്നപാംഗവ്യാസംഗോ ദിശതി ശരസന്ധാനധിഷണാം

59

സ്ഫുരദ്ഗണ്ഡാഭോഗപ്രതിഫലിതതാടങ്കയുഗലം

ചതുശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥം

യാമാരുഹ്യ ദ്രുഹ്യത്യവനിരഥമര്‍കേന്ദു ചരണം

മഹാവീരോ മാരഃ പ്രമഥപതയേ സജ്ജിതവതേ


60

സരസ്വത്യാഃ സൂക്തിരമൃതലഹരീകൌശലഹരീഃ

പിബന്ത്യാഃ ശര്‍വാണി ശ്രവണചുളുകാഭ്യാമവിരലം

ചമത്കാരശ്ലാഘാചലിതശിരസഃ കുണ്ഡല ഗണോ

ഝണത്കാരൈസ്താരൈഃ പ്രതിവചനമാചഷ്ട ഇവ തേ

61

അസൌ നാസാവംശസ്തുഹിനഗിരിവംശധ്വജപടി

ത്വദീയോ നേദീയഃ ഫലതു ഫലമസ്മാകമുചിതം

വഹത്യന്തര്‍മ്മുക്താഃ ശിശിരകരനിശ്വാസഗലിതം

സമൃദ്ധ്യാ യത്താസാം ബഹിരപിച മുക്താമണിധരഃ

62

പ്രകൃത്യാരക്തായാസ്തവ സുദതി ദന്തച്ഛദരുചേഃ

പ്രവക്ഷ്യേസാദൃശ്യം ജനയതു ഫലം വിദ്രുമലതാ

ന ബിംബം തദ്ബിംബപ്രതിഫലനരാഗാദരുണിതം

തുലാമദ്ധ്യാരോഢും കഥമിവ വിലജ്ജേത കലയാ

63

സ്മിതജ്യോത്സ്നാജാലം തവ വദന ചന്ദ്രസ്യ പിബതാം

ചകോരാണാമാസീദതിരസതയാ ചഞ്ചുജഡിമാ

അത്സ്തേ ശീതാംശോരമൃതലഹരീമാമലരുചയഃ

പിബന്തി സ്വചഛന്ദം നിശി ഭൃശം കാഞ്ജികധിയാ

64

അവിശ്രാന്തം പത്യുര്‍ഗുണഗണകഥാമ്രേഡനജപാ

ജപാപുഷ്പച്ഛായാ തവ ജനനി ജിഹ്വാ ജയതി സാ

യദഗ്രാസീനായാഃ സ്ഫടികദൃഷദച്ഛച്ഛവിമയീ

സരസ്വത്യാ മൂര്‍ത്തിഃ പരിണമതി മാണിക്യവപുഷാ

65

രണേജിത്വാ ദൈത്യാനപഹൃതശിരസ്ത്രൈഃ കവചിഭിര്‍-

ന്നിവൃത്തൈശ്ചണ്ഡാംശത്രിപുരഹരനിര്‍മാല്യവിമുഖൈഃ

വിശാഖേന്ദ്രോപേന്ദ്രൈഃ ശശിവിശദകര്‍പൂരശകലാഃ

വിലീയന്തേ മാതസ്തവ വദനതാംബൂലകബലാഃ

66

വിപഞ്ച്യാ ഗായന്തീ വിവിധമപദാനം പശുപതേ-

സ്ത്വയാരബ്ധേ വക്തും ചലിതശിരസാ സാധുവചനേ

തദീയൈര്‍മാധുര്യൈരപലപിതതന്ത്രീകലരവാം

നിജാം വീണാം വാണീ നിചുളയതി ചോലേന നിഭൃതം

67

കരാഗ്രേണ സ്പൃഷ്ടം തുഹിനഗിരിണാ വത്സലതയാ

ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ

കരഗ്രാഹ്യം ശംഭോര്‍മുഖമുകുരവൃന്തം ഗിരിസുതേ

കഥംകാരം ബ്രൂമസ്തവചുബുകമൌപമ്യരഹിതം

68

ഭുജാശ്ലേഷാന്നിത്യം പുരദമയിതുഃ കണ്ടകവതീ

തവ ഗ്രീവാ ധത്തേ മുഖകമലനാലശ്രിയമിയം

സ്വതഃ ശ്വേതാ കാലഗരുബഹുലജംബാലമലിനാ

മൃണാളീലാലിത്യം വഹതി യദധോ ഹാരലതികാ

69

ഗലേ രേഖാസ്തിസ്രോ ഗതിഗമകഗീതൈകനിപുണേ

വിവാഹവ്യാനദ്ധപ്രഗുണഗുണസംഖ്യാപ്രതിഭുവഃ

വിരാജന്തേ നാനാവിധമധുരരാഗാകരഭുവാം

ത്രയാണാം ഗ്രാമാണാം സ്ഥിതിനിയമസീമാന ഇവ തേ

70

മൃണാളീമൃദ്വിനാം തവ ഭുജലതാനാം ചതസൃണാം

ചതുര്‍ഭിഃ സൌന്ദര്യം സരസിജഭവഃ സ്തൌതി വദനൈഃ

നഖേഭ്യഃ സന്ത്രസ്യന്‍ പ്രഥമമഥനാദന്തകരിപോ-

ശ്ചതുര്‍ണാം ശീര്‍ഷാണാം സമഭയഹസ്താര്‍പണധിയാ

71

നഖാനാമുദ്യോതൈര്‍ നവനളിനരാഗം വിഹസതാം

കരാണാം തേ കാന്തിം കഥയ കഥയാമഃ കഥമുമേ!

കയാചിദ്വാ സാമ്യം ഭജതു കലയാ ഹന്ത കമലം

യദി ക്രീഡല്ല്ല്ലക്ഷ്മീ ചരണതലലാക്ഷാരസചണം

72

സമം ദ്വി സ്കന്ദദ്വിപവദനപീതം സ്തനയുഗം

തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുതമുഖം

യദാലോക്യാശംകാകുലിതഹൃദയോ ഹാസജനകഃ

സ്വകുംഭൌ ഹേരംബഃ പരിമൃശതി ഹസ്തേന ഝടുതി

73

അമൂതേ വക്ഷൊജാവമൃതരസമാണിക്യകുതുപൌ

ന സന്ദേഹസ്പന്ദോ നഗപതി പതാകേ മനസി നഃ

പിബന്തൌ തൌ യസ്മാദവിദിതവധൂസംഗരസികൌ

കുമാരാവദ്യാപി ദ്വിരദവദനക്രൌഞ്ചദലനൌ

74

വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ

സമാരബ്ധാം മുക്താമണിഭിരമലാം കാരലതികാം

കുചാഭോഗോ ബിംബാധരരുചിഭിരന്തഃ ശബളിതാം

പ്രതാപവ്യാമിശ്രാം പുരദമയിതുഃ കീര്‍തിമിവതേ

75

തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ

പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ

ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്

കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ


76

ഹരക്രോധജ്വാലാവലിഭിരവലീഢേന വപുഷാ

ഗഭീരേ തേ നാഭീസരസി കൃതസംഗോ മനസിജഃ

സമുത്തസ്ഥൌ തസ്മാദചലതനയേ ധൂമലതികാ

ജനസ്താം ജാനീതേ ജനനി തവ രോമാവലിരിതി


77

യദേതത് കാളിന്ദീതനുതരതരംഗാകൃതി ശിവേ

കൃശേ മധ്യേ കിഞ്ചിജ്ജനനി തവ യദ്ഭാതി സുധിയാം

വിമര്‍ദ്ദാദന്യോന്യം കുചകലശയോരന്തരഗതം

തനൂഭൂതം വ്യോമ പ്രവിശദിവ നാഭീം കുഹരിണീം


78

സ്ഥിരോ ഗംഗാവര്‍തഃ സ്തനമുകുലരോമാവലിലതാ-

കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജഃ

രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ

ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ


79

നിസര്‍ഗക്ഷീണസ്യ സ്തനതടഭരേണ ക്ലമജുഷോ

നമന്മൂര്‍തേര്‍നാരീതിലക ! ശനകൈസ്ത്രുട്യത ഇവ

ചിരം തേ മധ്യസ്യ ത്രുടിതതടിനീതീരതരുണാ

സമാവസ്ഥാസ്ഥേംനോ ഭവതു കുശലം ശൈലതനയേ


80

കുചൌ സദ്യഃ സ്വിദ്യത്തടഘടിതകൂര്‍പ്പാസഭിദുരൌ

കഷന്തൌ ദോര്‍മൂലേ കനകകലശാഭൌ കലയതാ

തവത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ

ത്രിധാനദ്ധം ദേവി ത്രിവലിലവലീവല്ലിഭിരിവ


81

ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാര്‍വതിനിജാ-

ന്നിതംബാച്ഛിദ്യ ത്വയി ഹരിണരൂപേണ നിദധേ

അതസ്തേ വിസ്തീര്‍ണ്ണോ ഗുരുരയമശേഷാം വസുമതീം

നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച


82

കരീന്ദ്രാണാം ശുണ്ഡാന്‍ കനകകദലീകാണ്ഡപടലീം

ഉമാഭ്യാമൂരുഭ്യാമുഭയമപി നിര്‍ജിത്യ ഭവതി

സുവൃത്താഭ്യാം പത്യുഃ പ്രണതി കഠിനാഭ്യാം ഗിരിസുതേ

വിധിജ്ഞേ ജാനുഭ്യാം വിബുധകരികുംഭദ്വയമപി


83

പരാജേതും രുദ്രം ദ്വിഗുണശരഗര്‍ഭൌ ഗിരിസുതേ

നിഷംഗൌ ജംഘേ തേ വിഷമവിശിഖോ ബാഢമകൃത

യദഗ്രേ ദൃശ്യന്തേ ദശശരഫലാഃ പാദയുഗളീ-

നഖാഗ്രച്ഛദ്മാനഃ സുരമകുടശാണൈകനിശിതാഃ


84

ശ്രുതീനാം മൂര്‍ധാനോ ദധതി തവ യൌ ശേഖരതയാ

മമാപ്യേതൌ മാതഃ ശിരസി ദയയാ ധേഹി ചരണൌ

യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ

യയോര്‍ലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ


85

നമോവാകം ബ്രൂമോ നയനരമണീയായ പദയോ-

സ്തവാസ്മൈ ദ്വന്ദ്വായ സ്ഫുടരുചിരസാലക്തകവതേ

അസൂയത്യത്യന്തം യദഭിഹനനായ, സ്പൃഹയതേ

പശൂനാമീശാനഃ പ്രമദവനകങ്കേളിതരവേ


86

മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ വൈലക്ഷ്യനമിതം

ലലാടേ ഭര്‍ത്താരം ചരണകമലേ താഡയതി തേ

ചിരാദന്തഃ ശല്യം ദഹനകൃതമുന്മീലിതവതാ

തുലാകോടിക്വാണൈഃ കിലികിലിതമീശാനരിപുണാ


87

ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ

നിശായാം നിദ്രാണം നിശിചരമഭാഗേ ച വിശദൌ

വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം

സരോജം തത്പാദൌ ജനനി! ജയതശ്ചിത്രമിഹ കിം


88

പദം തേ കീര്‍തീനാം പ്രപദമപദം ദേവി വിപദാം

കഥം നീതം സദ്ഭിഃ കഠിനകമഠീകര്‍പരതുലാം

കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ

യദാദായ ന്യസ്തം ദൃഷദി ദയമാനേന മനസാ


89

നഖൈര്‍നാകസ്ത്രീണാം കരകമലസങ്കോചശശിഭി-

സ്തരുണാം ദിവ്യാനാം ഹസത ഇവ തേ ചണ്ഡി! ചരണൌ

ഫലാനി സ്വസ്ഥേഭ്യഃ കിസലയകരാഗ്രേണ ദദതാം

ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശമഹ്നായ ദദതൌ


90

ദദാനേ ദീനേഭ്യഃ ശ്രിയമനിശമാശുനാസദൃശീ-

മമന്ദം സൌന്ദര്യപ്രകരമകരന്ദം വികിരതി

തവാസ്മിന്‍ മന്ദാരസ്തബകസുഭഗേ യാതു ചരണേ

നിമജ്ജന്മജ്ജീവഃ കരണചരണഃ ഷട്ചരണതാം


91


പദന്യാസക്രീഡാ പരിചയമിവാരബ്ധുമനസഃ

സ്ഖലന്തസ്തേ ഖേലം ഭവനകലഹംസാ ന ജഹതി

അതസ്തേഷാം ശിക്ഷാം സുഭഗമണിമഞ്ജീരരണിത-

ച്ഛലാദാചക്ഷാണാം ചരണകമലം ചാരുചരിതേ


92


ഗതാസ്തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ

ശിവഃ സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപടഃ

ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ

ശരീരി ശൃംഗാരോ രസ ദൃശാം ദോഗ്ദ്ധി കുതുകം


93


അരാലാ കേശേഷു പ്രകൃതിസരലാ മന്ദഹസിതേ

ശിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ

ഭൃശം തന്വീ മധ്യേ പൃഥുരുരസിജാരോഹവിഷയേ

ജഗത്‌ത്രാതും ശംഭോര്‍ജയതി കരുണാ കാചിദരുണാ


94


കലംഗഃ കസ്തൂരീ രജനികരബിംബം ജലമയം

കലാഭിഃ കര്‍പൂരൈര്‍മ്മരതകകരണ്ഡം നിബിഡിതം

അതസ്ത്വദ്ഭോഗേന പ്രതിദിനമിദം രിക്തകുഹരം

വിധിര്‍ഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ


95


പുരാരാതേരന്തഃപുരമസി തതസ്ത്വച്ചരണയോഃ

സപര്യാമര്യാദാ തരലകരണാനാമസുലഭാ

തഥാഹ്യേതേ നീതാഃ ശതമഖമുഖാഃ സിദ്ധിമതുലാം

തവ ദ്വാരോപാന്തസ്ഥിതിഭിരണിമാദ്യാഭിരമരാഃ


96


കലത്രം വൈധാത്രം കതികതി ഭജന്തേ ന കവയഃ

ശ്രിയോ ദേവ്യാഃ കോ വാ ന ഭവതി പതിഃ കൈരപി ധനൈഃ

മഹാദേവം ഹിത്വാ തവ സതി സതീനാമചരമേ

കുചാഭ്യാമാസംഗഃ കുരവകതരോരപ്യസുലഭഃ


97


ഗിരാമാഹുര്‍ദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ

ഹരേഃ പത്നീം പദ്മാം ഹരസഹചരീമദ്രിതനയാം

തുരീയാ കാപി ത്വം ദുരധിഗമനിസ്സീമമഹിമാ

മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി


98


കദാ കാലേ മാതഃ കഥയ കലിതാലക്തകരസം

പിബേയം വിദ്യാര്‍ത്ഥീ തവ ചരണനിര്‍ണേജനജലം

പ്രകൃത്യാ മൂകാനാമപി ച കവിതാ കാരണതയാ

കദാ ധത്തേ വാണീമുഖകമലതാംബൂലരസതാം


99


സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്നോ വിഹരതേ

രതേഃ പാതിവ്രത്യം ശിഥിലയതി രമ്യേണ വപുഷാ

ചിരംജീവന്നേക ക്ഷപിതപശുപാശവൃതികരഃ

പരാനന്ദാഭിഖ്യം രസയതി രസം ത്വദ്ഭജനവാന്‍


100


പ്രദീപജ്വാലാഭിര്‍ ദിവസകരനീരാജനവിധിഃ

സുധാസൂതേശ്ചന്ദ്രോപലജലലവൈരര്‍ഘ്യരചനാ

സ്വകീയൈരംഭോഭിഃ സലിലനിധി സൌഹിത്യകരണം

ത്വദീയാഭിര്‍വാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയം




പ്രക്ഷിപ്തശ്ലോകങ്ങള്‍


93 -നു ശ്ലോകത്തിനു ശേഷം

സമാനീതഃ പദ്ഭ്യാം മണി മുകുരതാമംബരമണിഃ

ഭയാദസ്യാന്തഃസ്തിമിതകിരണശ്രേണിമസൃണഃ

ദധാതി ത്വദ്വക്ത്രപ്രതിഫലനമശ്രാന്തവികചം

നിരാതങ്കം ചന്ദ്രാന്നിജഹൃദയപങ്കേരുഹമിവ


97-നു ശ്ലോകത്തിനു ശേഷം

സമുദ്ഭൂതസ്ഥൂലസ്തനഭരമുരശ്ചാരുഹസിതം

കടാക്ഷേ കന്ദര്‍പാഃ കതിചന കദംബദ്യുതി വപുഃ

ഹരസ്യ ത്വദ്ഭ്രാന്തീം മനസി ജനയന്തി സ്മ വിമലാഃ

ഭവത്യാഃ യേ ഭക്താഃ പരിണതിരമീഷാമിയമുമേ

100-നു ശ്ലോകത്തിനു ശേഷം

നിധേ നിത്യസ്മേരേ നിരവധി ഗുണേ നീതിനിപുണേ

നിരാഘാടജ്ഞാനേ നിയമപരചിത്തൈകനിലയേ

നിയത്യാ നിര്‍മ്മുക്തേ നിഖിലനിഗമാന്തസ്തുതപദേ

നിരാതങ്കേ നിത്യേ നിശമയ മമാപിസ്തുതിമിമാം

Maneesha Panchakam




അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലം ആയിരുന്നതിനാല്‍ , ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്‍ ആവശ്യപ്പെട്ടു.“ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴിപോക്കന്‍ ചോദിച്ചു. തന്റെ മുന്നില് പ്രത്യക്ഷപ്പെട്ടത് ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.

പ്രാരംഭഃ

അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകര്‍ത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി



യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കില്‍ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കില്‍ അത് ചൈതന്യം മാത്രമാണ്.


കിം ഗംഗാംബുനി ബിംബിതേfമ്ബരമണൌ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോര്‍വാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാ‍വബോധാംബുധൌ
വിപ്രോfയം ശ്വപചോfയമിത്യപി മഹാന്‍ കോfയം വിഭേദഭ്രമഃ



ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വര്‍ണ്ണക്കുടത്തിലെ ആകാശത്തിനും മണ്‍‌കുടത്തിലെ ആകാശത്തിന്നും തമ്മില്‍ ഭേദമെന്ത്?തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണന്‍ ഇതു ചണ്ഡാലന്‍‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?


ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ


ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.


ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ



ഞാന്‍ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാന്‍ സങ്കല്പിച്ചു കാണുന്നതാണ് ഈ സര്‍വ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിര്‍മ്മലവുമായ ബ്രഹ്മത്തില്‍ ആര്‍ക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.



ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍ന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ


ഗുരുവിന്റെ ഉപദേശത്താല്‍ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാള്‍ സത്യബോധമാകുന്ന ജ്ഞാനാഗ്നിയില്‍, വന്നതും വരാന്‍ പോകുന്നതുമായ കര്‍മ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാ‍നുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമര്‍പ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.


യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോfചേതനാഃ
താം ഭാസ്യൈഃ പിഹിതാര്‍ക്കമണ്ഡലനിഭാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍
യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ



പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍’ എന്നിങ്ങനെ ഉള്ളില്‍ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യന്‍ മേഘപടലങ്ങളാല്‍ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാര്‍ത്ഥങ്ങള്‍ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.



യത്‌സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാഃ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍ന്നിര്‍വൃതഃ
യസ്മിന്‍ നിത്യസുഖാംബുധൌ ഗളിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ



ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദി ലോകപാലകര്‍ പോലും ആനന്ദനിര്‍വൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി വിട്ടുപോയ മനസ്സില്‍ സത്യദര്‍ശിയായ സന്ന്യാസി നിര്‍വൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞുചേര്‍ന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാല്‍ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.

Thursday, March 4, 2010

Manisha Panchakam


മനീഷ പഞ്ചാങ്കം ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ്. വാരാണസിയില്‍ വച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചതെന്നു കരുതപ്പെടുന്നു.

maneesha-panchakam
Related Posts with Thumbnails
Bookmark and Share