നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ekasloki. Show all posts
Showing posts with label ekasloki. Show all posts

Tuesday, June 8, 2010

ekasloki




കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ

നിനക്ക് എന്താണു വെളിച്ചം? എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. അതിരിക്കട്ടെ, സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ വെളിച്ചമെന്താണ്? എന്നോടു പറയൂ. അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍ പിന്നെയെന്താണു വെളിച്ചം? ബുദ്ധിയാണു വെളിച്ചം. ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം? അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം.


ekasloki
Related Posts with Thumbnails
Bookmark and Share