നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label Gurukulam. Show all posts
Showing posts with label Gurukulam. Show all posts

Wednesday, March 24, 2010

Gurukulam



പറക്കാന്‍ പഠിക്കുന്ന ഒരു പക്ഷിക്കുഞ്ഞു നിലത്തു വീണത്‌ കണ്ടു ഗുരുതന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു.

" ആ പക്ഷിക്കുഞ്ഞിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്"

സ്വാര്‍ത്ഥന്‍ പറഞ്ഞു: ' ഭക്ഷണവും വെള്ളവും നല്‍കി കരുത്തു പകരാം.'

ശാന്തന്‍ പറഞ്ഞു : 'പക്ഷി കുഞ്ഞിനെ ഉയര്‍ത്തിവെച്ച് അതിന്‍റെ അധ്വാനം കുറയ്ക്കാം.'

ഭക്തന്‍ പറഞ്ഞു: 'പറക്കുവാനുള്ള പുതിയ ഉപായം എന്തെങ്കിലും കണ്ടെത്താം.'

ഗുരു കല്ലില്‍ ശില്‍പ്പം നിര്‍മ്മിക്കുന്ന ഉത്തമനെ നോക്കി.

ഉത്തമന്‍ പറഞ്ഞു: 'പക്ഷിക്കുഞ്ഞിന് പറക്കാന്‍ നമ്മുടെ സഹായം വേണ്ട.'

ഗുരു പറഞ്ഞു: 'ശരിയാണ് അനാവശ്യ സഹായം കര്‍മ്മശേഷിയെ മുരടിപ്പിക്കും.'
Related Posts with Thumbnails
Bookmark and Share