
കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ
നിനക്ക് എന്താണു വെളിച്ചം? എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. അതിരിക്കട്ടെ, സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ വെളിച്ചമെന്താണ്? എന്നോടു പറയൂ. അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍ പിന്നെയെന്താണു വെളിച്ചം? ബുദ്ധിയാണു വെളിച്ചം. ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം? അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം.
ekasloki