പഞ്ചപക്ഷികള്‍:-
ചകോരം, പെരുമ്പുളള് , കാകന്‍, കോഴി, മയില്‍ എന്നിവയാണ്.
ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത് സായം സന്ധ്യ.
പ്രണവമന്ത്രം:-
'ഓം' കാരത്തെതന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്. ഇതില്‍ അ- ബ്രഹ്മാവ്, ഉ- വിഷ്ണു, മ- ശിവന്‍. എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിനു അര്‍ഥം ഉണ്ട്.
പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം എന്ന് പറയുന്നത്.
വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം.
നക്ഷത്രം- ചന്ദ്രന്‍ രാശിചക്രത്തില്‍ ഒരു നക്ഷത്ര മേഖലയില്‍ സഞ്ചാരം പൂത്തിയാക്കാന്‍ എടുക്കുന്ന സമയം.
തിഥി-ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ കിട്ടുന്ന ഭാഗ കലകള്‍.
കരണം- തിഥിയുടെ പകുതി.
നിത്യയോഗം(യോഗം)- സൂര്യസ്ഫുടവും, ചന്ദ്രസ്ഫുടവും കൂട്ടിയതിനെ കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത്.
No comments:
Post a Comment