പൂജാമുറിയും ദിക്കും:-
വീട്ടിലെ പൂജാമുറി കിഴക്കോട്ടു അഭിമുഖമായിട്ടായിയിക്കണം. ചിത്രങ്ങളും കിഴക്കൊട്ടായിട്ടു സ്ഥാപിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്ക്കരിക്കരുത്. അതിനനുസരിച്ചു ദൈവങ്ങളുടെ പടവും മറ്റും സ്ഥാപിക്കുക.
ആല്‍മര പ്രദിക്ഷിണം:-
ഏഴുതവണയാണ് ആലിനെ പ്രദിക്ഷിണം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്ജ്ജം നിറക്കുന്നു. ആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം. ആലില്‍നിന്ന് ഈശ്വരചൈതന്യം തുടങ്ങുന്നു. ചിട്ടപ്രകാരം ജാത കര്‍മ്മ-ഉപനയനാദി സംസ്ക്കാരം കഴിച്ച ആളാകണം.
നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.
ധ്യനംചെയ്യുമ്പോള്‍:-
ധ്യാനം ചെയ്യുമ്പോള്‍ പുലിയുടെയോ മാനിന്‍റെയോ തോലുകള്‍ ഉപയോഗിക്കാറുണ്ട് കാരണം ഈ തോലുകള്‍ക്ക് വിദ്യുച്ഛക്തിയെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തിലെ വിദ്യുച്ഛക്തിയെ തറയിലേക്കു പ്രവഹിപ്പിക്കാതെ തടയുന്നു. ധ്യാനം ചെയ്യുമ്പോള്‍ പലകയിലോ ദര്‍ഭയിലോ വേണം ഇരിക്കാന്‍. വെറും തറയില്‍ ഇരിക്കരുത്.
"മുലാതെ ബ്രഹ്മാ രുപയ മധ്യതെ വിഷ്ണു രൂപിണി അഗ്രതം ശിവ രുപയ വൃക്ഷ രാജവയാതെ നമ:"
ReplyDeleteആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം,
ഇത് അല്പം കുടി വിശദമായി ഒന്നും പറഞ്ഞു തരു.. എന്താണ് അതിന്റെയ ശാസ്ത്രിയാ വശം ??