നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday, April 5, 2010

Abhishekam




ബ്രാഹ്മണങ്ങള്‍, പുരാണങ്ങള്‍ എന്നീ ആധികാരിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.പ്രതിഷ്ഠാകാലം, ഉത്സവകാലം, ആപത്കാലം എന്നീ പ്രത്യേകാവസരങ്ങളിലും നിത്യമെന്നോണവും ദേവതകള്‍ക്ക് ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേകസാമഗ്രികള്‍ ദേവതാഭേദം, സന്ദര്‍ഭഭേദം എന്നിവയനുസരിച്ച് വിധിക്കപ്പെട്ടിരിക്കുന്നു. ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

വെള്ളം- മനസ്സമാധാനം ഉണ്ടാകും.

നാരങ്ങ- മരണഭീതി മാറും.

എണ്ണ,നെല്ല്- വിഷജ്വരം ഇല്ലാതാകും.

പാല്‍ പഞ്ചാമൃതം- ധനലാഭം.

വാഴപ്പഴം- കൃഷി അഭിവൃദ്ധി.

പാല്‍- ആയുസ്സ് വര്‍ധിപ്പിക്കും.

ഭസ്മം- ത്രിലോക നന്മ.

തൈര്- സന്താന ഭാഗ്യം.

തേന്‍- ശബ്ദ സൌദര്യം.

ചന്ദനം- ഔനിത്യം.

പതയാന്‍ ശര്‍ക്കര, ശര്‍ക്കര- ശത്രുജയം, ദുഃഖം മാറും.

അന്നം- സര്‍വ്വസൌഭാഗ്യം ലഭിക്കും.

മാമ്പഴം- വിജയം നേടും.

ചന്ദനാദിതൈലം- ശരീര ആരോഗ്യം.

കലാശാഭിഷേകം- പ്രതീക്ഷകള്‍ നടക്കും.

വലമ്പിരിശാഖാഭിഷേകം- നന്മ.

സ്വര്‍ണ്ണാഭിഷേകം - ലാഭം.

സഹസ്രധാര- ലാഭം.

പനിനീര്- സരസ്വതീ കടാക്ഷം.

കരിമ്പുനീര്- ആരോഗ്യം.

നെയ്യ്- വീട് ഉണ്ടാക്കും.

പഞ്ചാമൃതം- ആരോഗ്യം.

തിരുമഞ്ജനപ്പൊടി- കട ബാധ്യതകള്‍ തീരും.


ദുര്‍ഗാപൂജാഭിഷേകദ്രവ്യങ്ങള്‍ താഴെപറയുന്നവയാണ്. (1) നെല്ലിക്കയും മഞ്ഞളും ചേര്‍ത്ത് അരച്ചുണ്ടാക്കിയത് (2) ശുദ്ധജലം (3) ശംഖജലം (4) ഗന്ധോദകം (5) ഗോമൂത്രം, ഗോമയം, ദുഗ്ദ്ധം, ദധി, ഘൃതം എന്നിങ്ങനെ പഞ്ചഗവ്യം (6) കുശോദകം (7) പഞ്ചാമൃതം (8) ശിശിരോദകം (9) മധു (10) പുഷ്പോദകം (11) ഇക്ഷുരസം (12) സാഗരോദകം (13) സര്‍വൌഷധി മഹൌഷധിജലം (14) പഞ്ചക്ഷായോദകം (15) അഷ്ടമൃത്തികകള്‍ (16) ഫലോദകം (17) ഉഷ്ണോദകം (18) സഹസ്രധാരാജലം (19) അഷ്ടകലശോദകം. ഈ ഓരോന്നിനെയുംപറ്റിയുള്ള വിവരണം പൂജാവിധി ഗ്രന്ഥങ്ങളില്‍ കാണാം.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share