നാമജപത്തിനുള്ള ചിട്ടകള്‍
1, പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.
2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.
8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.
10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും.
No comments:
Post a Comment