
പറക്കാന്‍ പഠിക്കുന്ന ഒരു പക്ഷിക്കുഞ്ഞു നിലത്തു വീണത് കണ്ടു ഗുരുതന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു.
" ആ പക്ഷിക്കുഞ്ഞിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്"
സ്വാര്‍ത്ഥന്‍ പറഞ്ഞു: ' ഭക്ഷണവും വെള്ളവും നല്‍കി കരുത്തു പകരാം.'
ശാന്തന്‍ പറഞ്ഞു : 'പക്ഷി കുഞ്ഞിനെ ഉയര്‍ത്തിവെച്ച് അതിന്‍റെ അധ്വാനം കുറയ്ക്കാം.'
ഭക്തന്‍ പറഞ്ഞു: 'പറക്കുവാനുള്ള പുതിയ ഉപായം എന്തെങ്കിലും കണ്ടെത്താം.'
ഗുരു കല്ലില്‍ ശില്‍പ്പം നിര്‍മ്മിക്കുന്ന ഉത്തമനെ നോക്കി.
ഉത്തമന്‍ പറഞ്ഞു: 'പക്ഷിക്കുഞ്ഞിന് പറക്കാന്‍ നമ്മുടെ സഹായം വേണ്ട.'
ഗുരു പറഞ്ഞു: 'ശരിയാണ് അനാവശ്യ സഹായം കര്‍മ്മശേഷിയെ മുരടിപ്പിക്കും.'
yes its correct....
ReplyDelete