
സാക്ഷികള്‍:-
സാക്ഷികള്‍ പതിന്നാലാണ് ഇവര്‍ സര്‍വ്വ സാക്ഷികള്‍ എന്ന് പറയുന്നു.
സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം, ഹൃദയം, കാളന്‍, പകല്‍, രാത്രി, പ്രാതസന്ധ്യ, സായംസന്ധ്യ, ധര്‍മ്മം, വായു, ആകാശം, ഭൂമി.
സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.
വീരാസനം:-
ഇടതുകാലിന്‍റെ മുട്ടിന്‍മേല്‍ വലതുകാല്‍വച്ചും, ഇടതു കൈമുട്ട് വലതുകാലിന്‍റെ അഗ്രത്തില്‍ വച്ചും വലതു കൈയ്യില്‍ ജ്ഞാനമുദ്ര ധരിച്ചും ഉള്ള ഇരിപ്പ്.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
വളരെ നന്ദിയുണ്ട്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ReplyDeleteനന്ദി
ReplyDelete