
കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ് ശ്രീ നാരായണ ഗുരു .
."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന നാരായണഗുരു വാക്യമാണ് പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്.
സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്. കേരള സമൂഹം അതിന് ബാദ്ധ്യസ്ഥമാണ് .
.ആഗസ്ത് 20ന് തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ ആണ് ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്.
No comments:
Post a Comment