
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്.1034 ശ്ലോകങ്ങള്‍ ആണ് നാരായണീയത്തില്‍ ഉള്ളത്. മേല്‍പ്പത്തൂര്‍ ഇല്ലത്താണ് ഒരു നമ്പൂതിരി കുടുംബത്തില്‍ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി 1560-ല്‍ ജനിച്ചത്.തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
സ്വന്തമാക്കുക
No comments:
Post a Comment