നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ക്ഷേത്രത്തില്‍ വഴിപാടുകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ആവശ്യം
നമ്മുടെ മനസ്സ് ഈശ്വരന് അര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് നമ്മള്‍ വഴിപാടുകള്‍ നടത്തുന്നത്. അല്ലാതെ ഈശ്വരന് നമ്മളില്‍ നിന്ന് യാതൊന്നുംതന്നെ ആവശ്യമില്ല. പ്രപഞ്ചത്തിന്‍റെ നാഥനായിരിക്കുന്ന അവിടുത്തേക്ക് എന്താണ് കുറവുള്ളത്? സൂര്യന് മെഴുകുതിരിയുടെ ആവശ്യമെന്ത്? പൊതുവെ ജനങ്ങളുടെ മനസ്സ് സ്വത്തിലും പണത്തിലുമാണ് ബന്ധിച്ചു കാണുന്നത്. അതിനാല്‍ പണം സമര്‍പ്പിക്കുമ്പോള്‍ മനസ്സ് സമര്‍പ്പിക്കുന്നതിനു തുല്യമാണ്. അതുപോലെ ഒരുവന് പാല്‍പ്പായസം ഇഷ്ടമാണെങ്കില്‍ അത് സമര്‍പ്പിക്കുനതും മനസ്സ് സമര്‍പ്പിക്കുന്നതിനെ തുല്യമാണ്. ഇങ്ങിനെ മനസ്സിനെ ബന്ധിച്ചിരിക്കുന്ന ഓരോ വസ്തുക്കളെ ഈശ്വരനു സമര്‍പ്പിക്കുകയാണ് വഴിപാടിലൂടെ ചെയ്യുന്നത്. പലപ്പോഴും എന്തെങ്കിലും ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടാനാണ് ജനങ്ങള്‍ ക്ഷേത്രങ്ങളില്ച്ചെന്നു വഴിപാടുകള്‍ നടത്താറുള്ളത്. അങ്ങിനെ ചെയ്യുന്നത് തെറ്റെന്നല്ല. പക്ഷെ അപ്പോഴും മനസ്സില്‍ ഈശ്വരനല്ല പ്രാധാന്യം സാധിച്ചു കിട്ടാനുള്ള ആഗ്രഹങ്ങള്‍ക്കാണ്. അവിടെ മനസ്സിന്‍റെ സമര്‍പ്പണം വരുന്നില്ല. ഒന്നും ആഗ്രഹിക്കാതെയാണ് വഴിപാടുനടത്തുന്നതെങ്കില്‍ അത് ഉത്തമം തന്നെ. ക്ഷേത്രത്തില്‍ പോയി കാര്യസാധ്യത്തിനുവേണ്ടി വഴിപാട് നടത്തി തിരിച്ചു പോയതുകൊണ്ടായില്ല. മക്കള്‍, അവിടെ കുറച്ചു നേരമെങ്കിലും ജപം, കീര്‍ത്തനം തുടങ്ങിയവ ചെയ്തു ഈശ്വര സ്മരണയില്‍ കഴിയണം.മാതാ അമൃതാനന്ദമയി