
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദ ങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് മനുഷ്യനെ അജ്ഞാനമാകുന്ന അന്ധാകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്പം.
ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആസുരശക്തികളെ ഉത്മൂലനം ചെയ്ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളെയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്പം. അതിനെ അനുസ്മരപ്പിക്കുന്നതിനാണ് നാം ദീപാവലിദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.മറ്റൊരു വിശ്വാസപ്രകാരം തിന്‍മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്‌ണന്‍ ലോകത്തിന് നന്മയുടെ വെളിച്ചം പകരുന്നതിനെ അനുസ്‌മരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ്.
ദീപാവലി നാളില്‍ ദീപക്കാഴ്ച ഒരുക്കുന്നതുപോലെതന്നെ ഏതാണ്ട് സാര്‍വത്രികമായ ഒരു ചടങ്ങാണ് എണ്ണതേച്ചുകുളി. സാധാരണ വ്രതാനുഷ്ഠാനങ്ങളില്‍ എണ്ണ തേച്ചുകുളിക്കാന്‍ പാടില്ല. അതിനനുവാദമുള്ള വ്രതാനുഷ്ഠാനമാണ് ദീപാവലി.കേരളത്തില്‍ ദീപാവലി ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും. എല്ലാവരും ദീപം തെളിച്ചും പുതു വസ്ത്രങ്ങളണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കൊണ്ടാടുന്നു. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണിത്.ധനത്തിന്‍റെ ഉത്സവമായും ദീപാവലി കൊണ്ടാടുന്നു.
ശ്രീരാമ സന്ധ്യാനാമം
ഭാഗം ഒന്ന്
കേള്‍ക്കുക