
രാവിലെ എഴുന്നേറ്റ് ഏതെങ്കിലും തീര്ത്ഥത്തില് കുളിച്ചു കറുത്ത വസ്ത്രം ധരിച്ച് വടക്കോട്ട് അഭിമുഖമായിനിന്ന് 'ഓം ശ്രീധര്മ്മശാസ്താരം പ്രണമാമി' എന്ന് ഭഗവാന് ധര്മ്മശാസ്താവിനെ ധ്യാനിച്ച് മൂന്നുപ്രാവശ്യം ഉരുവിട്ട ശേഷം, ഗുരുഭൂതന് (പൂജാരി) പൂജിച്ച മാലമന്ത്രം ധ്യാനിച്ച് കഴുത്തിലണിയണം.
ശബരിമല മാലധരിക്കുമ്പോള് ചൊല്ലേണ്ട മന്ത്രം.
ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വരമുദ്രാം സുധാമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാപാതു സദാപിമേ
ഗുരുദക്ഷിണയാ പൂര്വ്വം,
തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യ
തന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോനമ:

