ഇന്ത്യയിലെ കുംഭകോണം എന്ന സ്ഥലത്ത് തെപ്പെരുമണല്ലൂര്‍ എന്ന ക്ഷേത്രത്തില്‍ ഒരുപാട് ഭക്തരുടെ കണ്മുന്നില്‍ വച്ചാണ് ഈ അര്‍ച്ചന നടന്നത്.രാവിലെ 10:30 സമയത്ത് ഗ്രഹണത്തിനുതൊട്ടു മുന്പായി, അമ്പലത്തിലെ പൂജാരിയാണ് സര്‍പ്പം ശിവലിംഗത്തില്‍ കിടക്കുന്നതായി കണ്ടത്. അവിടെ നിന്നും അത് സാവധാനം പുറത്തേക്ക് പോയി ഒരു വില്വമരത്തില്‍ കയറുകയും അവിടെനിന്നും ഒരു വില്വത്തിന്റെ ഇലയുമെടുത്തു തിരിച്ചു സന്നിധിയില്‍ എത്തി. സര്‍പ്പത്തിന്റെ അടുത്തേക്ക് ചെന്ന ഭക്തര്‍ക്ക് നേരെ അത് ചീറ്റുന്നുണ്ടായിരുന്നു. പിന്നീട് ശിവലിംഗത്തില്‍ കയറി ആ വില്വമില ശിവലിംഗത്തിന്റെ മുകളിലായി ഇട്ടു. ഈ പ്രവര്‍ത്തി രണ്ട് മൂന്നു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.
ഈ വാര്‍ത്ത പ്രചരിച്ചതോടെ അമ്പലത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. ഗ്രഹണ സമയത്ത് ശിവ അര്‍ച്ചന നടത്തുന്നത് സര്‍വ്വപാപങ്ങളും നശിപ്പിക്കുമെന്നു പൂജാരി പറയുന്നു.









നാഗത്തിന്റെ ശിവപൂജ